Mobin kunnath
കുറുപ്പിൻ്റെ പകർന്നാട്ടം കാണാൻ യുവത തിയറ്ററിലേക്കൊഴുകുമ്പോൾ ആദ്യ കയ്യടി കൊടുക്കേണ്ടത് കുറുപ്പിൻ്റെ കോസ്റ്റ്യൂം ഡിസൈർക്കായിരിക്കും. ആ കൈയ്യടി സ്വാഭാവികമായും ചെന്നെത്തുന്നത് ഈ ഗെറ്റപ്പിനും ലുക്കിൻ്റെയും ഐഡിയ തലയിൽ ഉദിച്ച ഡയറക്ട്ടറിലേക്കും എത്തുന്നു. 1960 ,1970 കാലഘട്ടങ്ങളിലെ വിദേശ മാഗസിനുകളൊ സിനിമകളൊ സിനിമകളൊ കണ്ടവർക്ക് അറിയാം ആ കോസ്റ്റൂമുകളുടെയും ലുക്കിൻ്റെയും ഭംഗിയും സ്റ്റയിലും.
എന്തോ നമുക്കത് പരിഹാസകമായി തോന്നിയേക്കാവുന്നത് അക്കാലത്തെ നമ്മുടെ താരങ്ങളുടെ ശരീരഘടന ഒരു ഘടകം തന്നെ ആയിരുന്നു മാറിയ കാലവും മലയാളിയുടെ മുഖത്തും ശരീരത്തിനും മാറ്റം വരുത്തുമ്പോൾ നമുക്ക് പരിഹാസമായി തോന്നി ഇരുന്ന കോസ്റ്റൂമകൾക്ക് ചേർന്ന ശരീര ഘടന ഒത്തിണങ്ങിയ ദുൽക്കർ സൽമാൻ്റെ ഒരു ഹിസ്റ്റോറിക്ക് ഷോ തന്നെയായി കുറുപ്പ്.
ഈവിൾ ഡെഡിലെ ബ്രൂസ് കാമ്പലിൻ്റ കോസ്റ്റ്യൂo പോലെയും ,ഡ്രാക്കുള AD 1972 ലെ ഒക്കെ കോസ്റ്റുംസും ലുക്കും എല്ലാം ഓർമ്മ വന്നു .ഒരു അമേരിക്കൻ പടം കാണുന്ന മൂഡ് കുറുപ്പ് ആസ്വദിക്കുമ്പോൾ ലഭിക്കുന്നു എന്നതാണ് എയർ ഫോഴ്സ് ക്യാമ്പ് അടക്കം ആർട്ട് ,കോസ്റ്റും ,മേക്കപ്പ് തകർത്ത സിനിമ സ്ട്രേയ്റ്റ് ആയി കഥ പറച്ചിലിനു ശേഷം ഒളിപ്പിച്ചു വച്ച ത്രില്ലിങ്ങ്ഹുക്ക്സ് ഓരോന്നായി മുന്നിലേക്കിടുന്നു സ്റ്റയിൽ ,ദുൽക്കർ ,സ്റ്റോറി ടെറ്റില്ലിംഗ്, BGM & മേക്കിംഗ് കുറുപ്പ് യുവതയുടെ സിനിമ .