ഒടിയൻ എന്ന ചിത്രത്തിന് എന്റേതായ ചില സംവിധാന കാഴ്ച്ചപ്പാടുകൾ ശരിയാവാം ചിലപ്പോൾ തെറ്റവാം
🔥1. നാടുവിട്ടു പോയി ഒരു പാട് വർഷങ്ങൾക്ക് ശേഷം മടങ്ങി വരുന്ന മാണിക്യൻ രാത്രി കട അടച്ചു വരുന്ന തന്റെ പഴയ സുഹൃത്ത് (സിദ്ധിഖ് ) കരിമ്പിൻ തോട്ടത്തിന് അരികിലൂടെ ചായക്കടയും അടച്ച് വരുന്ന സുഹൃത്തിനെ ഒരു മിന്നാമിനുങ്ങായും പിന്നീട് ഒരു കൂട്ടം മിന്നാമിനുങ്ങകളുമായി മാറി ഒരു പക്ഷിയായി പിന്നെ മാണിക്യനായി മാറി അത്ഭുതപ്പെടുത്തുന്ന ഒടിയൻ മാണിക്യൻ. വർഷങ്ങൾക്കു ശേഷം കണ്ട സുഹൃത്തിനെ കെട്ടിപ്പിടിച്ച് കണ്ണീർ പൊഴിക്കുന്ന ( സിദ്ധീഖ് )
🔥2 സുഹൃത്തിന്റെ ചായക്കടയിൽ എത്തിയിരിക്കുന്ന ഭിക്ഷു ഒടിയൻ മാണിക്യൻ ആണെന്നറിഞ്ഞ രാവുണ്ണിയുടെ അനന്തരവനും (സിദ്ധിഖിന്റെ ) ചായക്കട തല്ലിപ്പൊളിക്കുന്നു സിദ്ധിഖിനെ മർദ്ധിച്ച് അവശനാക്കുന്നു സിദ്ധിഖ്: പൊയ്ക്കോ.. പൊയ്ക്കൊ .. നീയൊക്കെ നൂറു ജന്മം എടുത്താലും മാണിക്യന്റെ ഒരു രോമത്തിൽ തൊടാനാവില്ലടാ.
🔥3. മാണിക്യൻ പണ്ട് സ്ഥിരം ഇരിക്കാറുണ്ടെന്ന് കേട്ടിട്ടുള്ള ആൽത്തറയിൽ രാവുണ്ണിയുടെ മരുമകനും സംഘവും മാണിക്യനെ ആയുധങ്ങളുമായി കാത്തിരിക്കുന്നു മയക്കത്തിലേക്ക് വഴുതിയ ആ യാളെ സിനിമയിൽ കാണുന്നതുപോലെ വവ്വാലിന്റെ ഉമിനീർ രാവുണ്ണിയുടെ മരുമകന്റെ മുഖത്തേക്ക് വീഴുന്നു അയാൾ ഞെട്ടി കണ്ണുകൾ തുറക്കുമ്പോൾ ആലിനു മുകളിൽ വവ്വാലിനെ പോലെ തൂങ്ങിക്കിടക്കുന്ന മാണിക്യൻ . അയാൾ അവിടെ നിന്നും വന്ന് അവരെ ആക്രമിക്കുന്നു നിലത്ത് കമിഴ്ത്തി കിടത്തി കളരിമുറയിൽ മരുമകന്റെ കൈപ്പത്തി പിരിച്ചൊടിക്കുന്നു വവ്വാലായി പറന്ന് അകലുന്നു .
