ഹിറ്റ്ലറുടെ മുൻഗാമി :
1885 ലെ ബെർലിൻ കോൺഫറൻസ് സ്ഥാപിക്കുകയും അംഗീകരിക്കുകയും ചെയ്ത ബെൽജിയത്തിലെ ലിയോപോൾഡ് രണ്ടാമന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള മധ്യ ആഫ്രിക്കയിലെ ഒരു കോർപ്പറേറ്റ് സംസ്ഥാനമായിരുന്നു കോംഗോ ഫ്രീ സ്റ്റേറ്റ്.
23 വർഷം (1885-1908) ലിയോപോൾഡ് രണ്ടാമൻ കോംഗോ ഭരിച്ചു, 10 ദശലക്ഷം ആഫ്രിക്കക്കാരെ അദ്ദേഹം കൂട്ടക്കൊല ചെയ്തു. അവരുടെ കൈകളും ജനനേന്ദ്രിയങ്ങളും മുറിച്ചുമാറ്റുക, അടിക്കുക, പട്ടിണിക്കിട്ടു നിർബന്ധിതമായി ജോലി ചെയ്യിക്കുക , കുട്ടികളെ തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടുക , ഗ്രാമങ്ങൾ കത്തിക്കുക ഇതൊക്കെ അദ്ദേഹത്തിന്റെ ഭരണകാലത്തു നടന്നിരുന്നതാണ്. ഏറ്റവും വല്യ വിരോധാഭാസം, ലിയോപോൾഡ് രണ്ടാമൻ കോംഗോയിലേക്ക് കാലെടുത്തുവയ്ക്കാതെ ആണ് ഈ അതിക്രമങ്ങൾക്കു നേതൃത്വം നൽകിയത് എന്നതാണ്.
കോംഗോ ഫ്രീ സ്റ്റേറ്റിലെ പ്രകൃതിദത്ത റബ്ബർ ചൂഷണം ചെയ്യാൻ നിയോഗിക്കപ്പെട്ട കമ്പനിയാണ് ABIR Congo Company (ആംഗ്ലോ-ബെൽജിയൻ ഇന്ത്യ റബ്ബർ കമ്പനി എന്ന പേരിൽ സ്ഥാപിതമായതും പിന്നീട് Compagnie du Congo Belge എന്നറിയപ്പെട്ടു). 1890 കളുടെ അവസാനത്തിൽ യൂറോപ്പിൽ ഒരു കിലോഗ്രാം റബ്ബർ 10fr വരെ വിറ്റിരുന്നപ്പോൾ കമ്പനിക്ക് ചെലവായിരുന്നത് 1.35fr ആയിരുന്നു.
ആദ്യത്തെ ഫോട്ടോയിലുള്ളയാൾ നസാല എന്ന കോംഗോ ലുകാരൻ ആണ്. ആലീസ് സീലിയാണ് ഫോട്ടോ എടുത്തത്.
ഈ ഫോട്ടോയെക്കുറിച്ച് അവൾ എഴുതിയ വിവരണം താഴെ കൊടുക്കുന്നു , (Don’t Call Me Lady: The Journey of Lady Alice Seeley Harris: എന്ന പുസ്തകത്തിൽ നിന്ന് )
“അദ്ദേഹത്തിനു ഈ ദിവസം തന്റെ റബ്ബർ ക്വാട്ട തികയ്ക്കാനായില്ല , അതിനാൽ ബെൽജിയൻ നിയമിത ഓവർസീർമാർ മകളുടെ കൈയും കാലും മുറിച്ചുമാറ്റി. അവളുടെ പേര് ബോലി എന്നായിരുന്നു . അവൾക്ക് അഞ്ച് വയസ്സായിരുന്നു. അവർ അവളെ കൊന്നു. പക്ഷേ അവർ അവിടം കൊണ്ടും നിർത്തിയില്ല. പിന്നെ അവർ അവന്റെ ഭാര്യയെയും കൊന്നു. അതും ക്രൂരമായി തോന്നാത്തതിനാൽ, അവർ ബോലിയെയും അമ്മയേയും നരഭോജനം ചെയ്തു. എന്നിട്ടു നാസാലയ്ക്കു മുന്നറിയിപ്പ് എന്ന വണ്ണം കുഞ്ഞു ബോലിയുടെ അല്പം ശരീരാവശിഷ്ടങ്ങൾ അയാൾക്ക് കൈമാറി”