റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരെപോലുള്ള താരങ്ങളെ ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ.ബി. ​ഗണേഷ്കുമാർ എം.എൽ.എ. ആവശ്യപ്പെട്ടു . അദ്ദേഹം നിയമസഭയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഓൺലൈൻ റമ്മി കളിച്ചു പണം നഷ്ടമായി കേരളത്തിൽ ഉള്പേപ്പടെ അനവധി ആത്മഹത്യകൾ ഇന്ത്യയിലുടനീളം സംഭവിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ക്യാമറാമാൻ സജയകുമാറിന്റെ ആത്മഹത്യയും ഇത്തരത്തിൽ ഉള്ള ഒന്നായിരുന്നു

ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. “ഷാരൂഖ് ഖാൻ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലി അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളിൽ കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളിൽ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് മാന്യന്മാർ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരിഗണിക്കണം ” ഗണേഷ് കുമാർ പറഞ്ഞു.

എന്നാൽ ഇതിനു മറുപടിയായി മന്ത്രി വി എൻ വാസവൻ പറഞ്ഞത് ഇപ്രകാരമാണ്, “ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ നിയമംകൊണ്ട് നിയന്ത്രിക്കാനാവില്ല , അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്കാരിക വിപ്ലവം വരേണ്ടത്. അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാവൂ. താരങ്ങളോട് ഇക്കാര്യം നമുക്കെല്ലാവരും ചേർന്ന് അഭ്യർത്ഥിക്കാം ” – മന്ത്രി പറഞ്ഞു.

ജംഗ്ളി റമ്മി ചൂതാട്ട പരസ്യത്തിൽ എല്ലാവരേയും അതിൽ പങ്കെടുപ്പിക്കാൻ പ്രമോഷൻ വർക്കുമായി വിജയ് യേശുദാസ് വരുന്നുണ്ട് . മലയാളത്തിൽ ഉള്ള പരസ്യത്തിൽ പറയുന്നത് ഇങ്ങിനെ… “ജംഗ്‌ളീ റമ്മിയുടെ വിത്ത്ഡ്രോവൽ പ്രക്രിയ ഭയങ്കര ഫാസ്റ്റ്‌ ആണ്.! ജംഗ്‌ളീ റമ്മിയിൽ നിങ്ങൾക്കും ഒരു വലിയ വിജയി ആകാൻ കഴിയും ! റമ്മി ടേബിളിൽ ചേരൂ ദിവസ്സവും ലക്ഷങ്ങൾ ജയിച്ച് നേടൂ ” എന്നാണു.

**

Leave a Reply
You May Also Like

മിസ്റ്ററി ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത് – Flesh and Bone

Flesh and Bone (1993)???????????????? ഒരു കിടിലൻ മിസ്ട്രി ത്രില്ലർ സിനിമ പരിചയപ്പെടാം. കുട്ടിക്കാലത്തു തന്നെ…

വീടിന്റെ വാതിലുകളുടെ കുറ്റിയിടാൻ മറന്നോ എന്ന്‌ തോന്നിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം

Aneesh Nirmalan “ഇൻ” – A neat Psycho thriler with good acting performances.…

മരിച്ചുപോയെന്നു ഉറപ്പുള്ള ഒരാൾ തിരിച്ചു വന്നാലോ ? അവിടെ ചില ‘ചരിത്രം’ തിരയേണ്ടി വരുന്നു !

പഴയ സിനിമകൾ ചരിത്രം (1989) മമ്മൂട്ടി, റഹ്മാൻ, ശോഭന, ജനാർദ്ദനൻ Salman Fariz SN സ്വാമി…

വർണിക്കാൻ വാക്കുകളില്ലാത്ത വിധം അതിമനോഹരമായ സിനിമ !

വർണിക്കാൻ വാക്കുകളില്ലാത്ത വിധം അതിമനോഹരമായ സിനിമ ! A Man Called Otto ???? Jaseem…