വിശ്വവിഖ്യാതനായ തെമ്മാടി.
Mobin kunnath
തൻ്റെ സിനിമയിലെ നായിക കയറിൽ തൂങ്ങി ആടുമ്പോഴും അയാൾ കുറേ നേരത്തേക്ക് യാത്ഥാർത്ഥ്യത്തിലൊ കഥയിലൊ എന്ന വേർതിരിവിന് ജയിലിൽ പെട്ട് ഞെരുങ്ങിയിരുന്നു. ജീവൻ പോകേണ്ട ഏതാനും നിമിഷങ്ങൾക്ക് മുൻപ് കയർ അറുത്ത് നിലത്തിട്ടു. ജീവിതം അത്ര ഏറെ അയാളെ ആകെ ഉന്മാദത്തിന്റെ ഉൽപ്പന്നമാക്കി മാറ്റിയിരുന്നു. അത്രയേറെ ജീവിതങ്ങൾ ആയാൾക്ക് കാണേണ്ടി വന്നു രോഗികളുടെയും ,അനാഥരുടെയും ,അംഗഭംഗം സംഭവിച്ചവരുടെയും ,കൊലപാതകികളുടെയും ,വേശ്യകളുടെയും എല്ലാം പച്ചയായ ജീവിതം… ഫാക്ടറികളിലെ അടിമപ്പണിക്ക് തുല്യമായ അക്കാലം അയാളിലെ മനുഷ്യനെ കഥകൾ മെനയാൻ മറ്റൊരു ലോകത്ത് സൃഷ്ടിക്കാൻ പ്രാപ്തനാക്കിയിരിക്കണം.
കിം കി ഡ്യൂക്ക് ഒരു തെരുവ് തെമ്മാടി ആയിരുന്നു. കൗമ്മാര യൗവ്വനങ്ങളിൽ അടിപിടി കത്തിക്കുത്ത് മുതലായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴും അയാൾ ഭംഗി ആയി ചിത്രങ്ങൾ വരച്ചിരുന്നു. അയാളുടെ കഴിവ് കണ്ട സുഹൃത്തുക്കൾ പാരിസിലേക്ക് അയക്കുന്നു പാരിസിൽ തൻ്റെ 23ാം വയസ്സിലാണ് കിം ആദ്യമായൊരു സിനിമ കാണുന്നത്. ആ ചലച്ചിത്രം കിം കി ഡ്യൂക്ക് എന്ന തെമ്മാടിയെ, ലോകം തരിച്ചിരുന്നു പോകുന്ന തരം ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന ഒരു സംവിധായകനിലേക്കുള്ള മാറ്റമാണ് വരുത്തിയത് . ദി ബോ ,പിയാത്തേ ,ദി നെറ്റ് , മോബിയസ് ,വിൻ്റർ സമ്മർ ഫാൾ വിൻ്റർ ആൻ്റ് സ്പ്രിംഗ് മുതലായ ലോക പ്രേക്ഷകരെ ചിന്തിപ്പിച്ചും തരിപ്പിച്ചും ഞെട്ടിക്കുകയും ചെയ്ത എത്രയേറെ ചിത്രങ്ങൾ . താൻ കണ്ട പച്ചയായ ജീവിതങ്ങൾ ചിത്രീകരിക്കുവാനായിരുന്നു കിം കി ഡ്യൂക്കിന് ഇഷ്ട്ടം .
ഒരു ധൈര്യം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. അയാൾ ആരെയും ഭയപ്പെട്ടിരുന്നില്ല നിലവിലെ സിനിമാ മാർക്കറ്റിംഗിനെയൊ പ്രേക്ഷകരെയൊ സെൻസറിംഗിനെയൊ ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല . ആ നിർഭയത്വം ആണ് വിശ്വ പ്രശസ്തിയിലേക്ക് അദ്ദേഹത്തിന്റെ സിനിമകളെ നയിച്ചത്. പച്ചയായ സിനിമകൾ സൃഷ്ടിക്കുന്നതിനൊപ്പം വിവാദങ്ങളിലും അദ്ദേഹം പെട്ടിരുന്നു. മനസ്സ് ഏറെ ഉലയുന്ന അവസ്ഥയിൽ ആയാൾ പൂർണ്ണ ഉൻമാദി ആയി മലമുകളിലെ ഏകാന്തവാസത്തിലേക്ക് മാറ്റിയിരുന്നു. തിരിച്ചു വരുന്നത് അത്ഭുത സൃഷ്ഠിയുമായിട്ടായിരുന്നു .കിംകി ഡുക്കിന് എങ്ങനെ മറഞ്ഞു നിൽക്കാനാകും നമ്മളിൽ നിന്ന് ? .കൽക്കരി ഖനി ഫിലിം സ്കൂൾ ആക്കിയ, ഒരു സിനിമാ ഗ്രാമറുകളെയും ഭയക്കാത്ത, ആ വിശ്വ ചലചിത്രകാരനെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഒരിക്കൽ കൂടി സ്മരിക്കുന്നു.