സംവാദത്തിൽ തോറ്റോടിയ അക്ബർ സാഹിബിന് ആശംസകൾ

419

കിറ്റ് ജോർജ്

ഇന്നത്തെ സംവാദം, കേരളം കണ്ട മികച്ച സംവാദങ്ങളിൽ ഒന്നായിരുന്നു. അതിനു തയ്യാറായ MM അക്ബർ സാഹിബ്‌, ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ.ഈ സംവാദങ്ങളിൽ ഞാൻ മനസിലാക്കിയ കുറച്ചു കാര്യങ്ങൾ.

ഈ സംവാദം നടത്താൻ അക്ബർ സാഹിബ്‌ തയ്യാറാണെന്ന് അറിയിച്ച സമയം മുതൽ ഇന്നലെ വരെ രണ്ടര മാസത്തോളം വളരെ തന്ത്രപരമായ ഒരു സമീപനം ആയിരുന്നു അക്ബർ സാഹിബും കൂട്ടരും നടത്തിയത്… അതിൽ അവർ വിജയിച്ചു.. കാരണം ഇന്നലെ വരെ അക്ബർ സാഹിബ്‌ വരുമോ ഇല്ലയോ എന്നു അറിയില്ലായിരുന്നു. ഇങ്ങനെ ഒരു സംവാദം നടത്തണം എന്നു ഏറ്റവും കൂടുതൽ ആഗ്രഹം യുക്തിവാദികൾക്ക് തന്നെ ആണ് എന്നു അക്ബർ സാഹിബിനും കൂട്ടർക്കും നല്ലതുപോലെ അറിയാം. അതുകൊണ്ടു ആണ് നിങ്ങൾ സംവാദം ഫോർമാറ്റ് തയ്യാറാക്കിക്കൊള്ളൂ, ഒരു ചർച്ചക്കും നമ്മൾ അതിൽ ഇല്ല എന്നു അറിയിച്ചത്.

അതുപോലെ ഈ സംവാദം നടന്നു കിട്ടാൻ ഏതു അറ്റം വരെ, വിട്ടുവീഴ്ചകൾ ചെയ്യാൻ യുക്തിവാദികൾ തയ്യാറാകും എന്നു ഉത്തമ ബോധ്യം അവർക്കുണ്ടായിരുന്നു. ശരിക്കും ഈ സംവാദത്തിന്റെ pressure മുഴുവനും ഇതിന്റെ നടത്തിപ്പുകാർ ആയ kerala യുക്തിവാദ സംഘം എന്നു പ്രവർത്തിച്ചവർ തന്നെ ആണ്…അപ്പോൾ ഈ സംവാദം നടക്കാൻ ഉള്ള ആത്മാർത്ഥതയിൽ Liyakkathali CM, Arif Hussain Theruvath ഇവരൊക്കെ അക്ഷീണം പ്രയത്നിക്കുകയും, സംഭവ വഴികൾ അതാതു സമയത്തു ജനാധിപത്യ മരിയാതയിൽ സമൂഹത്തെ അറിയിക്കുകയും ചെയ്തു.. ഈ സവാദം ഭംഗി ആക്കി നടപ്പിലാക്കാൻ ശ്രേമിച്ച ഇവർക്ക് അനുമോദനങ്ങൾ….

ഇത് തികച്ചും compliacated ആകണം എന്നും സംഘടകർക്കു പ്രഷർ കൊടുത്തു കാര്യങ്ങൾ അക്ബർ സാഹിബും കൂട്ടർക്കും അനുകൂലമാക്കണം എന്നും മാക്സിമം അവരുടെ ഭാഗത്തു നിന്നും വിട്ടുവീഴ്ച ചെയ്തു വരുതിയിൽ ആക്കുകയും ചെയ്ത്… ഒരു മോഡറേറ്റർ അവസാനം ഇതിൽനിന്നും പിൻവാങ്ങി..അങ്ങനെ അക്ബർ സാഹിബും കൂട്ടരും നന്നായി plan ചെയ്തു ഈ സംവാദം ഒരു ഖുർആൻ, ഇസ്ലാം, മുഹമ്മദ്‌ related സംവാദം ആകാതെ ഇരിക്കാനുള്ള പദ്ധതികൾ ചെയ്യുകയും, സവാദം നടക്കാൻ സാധ്യത ഇല്ല എന്നു പുകമറ സൃഷ്ടിക്കുകയും സംവാദം നടക്കുന്നതിനു മുൻബെ ഈ വിവാദം കത്തിച്ചു നിർത്തുകയും ചെയ്തു..

