fbpx
Connect with us

Entertainment

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Published

on

Biju M Raaj രചനയും സംവിധാനവും നിർവ്വഹിച്ച മിഴിദൂരം കോവിഡ് പ്രതിസന്ധിയും ജീവിതവുമൊക്കെ പശ്ചാത്തലമാക്കി എടുത്ത അനവധി ഷോർട്ട് ഫിലിമുകളിൽ ഒന്നുമാത്രമെന്നു കരുതാൻ ആകില്ല. കാരണം നമ്മുടെ കണ്ണ് നനയിക്കുന്ന ചില രംഗങ്ങൾ അതിലുണ്ട് എന്നുമാത്രമല്ല അത് നമ്മെ അസ്വസ്ഥമാക്കുകയും ചെയുന്നു. കോവിഡ് കൊന്നൊടുക്കിയ മനുഷ്യനെ കുറിച്ചുമാത്രമാണ് പലപ്പോഴും നമ്മൾ സംസാരിക്കുന്നതു. എന്നാൽ കോവിഡ് തീരാദുഖങ്ങൾ ഉണ്ടാക്കിയവരെ കുറിച്ച് പറയുന്നില്ല. ഒരുപക്ഷെ അവരാണ് ഏറ്റവുമധികം ആ പ്രതിസന്ധി ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ളത്. പ്രത്യേകിച്ചും പ്രവാസികൾ. അത്തരമൊരു പ്രവാസിയുടെ ദയനീയമായ അനുഭവങ്ങളുടെ ആകെത്തുകയാണ് ഈ മൂവി.

അച്ഛന്റെ ചികിത്സയ്‌ക്കു വേണ്ടി നാട്ടിലെത്തിയ ഗിരി എന്ന പ്രവാസിയുടെ പിറകെ തന്നെ ഭരണകൂടം ഉണ്ട്, കോവിഡ് തിട്ടൂരങ്ങളുമായി. ഒരർത്ഥത്തിൽ നാട്ടിൽ നിലനിൽക്കുന്ന കോവിഡ് ഭീകരതയും അതിന്റെ പേരിൽ ഭരണകൂടം നടത്തുന്ന ചില ഭീകരതകളും അയാൾ അനുഭവിക്കുന്നുണ്ട്. രോഗിയായ അച്ഛന് ഒരിറ്റു വെള്ളം പകർന്നുകൊടുക്കാൻ പോലും സാധിക്കാത്ത നിസ്സഹായാവസ്ഥയിൽ നെഞ്ചുനീറി അയാൾ അതെ വീട്ടിൽ തന്നെ മുറിയടച്ചു ക്വാരന്റൈനിൽ ഇരിക്കുകയാണ്.

ഒടുവിൽ അച്ഛന്റെ മൃതദേഹം രണ്ടാംനിലയിൽ നിന്നുമാത്രം കാണാൻ നിർഭാഗ്യമുള്ള പ്രവാസിയായി അയാൾ മാറുകയാണ്. ഒരു എമർജൻസി ഫോൺ കാൾ ചെയ്യണമെങ്കിൽ പോലും മിനിറ്റുകളോളം സർക്കാരിന്റെ കോവിഡ് മൊഴികൾ ഫോണിലൂടെ കേൾക്കേണ്ടിവരുന്ന പ്രവാദിയുടെ ദുര്യോഗം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ഇതൊക്കെ ചെയ്തിട്ടും എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. കോവിഡ് അതിന്റെ താണ്ഡവം ആടിയിട്ടു തന്നെയാണ് പോയത്.

ഈ ഹ്രസ്വചിത്രം കോവിഡ് ഭീകരതയും പ്രവാദികളുടെ ദുര്യോഗവും മാത്രമല്ല പറയുന്നത്, അതിന്റെ ഓരോ സീനിലും ചില സന്ദേശങ്ങളും ഗുണപാഠങ്ങളും കരുതിവച്ചിട്ടുണ്ട്. പണം കൊണ്ട് എന്തൊക്കെ നേടിയാലും നേടാൻ സാധിക്കാത്തതായി ചിലതുണ്ട് . അതുതന്നെയാണ് കോവിഡ് ലോകത്തോട് പറഞ്ഞിട്ട് പോയത് . നോക്കൂ രക്തബന്ധങ്ങൾ പോലും തിരിഞ്ഞുനോക്കില്ല. ജീവനിൽ ‘പേടി’ എന്ന സ്വാർത്ഥതയാണ് അവരെ അടക്കിഭരിക്കുന്നത്. നമുക്ക് നാം മാത്രം ഉണ്ടാകും. ഇവിടെ അയാൾ മിഴിദൂരത്ത് തെളിയുന്ന അച്ഛന്റെ ഓർമകളുമായി നെഞ്ചുപൊട്ടി കരയുമ്പോൾ അതെ മിഴിദൂരത്തു നിന്നും അച്ഛൻ യാത്രയാകുകയാണ് ….

