അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്റ്റർ 1’ന്റെ ട്രെയ്‌ലർ പുറത്ത്

അരുൺ വിജയ് നായകനായെത്തുന്ന ‘മിഷൻ ചാപ്റ്റർ 1’ ജനുവരി 12 പൊങ്കൽ ദിനത്തിൽ തിയറ്ററുകളിലെത്തും. ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു . വിജയിയാണ് ചിത്രത്തിന്റെ സംവിധായകൻ. എമി ജാക്സണും നിമിഷ സജയനും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒട്ടനവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. എ മഹാദേവിന്റെതാണ് കഥയും തിരക്കഥയും. സംഭാഷണങ്ങൾ വിജയിയുടെത് തന്നെ.

ലണ്ടനിലും ചെന്നൈയിലുമായ് 70 ദിവസങ്ങൾ എടുത്ത് ചിത്രീകരിച്ച ചിത്രത്തിലെ ​ഗാനങ്ങൾക്ക് ജിവി പ്രകാശാണ് സംഗീതം പകരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ടീസർ പുറത്തുവിട്ടിട്ടുണ്ട്. ഒരു ജയിൽ ഗാർഡ് വേഷത്തിൽ എമി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ അരുൺ വിജയിയുടെ തകർപ്പൻ പ്രകടനങ്ങൾ കാണാം. അബി ഹസൻ, ഭരത് ബൊപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൺ ഷാ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: സന്ദീപ് കെ വിജയ്, ചിത്രസംയോജനം: ആന്റണി, ആക്ഷൻ: സ്റ്റണ്ട് സിൽവ, കലാസംവിധാനം: ശരവണൻ വസന്ത്, വസ്ത്രാലങ്കാരം: രുചി മുനോത്, മേക്കപ്പ്: പട്ടണം റഷീദ്‌, പിആർഒ: ശബരി

You May Also Like

ദുരഭിമാന കൊലകളേയും അതിലടങ്ങിയിരിക്കുന്ന ജാതി അസമത്വങ്ങളേയും സിനിമ നല്ല രീതിയിൽ തന്നെ പറഞ്ഞ് വയ്ക്കുന്നുണ്ട് !

Ranjith Ramachandran ദുരഭിമാന കൊലകളേയും അതിലടങ്ങിയിരിക്കുന്ന ജാതി അസമത്വങ്ങളേയും സിനിമ നല്ല രീതിയിൽ തന്നെ പറഞ്ഞ്…

മാരക മേക്കോവറിൽ ഐശ്വര്യ ലക്ഷ്മി

2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി…

‘നേര്’ നാം ഓരോരുത്തരുടെയും മനോഭാവങ്ങൾക്ക് ചെറുതായെങ്കിലും മാറ്റം വരുത്താൻ സാധിക്കുന്ന സിനിമ ആണ്

നേര് സിനിമാ അനുഭവം Eldho Kurian സോഷ്യൽ മീഡിയയിൽ കുറിച്ചത് ജിത്തു ജോസഫ് പറഞ്ഞത് പോലെ…

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

കോവിഡിന് ശേഷമുള്ള മലയാള സിനിമയുടെ അവസ്ഥ വളരെ പരിതാപകരമാണ്. തിയേറ്ററിൽ ആള് കയറുന്നില്ല എന്നതാണ് ഏറ്റവും…