 

അക്ബർ സാഹിബ്‌ ചോദ്യോത്തര വേളയിൽ അല്ലാതെ, അദ്ദേഹം ഒരിക്കലും ഇസ്ലാം, ഖുർആൻ അത് അവരുടെ പ്രചാരണത്തിൽ പറഞ്ഞപോലെ, ശരിയാണ്, വസ്തുത ആണ് എന്നു തെളിയിക്കാനോ, പറയാനോ തയ്യാറായില്ല… മറിച്ചു അവർ പ്രചരിപ്പിച്ചപോലെ ജബ്ബാർ മാഷ് TTC ആണ്, അക്ബർ സാഹിബ്‌ സയന്റിസ്റ് ആണ് എന്ന ലേബലിൽ വൻ തിരക്കഥ ആയി ആണ് വന്നത്..
ഇനി നമുക്ക് സംവാദ വിഷയത്തിലേക്കു നോക്കാം…

സംവാദത്തിൽ തന്നെ അക്ബർ സാഹിബ്‌ വൻ പരാജയമായിരുന്നു…അക്ബർ സാഹിബ്‌ ഒറ്റ ഒരു വിഷയത്തിൽ പഠിച്ചിട്ടാണ് വന്നത്..ആ ഒറ്റ വിഷയം പറയുകയും ഈ സംവാദ വിഷയം ആധികാരികമായി അദ്ദേഹം തെളിയിച്ചു എന്നു സ്ഥാപിക്കാനുമാരുന്നു … ഒരു ociano research പേപ്പറിൽ വന്ന scientific ഡാറ്റാ മാത്രം..അത് തെളിയിക്കുക . അത് technically സ്ഥാപിക്കുക, ആ techinicality വച്ചു ഖുറാനിലെ ഒരു ആയത്തു ശരി ആണ് എന്നു സ്ഥാപിക്കുക…അതായതു ഇതുവരെ അക്ബർ സഹിബോ, വേറെ ഏതെങ്കിലും മുസ്ലിം പ്രചാരകനോ, അവരുടെ സ്ഥിരം ഖുർആൻ scientific ആണ്, അധികാരികമാണ് എന്നു ജനങ്ങളെ, അല്ലങ്കിൽ മറ്റുള്ള സംവാദങ്ങളിൽ പറയുന്ന, ഒരു കാര്യവും ഇവിടെ പറയാൻ ധൈര്യപ്പെട്ടില്ല.അതിനു പകരം വളരെ ബാലിശമായതും എന്നാൽ മുസ്ലിം വിശ്വാസികൾക്ക് പുതുമ നൽകുന്ന ഒരു വിഷയവും ആയി വന്നു…

ഇനി നമുക്ക് അതിലേക്കു പോകാം… എന്താണ് അക്ബർ സാഹിബ്‌ പറഞ്ഞു നിക്കാൻ നോക്കിയത്…വിഷയം ആഴകടലിൽ ഇരുട്ടാണ് എന്നു ഖുർആനിൽ ഉണ്ട് എന്നും അത് ശാസ്ത്രീയപരമായി ആഴകടലിലെ പഠനങ്ങളും ഉണ്ട് എന്നുള്ള PPT ആയി ആണ്… അക്ബർ സാഹിബ്‌ ശാസ്ത്രീയ പഠനങ്ങൾ കൊണ്ട് വന്നത് ശരിയാണ് അതിൽ തർക്കം ഇല്ല … അപ്പോൾ അക്ബർ അനുയായികൾ പ്രതീക്ഷിക്കുന്നത് അക്ബർ സാഹിബ്‌ പറഞ്ഞ ശാസ്ത്രീയ കാര്യങ്ങൾ ജബ്ബാർ മാഷ് എതിർക്കണം എന്നായി പോയി.അങ്ങനെ ആണ് അക്ബർ സാഹിബിന്റെ body language അടക്കം live പ്രോഗ്രാമിന്റെ കമ്മെന്റുകളും .. വാദി പ്രതി ആയതുപോലെ.. അക്ബർ സാഹിബിന്റെ live ടെലികാസ്റ്റിൽ മുഴുവൻ അവരുടെ fans അക്ബർ പറഞ്ഞ ശാസ്ത്രീയ കാര്യത്തിനെതിരെ ജബ്ബാർ മാഷ് ഉരുളാതെ അത് തെറ്റാണ് എന്നു സമ്മതിക്കണം എന്നായി നിലവിളി… അപ്പോൾ ശാസ്ത്രം തെളിഞ്ഞാൽ ആ ആയത്തു വെളുപ്പിച്ചു എന്നായി അവരുടെ വാദം.. അതു ജബ്ബാർ മാഷ് ഒരു സംവാദം വിഷയം അല്ലാത്തതുകൊണ്ട് entertain ചെയ്തിട്ടില്ല…👍..

അക്ബർ സാഹിബ്‌ സയൻസ് ഒക്കെ പറഞ്ഞു.. പക്ഷെ ഈ സയൻസ് കേട്ടിവെക്കാൻ ഖുർആൻ ആയത്തുമായി connect ചെയ്തത് ഹൃദയത്തിനു ചിന്തിക്കാൻ പറ്റും എന്നു പറഞ്ഞപോലെ ഖുർആൻനിൽ സയൻസ് ഉണ്ട് എന്നു പറഞ്ഞു വക്കുക ആണ് ചെയ്തത്..എന്നാൽ ഏതു കൊച്ചു കുട്ടികൾക്കും അറിയാൻ പറ്റുന്ന ബാലിശമായ വാദം ആണ് അക്ബർ സാഹിബ്‌ മുന്നോട്ടു വച്ചതു…ഖുർആനിൽ ഒരു ഉപമയിൽ ആഴകടലിൽ ഇരുട്ടാണ്, അത് ശാസ്ത്രം കണ്ടുപിടിച്ചു എന്നല്ലേ…… പക്ഷെ അക്ബർ സാഹിബെ ഈ ലോകം മുഴുവനും ഇരുട്ടാണ്… സൂര്യൻ അല്ലങ്കിൽ ഒരു പ്രകാശ സ്രോതസ് ഇല്ലങ്കിൽ ആഴകടൽ അല്ല മലപ്പുറം town വരെ ഇരുട്ടാകും… അതിനു മേഘങ്ങൾ മേലെ വല വിരിക്കുകയോ, തിരമാല രണ്ടു മടങ്ങു ആയി അടിക്കുകയോ ചെയ്യണ്ട… പ്രകാശം ഇല്ലാത്ത അവസ്ഥ ആണ് അന്ധകാരം… അതിനായി ഖുർആനിൽ അങ്ങനെ പറഞ്ഞു എന്നു വ്യാഖ്യാനിച്ചത് വളരെ ബാലിശമായി പോയി…

