ഇന്ത്യയും ചൈനയും എന്നു ലോകർ ചേർത്ത് പറഞ്ഞിരുന്ന ഇടത്ത് നിന്ന് ഇന്ത്യയും പാകിസ്ഥാനും എന്നു പറയത്തക്ക ഗതികെട്ട അവസ്ഥ

378
30 കൊല്ലത്തോളം ഇന്ത്യൻ ഫോറിൻ സർവീസിൽ അംബാസിഡറായും മറ്റും തിളങ്ങി നിന്നിരുന്ന എം.കെ ഭദ്രകുമാർ എഴുതുന്നു.
**
”ഇത്രയും പ്രധാനപ്പെട്ട ഒരു സംഭവം ഇന്ത്യയുടെ അയൽ രാജ്യത്തുണ്ടായിട്ടും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്തെ ഒരൊറ്റ പ്രധാനപെട്ട രാജ്യക്കാരും ഇന്ത്യൻ പ്രധാനമന്ത്രിയേയോ ഇന്ത്യൻ വിദേശകാര്യ മന്ത്രിയെയോ ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ചിട്ടില്ല. അതേ സമയം തന്നെ ഈ മേഖലയിലെ മറ്റു രാജ്യങ്ങൾ നയതന്ത്രജ്ഞന്മാരുമായി തിരക്കിട്ട ചർച്ചകളിലാണ്. അമേരിക്കൻ സെക്രട്ടറി പോംപിയോവും പാകിസ്ഥാനി ജനറൽ ബാജ്വയുമായി ചർച്ച നടക്കുന്നു. റഷ്യയുടെ ഫോറിൻ സെക്രട്ടറി ലാവ്റോവും ചൈനയുടെ വാങ്ങ് ജിച്ചിയുമായി. അതുപോലെ യൂറോപ്യൻ സഖ്യത്തെ കൂടാതെ, ഉർദുഗാനും ഇറാന്റെ റൂഹാനിയുമായി, റഷ്യയുടെ ലാവ്റോവും ഇറാന്റെ സാരിഫുമായി, ചൈനീസ് ഫോറിൻ മിനിസ്റ്റർ വാങ്ങ് യിയും യുഎൻ സെക്രട്ടറി ജനറലുമായി ഒക്കെ തലങ്ങും വിലങ്ങും ചർച്ചകൾ നടക്കുന്നു. അതേ സമയം ഇന്ത്യക്കാരായ 60 ലക്ഷം ആളുകൾ ഗൾഫ് മേഖലയിൽ ജീവിച്ചിട്ടും ഇന്ത്യയെ ഒരൊറ്റ കുഞ്ഞും ഗൗനിക്കുന്നില്ല.”
സീ.. എന്തൊരു അവസ്ഥയാണ് നമ്മുടെ രാജ്യത്തെ ഇവർ എത്തിച്ചിരിക്കുന്നത്. ലോകർ നമ്മളെ ഗൗനിക്കുന്നേയില്ല എന്നു മനസിലാക്കുമ്പോൾ ഒരിന്ത്യക്കാരനെന്ന നിലയിൽ തല കുനിഞ്ഞു പോകുന്നു. അമേരിക്കയിൽ പോയി ‘ആപ് കി ബാർ ട്രമ്പ് കി സർക്കാർ’ എന്ന് പറഞ്ഞു അവരുടെ രാഷ്ട്രീയത്തിൽ കയറി അഭിപ്രായം പറഞ്ഞ ഊളത്തരമാണ് മോദിയുടെ ഡിപ്ലോമാറ്റിക് പോളിസി. ഇന്ത്യയും ചൈനയും എന്നു ലോകർ ചേർത്ത് പറഞ്ഞിരുന്ന ഇടത്ത് നിന്ന് ഇന്ത്യയും പാകിസ്ഥാനും എന്നു പറയത്തക്ക ഗതികെട്ട നിലയിലേക്ക് നമ്മുടെ അഭിമാനമായ ഇന്ത്യാ മഹാരാജ്യത്തെ എത്തിച്ചതിന് മോഡിയും, പശു രാഷ്ട്രിയക്കാരും ഉത്തരം പറയണം. രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ച ഇവറ്റകൾ എന്നിട്ട് ബാക്കിയുള്ളവർക്ക്‌ രാജ്യസ്നേഹത്തിന് സർട്ടിഫിക്കറ്റ് കൊടുക്കാൻ നടക്കുന്നു…!