🔥4. രാവുണ്ണിയുടെ മരുമകൻ സിദ്ധിഖിന്റെ അടുത്ത് ഒടിഞ്ഞ കൈയ്യും വച്ചുകെട്ടി രാവുണ്ണിയുടെ മരുമകൻ:ആരോ പറഞ്ഞതും കേട്ട് അമ്മാവൻ പറഞ്ഞറിഞ്ഞ കഥയും കേട്ട് വന്നതാണ് ആരാണ് മാണിക്യൻ എനിക്കറിയണം പഴയ തേങ്കുറിശ്ശിയേക്കുറിച്ച് സിദ്ധിഖ് പറയുന്നു മാണിക്യ നോ മുത്തപ്പന്റെ ഉണ്ണി സോംഗ്
🔥5. മുത്തപ്പനും മാണിക്യനും സന്തോഷത്തോടെ ഇരിക്കുന്ന ഒരു രാത്രിയിൽ രാവുണ്ണി മുത്തപ്പനെ കാണാൻ വരുന്നു തന്റെ കുടികിടപ്പുകാരനായ മുത്തപ്പൻ താൻ പറയുന്നതിൽ നിന്ന് ഒരടി മാ റില്ല എന്ന് രാവുണ്ണിക്ക് നല്ല ബോധ്യം ഉള്ളത് കൊണ്ട് രാവുണ്ണി മറ്റാരോടും ഈ രഹസ്യം പറയരുത് എന്ന് മുത്തപ്പന്റെ ചെവിയിൽ പറഞ്ഞ് ഒരാളെ ഒടിവയ്ക്കാൻ ഏൽപ്പിച്ച് പോകുന്നു തരിച്ചു നിൽക്കുന്ന മുത്തപ്പന്റെ കൈയ്യിൽ രാവുണ്ണി വച്ചു പോയ നോട്ടുകൾ പിടിച്ച കൈ വിറയ്ക്കുന്നുണ്ട് മാണിക്യൻ നൂറു തവണ ചോദിച്ചിട്ടും മുത്തപ്പൻ കൊടുത്ത വാക്കാണ് മോനെ പറയാൻ പാടില്ല എന്നു പറയുന്നു (ലഹരിയിൽ മാണിക്യൻ ) ( ലാൽ സ്റ്റയിലിൽ കാണുക)ആ.ആ എന്ത് മുത്തപ്പനാണിത് മുത്തപ്പോയി പോയി.. നല്ല വാറ്റുണ്ടേ കൂയ് പറയണ്ടങ്കി പറയണ്ട പുറത്തേ കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നു.
🔥6. രാവിലെ കോലോത്തെ വിറക് കീറുന്ന മാണിക്യന് നിർദ്ധേശം കൊടുക്കുന്ന (സിനിമയിൽ കമ്യൂണിസ്റ്റ് നേതാവായി കാണിക്കുന്ന സന്തോഷ് കീഴാറ്റൂർ പ്രഭയുടെയും അനിയത്തിയുടെയും നേരാങ്ങളയായി മാറ്റി ) കൊച്ചമ്പ്രാൻ പ്രഭയെ സംഭാരം കൊണ്ടുവരാൻ വിളിക്കുന്നു അടുക്കള പടിയിലൂടെ ഓട്ടു മൊന്തയിൽ സംഭാരം നിറച്ച് പ്രഭ (മഞ്ചു വാര്യർ ) ഓടി ഇറങ്ങി വരുന്നു മാണിക്യന് സംഭാരം നീട്ടുമ്പോൾ മാണിക്യൻ പറയുന്ന ഒരു ഇംഗ്ലീഷ് വാക്കിലെ അബദ്ധം പ്രഭയെ ചിരിപ്പിക്കുന്നു കൊച്ച ബ്രാനും കളിയാക്കുന്നു ലാലേട്ടന്റ സ്വത സിദ്ധമായ ചമ്മിയ ചിരി ഇതു കണ്ട് കൊണ്ട് കാറോടിച്ച് അവർക്ക് അടുത്തേക്ക് വരുന്ന രാവുണ്ണി പ്രഭയുടെ ഇളയവളെ അന്വേഷിക്കുന്നു. രാവുണ്ണിയുടെ വരവ് ഇഷ്ട്ടപ്പെടാത്ത കൊച്ച ബ്രാൻ രാവുണ്ണിയോട് കൈവശം വച്ചിരിക്കുന്ന അവകാശത്തിന്റെ കാര്യം പറഞ്ഞ് ഉന്തും തള്ളും ആകുന്നു മാണിക്യൻ ഇടപെടുന്നു രാവുണ്ണി വീട്ടുകാര്യത്തിൽ ഇടപെടാൻ നീ ആരെടാ കുടികിടപ്പുകാരൻ പട്ടി ഇറങ്ങി പോടാ ഇതു കണ്ടു കൊണ്ടുവരുന്ന പ്രഭയുടെ അനിയത്തി കൊച്ച ബ്രാൻ മാണിക്യൻ പൊയ്ക്കോ കുളപ്പടവിൽ വിഷമിച്ചിരിക്കുന്ന മാണിക്യന്റ അടുത്ത് വന്നിരിക്കുന്ന പ്രഭ നിറഞ കണ്ണുകളോടെ മാണിക്യൻ :സ്കൂളി പഠിക്കുമ്പ ന്മുതല് ഞാൻ നിങ്ങടെ കൂടേന്ന് മാറിട്ടുണ്ടോ അമ്പ്രാട്ടി ഇങ്ങടെ എല്ലാ കാര്യങ്ങൾക്കും മാണിക്യൻ ഇണ്ടായിട്ട്ണ്ട് ഇപ്പ മാണിക്യൻ കുടികിടപ്പുകാരൻ പട്ടി അല്ലെ അമ്പ്രാട്ടി പ്രഭ: അയ്യേ അതാ കരിമ്പൻ നായരല്ലെ അങ്ങേർക്ക് വട്ടാ എനിക്ക് ഒരു കൂട്ടം കാട്ടിത്തരാന് പറഞ്ഞിട് ഇതുവരെ തന്നിട്ടില്ല മാണിക്യൻ ഒടിയന്റെ മാൻ വേഷം അതും പുള്ളിമാൻ മാണിക്യൻ: അയ്യോ അബ്രാട്ടി അതിന് ഇരുട്ട് വേണം പുള്ളിമാ നിന്നെ കാട്ടാൻ (കൈ കൊണ്ട് മാനിന്റെ ആക്ഷൻ ) പ്രഭയുടെ കണ്ണുകൾ കണ്ട് അത്ഭുതം കൂറുന്ന മാണിക്യൻ തുടുത്ത മുഖം കൊണ്ട് മാണിക്യനെ നോക്കി പ്രഭ ആര് എന്ത് പറഞ്ഞാലും ഇത് എന്റെ മാണിക്യനാണ് എന്റെ ഒടിയൻ മാണിക്യൻ സോംഗ്: കൊണ്ടോ രാം…
🔥7.കരിമ്പിന കാട്ടിൽ ജനക്കൂട്ടത്തെ കണ്ട്അതിനിടയിലേക്ക് വന്ന് നോക്കുന്ന നന്ദുവിന്റെ കഥാപാത്രം കൊമ്പ് കൊണ്ട് തുള വീണ വയറുമായി മരിച്ചു കിടക്കുന്ന കൊച്ചമ്പ്രാൻ (പ്രഭയുടെ ആങ്ങള ) കൂട്ടത്തിൽ ആരോ കാള കുത്തീതാന്നാ തോന്നണെ നന്ദു: ഏയ് ഇത് ഒടിയാ.. കണ്ടാ അറിഞൂടെ നാട്ടുകാർക്ക് സംശയം ദുർമൂർത്തികൾക്ക് മുൻപിൽ ഇരുന്ന് ആഭിചാര ക്രിയ ചെയ്യുന്ന രാവുണ്ണിയുടെ ചെവിയിൽ നന്ദു മരണ വിവരം അറിയിക്കുന്നു തറയിൽ കുരുതി പോലെ വച്ചിരുന്ന മനുഷ്യ രൂപത്തിലേക്ക് ചുവന്ന വെള്ളം ഒഴിച്ച് കറുത്ത തുണികൊണ്ട് മൂടി രാവുണ്ണി എഴുന്നേൽക്കുന്നു.
🔥8. മരണ വീട്ടിൽ തളർന്നിരുന്നു കരയുന്ന പ്രഭയും അനുജത്തിയും അവിടെ എത്തുന്ന രാവുണ്ണി അവിടെ നിന്നിരുന്ന മുത്തപ്പനെ മർദ്ധിക്കുന്നു മുത്തപ്പൻ അബ്രാ എന്ന് വിളിച്ച് കരയുന്നുണ്ട് കുറച്ച് നാട്ടുകാരും മർദ്ധിക്കുന്നു കരഞ്ഞുകൊണ്ട് തന്റെ കുടിലിനു അടുത്തെത്തിയ മുത്തപ്പൻ അകത്തെ തന്റെ കാരണവൻമ്മാരുടെ രൂപങ്ങൾക്കടുത്ത് വീണു കിടന്ന് കരയുന്നു തല ഉയർത്തി ജനലിലൂടെ നോക്കുമ്പോൾ രാവുണ്ണിയും സംഘവും തീപ്പന്തങ്ങളുമായി വന്ന് കുടിൽ കത്തിക്കുന്നു.
🔥9. ഒരു മലയ്ക്ക് ഇപ്പറത്തെ വഴിയിലൂടെ ഒരു യാത്ര കഴിഞ്ഞ വരുന്ന മാണിക്യൻ : മുത്തപ്പോയ് കൂ…. മുത്തപ്പോയ് കൂ… തിരിച്ചുള്ള കൂവൽ കേൾക്കാതെ നോക്കുമ്പോൾ തന്റെ കുടിൽ എരിഞ്ഞു കൊണ്ടിരിക്കുന്നു മാണിക്യന്റെ തോൾ സഞ്ചി താഴെ വീഴുന്നു മാണിക്യന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു മുത്തപ്പാ.. അയാൾ ഒരു കാട്ടു പോത്തായി കുടിലിനു നേരെ കുതിക്കുന്നു വീടിന് അടുത്തേക്ക് വരുന്ന പോത്തിനു നേരെ ചാട്ടുളി പോലെ ഒരായുധം പൊടുന്നനെ വന്ന് തറയ്ക്കുന്നു പുഴ കടക്കാൻ വയ്യാത്ത വിധം രാവുണ്ണിയും സംഘവും പഴയകാലത്തെ വലിയ ലൈറ്റുകൾ കൊണ്ടുവന്ന് കാട്ടുപോത്തിനു നേരെ അടിക്കുന്നു വിളറി പൂണ്ട കാട്ടുപോത്ത് മാണിക്യനായി പുഴയിലേക്ക് ചാടുന്നു
🔥*Interwell🔥
ആൽത്തറയിൽ കിടന്നുറങ്ങുന്ന മാണിക്യൻ അവിടെ എത്തിയ സിദ്ധിഖിൻ്റ കഥാപാത്രം കണ്ണുകൾ തുറക്കുന്ന മാണിക്യനോട് : തന്നെ വിളിക്കണ്ടാന്ന് കരുതീട്ടാ ഡോ ഞാൻ കാത്തു നിന്നത്.ഞൊടി ഇടയിൽ മാണിക്യൻ സിദ്ധിഖിന്റെ കഥാപാത്രത്തെ തന്റെ അടുത്തേക്ക് വലിച്ചു മാറ്റുമ്പോൾ ഒരു കാർ ആൽത്തറ ഇടിച്ച് ഇളക്കി വന്ന് നിൽക്കുന്നു അതിൽ നിന്നും ഇറങ്ങി വരുന്ന രാവുണ്ണി ഹ ഹാ (പ്രകാശ് രാജ് ചിരി) നീ വന്നു എന്നു ഞാൻ അറിഞ്ഞു ഇതിലും വലിയ സ്വീകരണം ഞാൻ എങ്ങിനെ തരും ഹാ ഹാ കൈകൾ കൂട്ടി അടിക്കുന്നു മാണിക്യൻ കളരിമുറയിൽ കാൽ പിന്നോട്ടാക്കി ഒരു പിടി മണ്ണ് വാരി തളള വിരൽ നിവർത്തി തറയിൽ ഊന്നി നിവർന്ന് നിന്ന് എന്റെ മുത്തപ്പാ … ആ വിളിയിൽ പടുകൂറ്റൻ ആൽമരം കാറിനു മുകളിലേക്ക് പതിക്കുന്നു ഓടി മാറുന്ന രാവുണ്ണി ..കവലയിൽ കൂടി നിൽക്കുന്ന ജനം അതിലൂടെ പോകുന്ന ബസ്സിൽ ഇരുന്ന് പ്രഭ മാണിക്യനെ കാണുന്നു ഒരു ഫുൾ സ്റ്റോറി എഴുതാൻ മടിയും സമയവുംഇല്ലാത്തതു കൊണ്ട് നിറുത്തുന്നു.