Featured
മൊബൈല്‍ പരസ്യങ്ങള്‍ നിങ്ങളുടെ ഫോണ്‍ കോണ്ടാക്റ്റുകള് ചോര്‍ത്താം
അത് പോലെ ശ്രദ്ധിക്കേണ്ട ആപ്ലിക്കേഷനുകള്‍ ആണ് മൊബൈല്‍ തീംസ്, വാള്‍പേപ്പര്‍, കോമിക്, ആര്ക്കെയിട് എന്നിവ.
143 total views

തൊണ്ണൂറുകളില്‍ നമ്മുടെ ഡെസ്ക്ടോപ്പ് മോണിട്ടറില്‍ പൊന്തി വരുന്ന ശല്യക്കാരായ പോപ് അപ്പ് പരസ്യങ്ങള്‍ ഓര്‍മ്മയില്ലേ? ഇന്ന് അതൊക്കെ വളരെ കുറഞ്ഞെന്നു പറയാം. കമ്പ്യൂട്ടറുകളില്‍ പോപ് അപ്പ് ബ്ലോക്കറുകള്‍ രാജാവിനെ പോലെ വാഴുന്നു. ഫലമെന്തെന്നോ അത്തരം പരസ്യങ്ങള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയായി. സ്മാര്‍ട്ട്ഫോണുകളിലേക്കാണ് എല്ലാം കുടിയേറി പാര്‍ക്കുന്നത്. അതും നമ്മളെ തന്നെ വിഴുങ്ങാം എന്ന മട്ടില്‍. കാരണം പതിനായിരക്കണക്കിനു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകള്‍ ആണ് ഇപ്പോള്‍ വിവിധ തരം ആഡ് നെറ്റ് വര്‍ക്ക് വഴി പോപ് അപ്പ് ആഡുകള്‍ നമ്മുടെ മൊബൈലില്‍ കാണിക്കുന്നത്. ഒരു പുതിയ പഠനം പ്രകാരം ഇത്തരം പരസ്യങ്ങള്‍ വഴി ഈ ആപ്ലിക്കേഷനുകള്‍ക്ക് നമ്മുടെ ഫോണ്‍ കോണ്ടാക്റ്റുകള് ചോര്‍ത്തുകയും അതുപോലെ സ്മാര്‍ട്ട് ഫോണ്‍ സെറ്റിംഗ്സ് തന്നെ മാറ്റുകയും ചെയ്യാം എന്ന ഭീകര സത്യമാണ് വെളിച്ചത്തു വന്നിരിക്കുന്നത്.
ഇത്രയും പറഞ്ഞപ്പോഴേക്കും നിങ്ങള്‍ അങ്ങ് പേടിച്ചു പോയോ? ഇത് വളര്‍ന്നു പന്തലിച്ചിട്ടൊന്നും ഇല്ല. ഇപ്പോള്‍ നിലവിളിലുള്ളതില് 5% ഫ്രീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ആണ് ഈ മാര്‍ഗ്ഗം സ്വീകരിച്ചിട്ടുള്ളത്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനം ആയുള്ള മൊബൈല്‍ സെക്ക്യൂരിറ്റി കമ്പനി ആയ ലുക്ക്ഔട്ട് ആണ് ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. അവരുടെ പഠനപ്പ്രകാരം ആകെ ഉള്ള 384,000 ആപ്ലിക്കേഷനുകളില്‍ 19,200 എണ്ണത്തിനു ആണ് ഈ കുഴപ്പം കണ്ടത്. ഇവ ഇതുവരെ ആയി 80 മില്യണ്‍ തവണ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇങ്ങനെ ഗുരുതര പ്രശ്നം കണ്ടെത്തിയ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ ആണ് ഫോണ്‍ ലിവിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍.. ഇവരുടെ ഡസന്‍ കണക്കിന് ടോക്കിംഗ് അനിമല്‍ ആപ്ലിക്കേഷനുകള്‍ ആണ് പ്രശ്നക്കാര്‍ ആയി കണ്ടെത്തിയത്. സംഗതി വിവാദമായതോടെ അവര്‍ പിന്‍വലിഞ്ഞെന്നാണ് കേട്ട് കേള്‍വി.
അത് പോലെ ശ്രദ്ധിക്കേണ്ട ആപ്ലിക്കേഷനുകള്‍ ആണ് മൊബൈല്‍ തീംസ്, വാള്‍പേപ്പര്‍, കോമിക്, ആര്ക്കെയിട് എന്നിവ. ഇത്തരം ഒരു ആവശ്യവുമില്ലാത്ത ആപ്ലിക്കേഷനുകളെ പടിക്കു പുറത്തു നിര്‍ത്തിയാല്‍ നമുക്ക് നമ്മുടെ പ്രൈവസി കാത്തു സൂക്ഷിക്കാം. അല്ലെങ്കില്‍…
144 total views, 1 views today