ഈ ഷോർട്ട് മൂവിയുടെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

Advertisementസംവിധായകൻ Biju M Raaj ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനൊരു ഡയറക്റ്റർ ആണ് . മിഴിദൂരം ഞാൻ സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ്. അതുകൂടാതെ ഇപ്പോൾ ഒരു പടം ചെയ്തു, – ‘മാത്തുക്കുട്ടിയുടെ വഴികൾ’ . കൈലാഷ് ആണ് നായകൻ. .

അഭിമുഖം ശബ്‍ദരേഖ

BoolokamTV InterviewBiju M Raaj

മിഴിദൂരം ഒരു സംഭവകഥ, ആരുടെയെന്നല്ലേ ? ഇതിന്റെ പ്രൊഡ്യൂസറിന്റെ തന്നെ.

Advertisementതൊരു റിയൽ ഇൻസിഡന്റ് സ്റ്റോറി ആണ്. ഞാൻ 2019 -ൽ എന്റെയൊരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ടു ദുബായിയിൽ പോവുകയുണ്ടായി. പോളിടെക്നിക് എന്ന ചാക്കോച്ചൻ സിനിമയുടെ എക്സിക്യൂട്ട് പ്രൊഡ്യൂസർ ലിയാഖത്ത് തിരൂർ എന്ന സുഹൃത്ത് വഴിയാണ് ഞാൻ ദുബായിയിൽ പോകുന്നത്. ദുബായിയിൽ വച്ച് പരിചയപ്പെട്ട ഒരു ബിസിനസുകാരനാണ് ഗിരീഷ്. കോവിഡ് സമയത്തു അദ്ദേഹത്തിന്റെ അച്ഛന് വയ്യാതാകുകയും അച്ഛനെ കാണാൻ വീട്ടിൽ വരികയും വീട്ടിൽ വന്ന സമയത്തു ക്വാരൻറ്റൈനിൽ ഇരിക്കേണ്ട അവസ്ഥ വരികയും ചെയ്തു. അങ്ങനെ അച്ഛനെ കാണാൻ സാധിക്കാത്ത ആ അവസ്ഥയൊക്കെ റിയൽ സ്റ്റോറി തന്നെ ആയിരുന്നു. അതുതന്നെയാണ് മിഴിദൂരത്തിൽ പറഞ്ഞിരിക്കുന്നത്. ഒരുപാട് തിരിച്ചറിവുകൾ നമുക്ക് കോവിഡ് നൽകുന്നുണ്ട്. അതിലൂടെ ഏങ്ങനെ മുന്നോട്ടു പോകണം എന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടുകൾ ആണ്..

ഗിരീഷ് എന്നയാളിന്റെ അനുഭവം ആണല്ലോ പറഞ്ഞത്.. ഇത് പ്രൊഡ്യൂസ് ചെയ്തിരിക്കുന്ന ഗിരീഷ് അദ്ദേഹമാണോ ?

അതെ ..അദ്ദേഹത്തിന്റെ മാനസിക സംഘർഷമാണ് നമ്മൾ ആ സിനിമയിൽ പറഞ്ഞിരിക്കുന്നത്.

ലോക്ഡൌൺ കുറച്ചു കടന്നകൈ ആയിപ്പോയില്ലേ? അതും ജനങ്ങൾക്കെതിരെ ?

അതായതു ആ സമയത്തുണ്ടായിരുന്ന ആ ഒരു അവസ്ഥയെ തരണം ചെയ്യുന്നതിന് വേണ്ടി ചില നിയമങ്ങൾ കൊണ്ടുവന്നു. അത് നല്ലതിനാകാം, ചിലതു മോശവുമാകാം… അതൊക്കെ തിരഞ്ഞെടുക്കുന്നവരുടെ വ്യക്തിത്വമാണല്ലോ…നമ്മുടെ സാഹചര്യങ്ങളിലൂടെയുള്ള ഒരു യാത്രയാണ് അത്. അത് ഗിരീഷിന് ഉണ്ടായിരുന്നു.. ആ അനുഭവങ്ങൾ എല്ലാം. അച്ഛന് സുഖമില്ലാതെ കിടക്കുന്നു, അദ്ദേഹം ക്വാരൻറ്റൈനിൽ ആകുന്നു, ഭാര്യ വിളിക്കുന്നു .. എല്ലാം റിയൽ സംഭവമാണ്.

