ദൈവം എങ്ങിനെ വോട്ടായി മാറുന്നു?

177

എഴുതിയത് : എം കെ ഖരീം

ദൈവം എങ്ങിനെ വോട്ടായി മാറുന്നു?

കേരളം കണ്ട ഏറ്റവും വലിയ ദാര്ശനികരിലൊരാളും ചിന്തകരില്‍ അഗ്രഗാമിയുമായ ശ്രീ എം എന്‍ വിജയന്‍ കാലയവനികയ്ക്കുപിന്നിലേക്കു മറഞ്ഞിട്ട് ഇന്ന് ഒരുവ്യാഴവട്ടക്കാലമാകുന്നു. ഹൃദയം പൊട്ടിയുള്ള ആ മരണം കോടിക്കണക്കിന് ജനങ്ങൾ 2007 ഒക്ടോബർ മൂന്നിന് തത്സമയം ടെലിവിഷൻ സ്‌ക്രീനിൽ കണ്ടു നടുങ്ങിയതാണ്. “പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കുമുകളിലേക്ക് വളര്ന്നാ ല്‍ വെട്ടുമെന്ന്” ആക്രോശിച്ചു ഈ മഹാചിന്തകനെതിരെ മഴുവെടുത്തിറങ്ങി ഉറഞ്ഞു തുള്ളിയവർക്കു ഇപ്പോഴെങ്കിലും പശ്ചാത്താപം തോന്നുണ്ടോ ആവോ? ” അറിവ് എത്ര അപകടകരമാണ്” എന്ന അദ്ദേഹത്തിന്റെ് ചിന്താശകലത്തിലെ ചില നെന്മണികള്‍ ഇവിടെ ഈ ഓർമ്മദിനത്തിൽ ഉദ്ധരിക്കുകയാണ്:

“………ഒരു മുതലാളിയും ഒരു കണ്ടുപിടിത്തവും നടത്തിയിട്ടില്ല.
എന്നാല്‍ എല്ലാ കണ്ടുപിടുത്തങ്ങളുടെയും
ലാഭം അവര്ക്കാ ണ്. ഒരു ഭരണാധികാരിയും ആയുധം കണ്ടുപിടിച്ചിട്ടില്ല.
എന്നാല്‍ എല്ലാ ആയുധങ്ങളുടെയും സൗകര്യം അവര്ക്കു മാത്രമാണ്.
ഒരധ്യാപകനും അറിവ് ഉണ്ടാക്കുന്നില്ല.അറിവ് കച്ചവടം ചെയ്യുന്നതേയുള്ളൂ.
എന്നാല്‍ എല്ലാ അറിവിന്റെയും ഉത്പാദകര്‍ തങ്ങളാണെന്ന് അദ്ധ്യാപകര്‍ ഭാവിക്കുന്നു.
അറിവ്,ആയുധം ഇതെല്ലാം വില്ക്കുന്നവരില്‍ നിന്ന് കൈവിട്ട് പോവുകയും
മറ്റ് പലരുടെയും കൈയില്‍ അവ കച്ചവട വസ്തുവായി മാറുകയും ചെയ്യുന്നു.
ഉണ്ടാക്കുന്നവരുടെ കൈയ്യില്‍ നിന്ന് ഇങ്ങിനെ അവസാനമായി കൈവിട്ടുപോയ ഒരു വസ്തുവാണ് ദൈവം. എല്ലാവരുടെയും ദൈവം എങ്ങിനെ ഏതാനും പേരുടെ ദൈവമായി മാറുന്നു.ദൈവം എങ്ങിനെ പണമായി, വോട്ടായി മാറുന്നു എന്ന് നാം ഇന്ന് അറിഞ്ഞുകൊണ്ടിരിക്കുന്നു…….”
(എം എന്‍ വിജയന്‍)

മാനവരാശിയുടെ നന്മക്കായി മാത്രം ജന്മം കൊണ്ട ആശയ സംഹിതകള്‍ക്കും ഇങ്ങിനെ കൈവിട്ടു പോകല്‍ സംഭവിക്കാതിരിക്കട്ടെ എന്ന് ഈ ദിനത്തില്‍ നമുക്ക് പ്രത്യാശിക്കാം.