ഖുർആൻ പറയണ്ട കാര്യമില്ല, ഭൂമിക്കടിയിൽ ഒരു 5 കിലോമീറ്റർ കുഴിച്ചു അവിടെ ഒരു 1000 squer ഫീറ്റ് വീട് പണിതാൽ അവിടെ പ്രകാശ സ്രോതസ് ഇല്ലങ്കിൽ ഇരുട്ട് ആണ് എന്നു ഞാൻ ഒരു പുസ്തകം ഇറക്കാം… അല്ലങ്കിൽ facebook post ഇടാം…. അത് നമുക്ക് ചുറ്റുവട്ടം നിരീക്ഷിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളൂ…ഇനി ആരെങ്കിലും ഭൂമിക്കടിയിൽ വീട് പണിതാൽ അന്ന് അവിടെ ഇരുട്ട് ആയതുകൊണ്ട് കറന്റ്‌ വലിച്ചു വെളിച്ചം എത്തിച്ചു, നമുക്ക് ജീവിക്കാൻ ആവശ്യമായ oxigen ഒക്കെ വച്ചു സുഖമായി ജീവിക്കുന്ന അവസ്ഥ ഉണ്ടായാൽ അത് ഞാൻ പണ്ട് ഫേസ്ബുക്കിൽ ഈ ശാസ്ത്ര സത്യം ഇട്ടതുകൊണ്ട് എനിക്ക് വലിയ ശാസ്ത്രീയ അറിവ് ഉണ്ടായിരുന്നു എന്നു പറയാൻ പറ്റുമോ…😀
ഏതായാലും അക്ബർ സാഹിബ്‌ ഇസ്ലാം, ഇസ്ലാമിക്‌ നിയ്യ്മങ്ങൾ ഖുർആൻ എന്ന വിഷയത്തിൽ ഇടപെടാതെ തൊലിപ്പുറത്തെ ഉപരിവിപ്ലവവുമായി പറഞ്ഞു തടി ഊരി എന്നു ഞാൻ മനസിലാക്കുന്നു.

ഇനി ഈ സംവാദം തുടക്കവും അവസാനവും ആണ്. ഇനി ithupolഎ ഒരു സംവാദം ഈ തലമുറ നടത്തുമോ എന്നു അറിയില്ല… ഇത് മാക്സിമം share ചെയ്യുക…. അതുപോലെ ഇതിന്റെ നിരൂപങ്ങൾ, ചർച്ചകൾ ഒക്കെ നടക്കട്ടെ… വസ്തുതകൾ മനസിലാലാക്കട്ടെ., ചിന്ത പരീക്ഷണങ്ങൾ നടക്കട്ടെ…ഖുർആൻ ആയോ മറ്റ് ഏതെങ്കിലും മതപുസ്തകം ആയോ ഇതുവരെ അത് ശാസ്ത്രീയപരമായതോ ചരിത്രപരമായതോ ആണ് എന്നു തെളിയിക്കാൻ മത പണ്ഡിതന്മാർ ഇനിയെങ്കിലും തയ്യാറാകട്ടെ…വെല്ലുവിളികൾ മതത്തിലും മത ആശയങ്ങളിലും നടക്കട്ടെ….


Rejeesh Palavila

ഇ.എ.ജബ്ബാർ മാഷും എം.എം.അക്ബർ സാഹിബും തമ്മിലുള്ള സംവാദം താല്പര്യത്തോടെ കേട്ടിരുന്നു.വളരെ ജനാധിപത്യപരമായ രീതിയിൽ ഇത്തരമൊരു സംവാദം സംഘടിപ്പിച്ച കേരളയുക്തിവാദി സംഘത്തിന് അഭിവാദ്യങ്ങൾ.അവതാരകരുടെ വാദങ്ങളുടെ അനുബന്ധ ദൃശ്യങ്ങൾ കൃത്യസമയത്ത് കാണിക്കുന്നതിൽ ആദ്യം സാങ്കേതിക തകരാർ ഉണ്ടായത് ഒരു കുറവായി തോന്നിയെങ്കിലും ക്രമേണ അതും പരിഹരിച്ചു എന്നത് ശ്രദ്ധേയമായി.

‘വിശ്വാസം’ എന്നത് മനുഷ്യഭാവനകളെയും സങ്കല്പങ്ങളെയും കാമനകളെയും ആശ്രയിച്ചു നിലനിൽക്കുന്ന ഒന്നായതുകൊണ്ടുതന്നെ അതിനെ ഖണ്ഡിക്കാനുള്ള ഏറ്റവും ശക്തമായ ആയുധം യുക്തിതന്നെയാണ്.അത്തരത്തിൽ വിശ്വാസവും യുക്തിയും തമ്മിലുള്ള കലഹം മനുഷ്യൻ ഉണ്ടായ കാലം തൊട്ടേ ഉണ്ടാവണം.മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളിൽ തൃപ്തിപ്പെടാതെ തന്റെ ചുറ്റുപാടുകളെ ,പ്രതിഭാസങ്ങളെ ,നിഗൂഢതകളെ അന്വേഷിക്കാനുള്ള മനുഷ്യന്റെ ചോദനയാണ് നാൾവഴികളിൽ നാം നേടിയതെല്ലാം! അതുകൊണ്ടുതന്നെ ഇത്തരം ജനാധിപത്യപരമായ സംവാദങ്ങൾ പ്രസക്തമാണ്.

മഹാഭാരതത്തിലെ ദശാവതാരങ്ങൾ കാണിച്ചുകൊണ്ട് ഭാരതീയർക്ക് പരിണാമശാസ്ത്രത്തെ കുറിച്ചും കൗരവരുടെയും പാണ്ഡവരുടേയുമൊക്കെ കഥകൾ പറഞ്ഞ് ക്ളോണിങ്ങും ഭ്രൂണശാസ്ത്രവും ഗണപതിയുടെ തലയുടെ കാര്യം പറഞ്ഞ് ഭാരതത്തിൽ പണ്ടേ പ്ലാസ്റ്റിക്ക് സർജറിയും രാമായണത്തിലെ പുഷ്പകവിമാനത്തിലൂടെ വ്യോമയാനശാസ്ത്രവും ഒക്കെ വ്യാഖ്യാനിച്ച് തകർക്കുന്നവരുടെ കൂട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിവരെയുള്ള ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും തിരുപുസ്തക മൊഴികളും ശാസ്ത്രത്തിലെ സാങ്കേതിക പദങ്ങൾ ചേർത്ത് വിശേഷിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും പുതിയ കാഴ്ചയല്ല.എല്ലാ മതങ്ങൾക്കും അത്തരം വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നവരുടെ നീണ്ട നിരയുണ്ട്.വിശ്വാസികളുടെ ബാഹുല്യം കൂടുതൽ ഉള്ള മതസമൂഹങ്ങളായതുകൊണ്ടുതന്നെ അത്തരക്കാർക്ക് കയ്യടിയും വരവേൽപ്പും വേദികളും കൂടുതൽ കിട്ടുക എന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ഒരാളായി മാത്രമാണ് ശ്രീ.എം.എം.അക്ബർ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ട് ഈ സംവാദത്തിൽ ഉടനീളം അടയാളപ്പെടുത്തിയത്.

ആഴക്കടലിലെ ഇരുട്ടിനെക്കുറിച്ചുള്ള കാര്യമാണ് അദ്ദേഹം ഖുറാനിലെ വലിയൊരു ശാസ്ത്രമായി കൊണ്ടുവന്നത്.സാമാന്യയുക്തിക്ക് മനസിലാക്കാൻ കഴിയാത്ത എന്തെങ്കിലും കാര്യം ആ ആയത്തിൽ ഇല്ലെന്ന് അദ്ദേഹത്തിനുമറിയാം.ഇത്രയും നാൾ ഖുർആൻ ഗവേഷണം നടത്തിയ ഒരാൾക്ക് ഇതാണോ പറയാനുണ്ടായിരുന്നത് എന്ന ജബ്ബാർ മാഷിന്റെ ചോദ്യത്തിൽ തന്നെ അക്ബർ സാഹിബിന്റെ വ്യാഖ്യാനത്തിന്റെ കാറ്റ് പോയതായിട്ടാണ് തോന്നിയത്.ഹൃദയത്തിലെ തലച്ചോർ എന്ന പരാമർശം ഭാവിയിൽ ഉരുട്ടിയെടുക്കാൻ എം.എം.അക്ബർ പണിപ്പെടുമെന്ന് തീർച്ച.ഏറ്റവും വലിയ തമാശയായി തോന്നിയത് ഖുർആനിൽ ഭൂമി ഉരുണ്ടതാണ് എന്ന് പറയാഞ്ഞത് ഒരുകണക്കിന് നന്നായി എന്ന് പറഞ്ഞുകൊണ്ട് ഭൂമിയുടെ രൂപ മാറ്റങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടുപിടുത്തങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചതാണ്.എത്ര ദയനീയവും സഹതാപാർഹവുമായ വ്യാഖ്യാനമാണത്.ഫയൽമാൻ ജയിച്ചേ എന്ന് പറഞ്ഞ് സാഹിബിന് കയ്യടിക്കുന്നവർക്ക് അതിനെക്കുറിച്ച് ചിന്തിക്കാൻ ധൈര്യമുണ്ടാകുമോ ആവോ!

ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ലെന്നും ശാസ്ത്രം പഠിപ്പിക്കാൻ വേണ്ടി അവതരിപ്പിക്കപ്പെട്ടതല്ലെന്നും പറയുന്നവർതന്നെ ശാസ്ത്ര സങ്കേതങ്ങളും കണ്ടുപിടുത്തങ്ങളും മതപുസ്തകത്തിലെ തിരുവെഴുത്തുകളുമായി ഏച്ചുകെട്ടുന്നതിൽ തലയും കുത്തിനിൽക്കുന്നവരാണ് എന്ന് പറയാതെ വയ്യ!.ഖണ്ഡനത്തിന്റെ രണ്ടാം അവസരത്തിലാണ് ജബ്ബാർ മാഷ് കൂടുതൽ കസറിയത്.ഭൂതകാലത്തിലെ മതകാല്പനികതകളെ ആധുനിക ശാസ്ത്രബോധത്തിലേക്ക് ഉരുട്ടിയെടുക്കുന്ന വ്യഖ്യാനങ്ങളുടെ പൊള്ളത്തരങ്ങളെക്കുറിച്ച് ഏറ്റവും ലളിതവും ശക്തവുമായി ജബ്ബാർ മാഷ് സംസാരിച്ചു.മാഷിന്റെ വിമർശനത്തിന്റെ ആ മൗലികത മനസ്സിലാക്കാൻ സാമാന്യയുക്തി മാത്രം മതി.മതവിശ്വാസങ്ങളുടെ മയക്ക് മരുന്നുള്ള മസ്തിഷ്കങ്ങൾക്ക് അത് എത്രമാത്രം ബോധ്യപ്പെടും എന്ന ചോദ്യം ബാക്കിയാകുന്നു.

കല്പനങ്ങളും കാമനകളും തനിക്ക് ചുറ്റുമുള്ള ലോകത്തിന്റെ കാഴ്ചകളുമില്ലാത്ത ഒരു ഗ്രന്ഥവും ലോകത്ത് ഒരാളും എഴുതിയിട്ടില്ല.അത് ഏതൊരു കാലത്തും എഴുതപ്പെടുന്ന ഏതൊരു പുസ്തകത്തിന്റെയും രീതിയാണ്.ഏതൊരു മതഗ്രന്ഥവും അത് രൂപപ്പെട്ട ദേശകാലങ്ങളുടെ സംസ്കാരങ്ങളും വിശ്വാസങ്ങളും ജീവിതരീതികളും സംഗ്രഹിക്കപ്പെട്ടവയാണ്.അതിൽ അക്കാലത്തെ മനുഷ്യന് ബോധ്യപ്പെട്ട ധാർമ്മികതകളും നീതിബോധവും ഒക്കെയുണ്ടാവും.അതിൽ തള്ളാനും കൊള്ളാനും ഉള്ളതുണ്ട്.അതിനെ മറ്റൊരു ലോകത്തേക്ക് മറ്റൊരു കാലത്തിൽ ജീവിക്കുന്ന മനുഷ്യന്റെ മാർഗ്ഗരേഖയായി കാണിക്കുകയും അതിനുവേണ്ടി അവന്റെ വ്യക്തിത്വത്തെ ആയുധമാക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.ജനാധിപത്യപരവും മനാവികോന്മുഖവുമായ സ്നേഹപരിണാമമാണ് ഓരോ വ്യക്തിയിലും നടക്കേണ്ടത്.

പ്രത്യേക സമൂഹങ്ങളും ഗോത്രങ്ങളുമായി മനുഷ്യരെ വിഭജിക്കാൻ മാത്രമാണ് മതങ്ങൾക്കും പൗരോഹിത്യങ്ങൾക്കും കഴിയുക.രാഷ്ട്രീയ അധികാരങ്ങൾ കൊയ്യുകയും തങ്ങളുടെ അജണ്ടകൾക്ക് ഭരണസംവിധാനങ്ങളെ ആയുധമാക്കാൻ അത്തരം ശക്തികൾ ലോകത്തെങ്ങും പരിശ്രമിക്കുന്ന കാലഘട്ടത്തിൽ മതങ്ങളുടെ മതിലുകൾക്ക് പുറത്തേക്ക് വരികയോ ചുരുങ്ങിയ പക്ഷം മതത്തെ വ്യക്തിപരമായ സ്വാകാര്യമായ ഒന്നായി കൊണ്ടുനടക്കുകയോ ചെയ്യേണ്ടത് ആധുനിക ലോകത്തിന്റെ സമാധാനത്തിന്റെ ആവശ്യമാണ്.ഇത്തരം സംവാദങ്ങൾ അതിന് പ്രചോദനം ആകട്ടെ

**

Vivek Narayan

സാധാരണക്കാരെ ഇമ്പ്രസ് ചെയ്യാൻ വേണ്ടി വാങ്ങി കൂട്ടി വയ്ക്കുന്ന കടലാസ്സ് ഡിഗ്രി സർട്ടിഫിക്കറ്റുകളല്ല , ഒരാൾ അയാളുടെ വിഷയത്തിൽ സമ്പാദിക്കുന്ന ആഴത്തിലുള്ള അറിവാണ് അയാളെ മഹാൻ ആക്കുന്നത് ! ഒപ്പം അത് ബൗദ്ധിക സത്യസന്ധതയോടെ തുറന്നു പറയാനുള്ള വ്യക്തത്വ ഗുണവും .ജബ്ബാർ മാഷ് ആരെക്കാളും ഉയരത്തിലാകുന്നത് അത് കൊണ്ടാണ് .

ഇന്നത്തെ സംവാദത്തിൽ ജബ്ബാർ മാഷ് വസ്തുതകളുടെ ഗ്രാഹ്യതയിലും അതിൻ്റെ സമഗ്രതയിലും ഉയർന്ന മികവ് തന്നെ പുലർത്തി .സാധാരണക്കാർക്ക് അറിയില്ല എന്ന ഉറപ്പിൽ എന്ത് ശാസ്ത്ര ജാർഗണുകളും ആർക്കും അടിച്ചു വിടാം . അവരെ ഇമ്പ്രസ് ചെയ്യുവാൻ അത് മതിയാകും ( സാധാരണക്കാർ എന്ന് പറയുമ്പോൾ ഉയർന്ന വിദ്യാഭാസം ഉള്ളവരും വലിയ ഉദ്യോഗങ്ങളിലോ ജോലികളിലോ ഉള്ളവരും സാധാരണക്കാർ തന്നെ )എന്നാൽ , യുക്തി ഉപയോഗിചു എന്തിനെയും അപഗ്രഥിക്കുന്ന ഒരു മനുഷ്യന്റെ തലച്ചോറിനെ കബളിപ്പിക്കുവാൻ അത് കൊണ്ട്‌ സാധിക്കില്ല.

കാരണം യഥാർഥ യുക്തി എന്നത് എപ്പോഴും ഫസ്റ്റ് പ്രിന്സിപ്പിൽസിൽ നിന്നും ക്രമാനുഗതമായി നിര്മിച്ചെടുക്കുന്ന ഒന്നാണ്. നിങ്ങൾ ഫസ്റ്റ് പ്രിൻസിപ്പിൽസിൽ തുടങ്ങിയാൽ എന്തെനെയേയും അനലൈസ് ചെയ്യുവൻ സാധിക്കും . മൂല്യ നിർണയം ചെയ്യുവാൻ സാധിക്കും .ജബ്ബാർ മാഷ് സംവാദത്തിൽ ഉപയോഗിച്ചത് അതാണ്.ആർക്കും എളുപ്പം മനസിലാകുന്ന പ്രാഥമിക യുക്തി ഉപയോഗിക്കുക വഴി ആഴക്കടലിൽ വെളിച്ചം എത്തില്ല എന്നറിയുവാൻ ലൈറ്റ് സ്‌കേറ്ററിംഗോ , അതിന്റെ വൈദുത കാന്തിക പ്രതിഭാസം മൂലമുള്ള ആഗിരണമോ ഒന്നും അറിയേണ്ട കാര്യമില്ല ( അതാകട്ടെ അക്ബറിനും അറിയുമോ എന്നത് വേറെ കാര്യം )

ജബ്ബാർ മാഷ് ലളിതമായി അതിനെ ഖണ്ഡിച്ചത് ഈ പ്രാഥമിക യുക്തി ഉപയോഗിച്ചാണ്.അതായതു കടലിൽ ആഴത്തിലേക്ക് പോകുന്തോറും ഇരുട്ടായിരിക്കുമെന്നു കടലിൽ മുങ്ങിയ ഏതൊരു മനുഷ്യനും അറിയാവുന്ന കാര്യമാന് എന്ന കേവല യുക്തി മാത്രം മതി അത് ആർക്കും അറിയാതെ വലിയ ശാസ്ത്ര സത്യമാണ് എന്ന വാദം ഖണ്ഡിക്കുവാൻ !കുറെ ശാസ്ത്ര വസ്തുതകളും ജാർഖനും നിരത്തി വച്ച് ആളുകളുടെ കണ്ണ് മഞ്ഞളിപ്പിച്ചു കൊണ്ട് എന്തോ ഭയങ്കര കാര്യം പറയുന്നു എന്ന ധാരണ ജനിപ്പിക്കാൻ എളുപ്പമാണ് . പലരും അത് തങ്ങളുടെ മതത്തിന്റെ അപ്രമാദിത്വം തെളിയിക്കുവാന് ഉപയോഗിച്ച് കാണുന്നു . ചിലർ അത് തങ്ങളുടെ വക യുക്തിവാദ സംഘങ്ങളുടെ ആൾബലം കൂട്ടുവാനും ഉപയോഗിക്കുന്നു .

പക്ഷെ ഇതെല്ലം യാഥാർഥത്തിൽ അടിസ്‌ഥാന യുക്തി ബോധവുമായി കണക്ട് ചെയ്തു നിര്മിച്ചെടുക്കുന്നതല്ല.മറിച്ചു വിവര ബാഹുല്യം കൊണ്ട് കേൾവിക്കാരന്റെ തലച്ചോറിനെ മന്ദീഭവിപ്പിച്ചു അവനെ താൻ പറയുന്ന എന്തും വിശ്വസിക്കുന്ന രീതിയിൽ കണ്ടീഷൻ ചെയ്യുന്ന ഒരു പ്രക്രിയയാണത് .അങ്ങനെ ഉള്ളവർ അടിമകളോ ഫാനുകളോ ഒക്കെയാകാൻ കൊള്ളാം .പക്ഷെ അടിസ്‌ഥാന യുക്തിയുടെ പുറത്തു കാര്യങ്ങളെ വിശകലനം ചെയ്യുന്നവരെ നേരിടാൻ അതൊന്നും മതിയാകില്ല എന്ന് അക്ബർ സാഹിബ്ബിന്റെ ഇന്നത്തെ അനുഭവം എല്ലാവര്ക്കും ഒരു പാഠമായിരിക്കും .പ്രായം ഇത്രയായിട്ടും ഒരുപക്ഷേ കേരളത്തിലെ ഏറ്റവും മികച്ച ,സത്യസന്ധനായ ഒരു ഡിബേറ്റർ എന്ന കസേര ജബ്ബാർ മാഷിന് മാത്രം അവകാശപ്പെട്ടതാകുന്നത് അത് കൊണ്ടാണ്.