Advertisementസംവിധാനത്തിലേക്ക് വന്നത് ?

കുഞ്ഞുനാൾ മുതലേ ഞാൻ സിനിമയെ ആണ് ആഗ്രഹിക്കുന്നത്. സിനിമ ഒരു പാഷനായിരുന്നു. ആദ്യമായിട്ട് ഞാൻ ജയന്റെ സിനിമകളാണ് കാണുന്നത്. ജയന്റെ സിനിമകൾ കണ്ടപ്പോൾ അഭിനയിക്കാൻ ആയിരുന്നു എനിക്ക് താത്പര്യം. പിന്നീട് അഭിനയം സാധ്യമാകാതെ പോയി… പിന്നെ പഠനവും ..പിന്നെ എപ്പോഴോ മനസിലേക്ക് വന്ന എഴുത്തും അതോടൊപ്പം വന്ന സംവിധാനമോഹവും .  അസിസ്റ്റന്റ് ആയി ആരോടും പോയിട്ടില്ല. ഒന്നുരണ്ടു ആൽബംസ് ഒക്കെ ചെയ്തു. പിന്നെ സിനിമ നമ്മുടെ മനസ്സിൽ ഉള്ളതുകൊണ്ട് സ്വന്തമായി ഡയറക്റ്റർ ആകണമെന്ന ആഗ്രഹം ആയിരുന്നു. അങ്ങനെ മിഴിദൂരം എന്ന ഷോർട്ട് മൂവി ചെയുന്നു. അത് കണ്ടിട്ടാണ് എന്റെ പുതിയ സിനിമയുടെ നിർമ്മാതാവ് അഡ്വ പിസി മാത്യു വരുന്നത് . അദ്ദേഹത്തിന്റെ ഒരു കഥ ഒരു കൊച്ചു സിനിമയായിട്ടാണ് സംസാരിച്ചത്. അതുപിന്നെ വളർന്നു . അത് കൈലാസിനെ പോലൊരാൾ നായകനാകുകയും തെന്നിന്ത്യൻ താരം ദേവേട്ടൻ, ബാലാജി, സുജിത സുനിൽ…മുതലായവർ അഭിനയിക്കുകയും ചെയ്തു. പടം പൂർത്തിയയായി, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നു. മിഴിദൂരം എന്ന ഷോർട്ട് മൂവി ഒന്നുകൂടി വലുതാക്കാനുള്ള പദ്ധതി പ്ലാൻ ചെയ്തിട്ടുണ്ട്.

അംഗീകാരങ്ങൾ ?

അംഗീകാരങ്ങൾ എന്ന് പറയുമ്പോൾ ഞാൻ വലിയൊരു സംവിധായകൻ ആയിട്ടില്ല. അംഗീകാരങ്ങൾ വരുമ്പോൾ വരട്ടെ..നല്ല നല്ല സംരംഭങ്ങൾ നമ്മുടെ മനസിലുണ്ട് , നല്ല നിർമ്മാതാക്കളെ കിട്ടുകയും അതിനെ പ്രേക്ഷകരിലേക്ക്‌ എത്തിക്കാൻ പറ്റിയ പ്ലാറ്റ്ഫോമുകളും ഉണ്ട്. അപ്പോൾ അംഗീകാരം കിട്ടിക്കോട്ടെ. ബൂലോകം ടീവിയിൽ നിന്നും എന്നെ വിളിച്ചത് തന്നെ ഒരു അംഗീകാരം അല്ലെ ?

AdvertisementMizhidooram
Production Company: DAMODAR PRODUCTIONS
Short Film Description: The Real Story of Pravasi Malayali on the basis of Covid 19
Producers (,): Gireesh K.K
Directors (,): Biju M Raaj
Editors (,): Sreejith Puthuppadi
Music Credits (,): Sabu Sreedhar
Cast Names (,): Misfer, Jaya, Mohanan, etc…
Genres (,): Short filim
Year of Completion: 2021-02-05

**

 4,680 total views,  3 views today

AdvertisementContinue Reading
Advertisement
Comments
Advertisement
Entertainment1 hour ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized2 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history3 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment5 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment5 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment6 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment7 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science8 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment8 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy8 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING8 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy8 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment11 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement