ബ്രഹ്മാണ്ഡ കഥാപാത്രങ്ങൾ നടന് തടവറയോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
332 VIEWS

ബ്രഹ്മാണ്ഡ ചിത്രങ്ങളിലെ നായകന്മാർ ജനങ്ങളിൽ ഉണ്ടാക്കുന്ന പരിവേഷം വളരെ വലുതാണ്. അവർക്കു മറ്റു കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കാത്ത സാഹചര്യം പോലും ആ പരിവേഷത്തിൽ കല്പിച്ചു കൊടുക്കുന്നുണ്ട്. യാഷ് സ്വന്തം പേരുതന്നെ മറന്നു റോക്കിയായി ജീവിക്കേണ്ടിവരുന്ന സാഹചര്യം ചിന്തിച്ചുനോക്കിയിട്ടുണ്ടോ ? പ്രഭാസ് സ്വന്തം കഥാപാത്രങ്ങളെ എല്ലാം വിസ്മരിച്ചു ബാഹുബലിയായി മാത്രം ജീവിതാന്ത്യംവരെ തുടരുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? മൊബിൻ കുന്നത്തിന്റെ കുറിപ്പ് വായിക്കാം

എഴുതിയത് Mobin kunnath

ബ്രഹ്മാണ്ഡ കഥാപാത്രങ്ങൾ നടന് തടവറയോ? പിയേഴ്സ് ബ്രോസ്നൻ എന്ന പേരിനേക്കാൾ ജനം പ്രത്യേകിച്ച് ഇന്ത്യൻസ് ജെയിംസ് ബോണ്ട് എന്നേ വിളിക്കാറുള്ളു. ഒരു വാച്ചിൻ്റെയോ സ്യൂട്ടിംഗ്സിൻ്റെയോ പരസ്യത്തിൽ ബ്രോസ്നനെ കണ്ടാൽ അത് ജെയിംസ് ബോണ്ടിൻ്റെ പരസ്യം എന്നേ പറയാറുള്ളു. മറ്റ് നിരവധി കഥാപാത്രങ്ങൾ പിയേഴ് ബ്രോസ്നൻ ചെയ്തിട്ടുണ്ടെങ്കിലും ജനം ഇപ്പോഴും ബ്രോസ്നനെ ബോണ്ടായാണ് കാണുന്നത്. പരസ്യ നിർമ്മാതാക്കളുടെ തലക്കെട്ടും അത്തരത്തിൽ തന്നെ.

മറ്റൊരു കാപാത്രമായി എങ്ങിനെ വന്നാലും പ്രഭാസിനെ വിട്ട് ബാഹുബലി പോകുന്നില്ല സർവ്വതും ബാഹുബലിയുമായുള്ള താരതമ്യപ്പെടുത്തലിൽ നിന്ന് അയാൾ മോചിതനാകുന്നില്ല. പ്രേക്ഷകൻ അത്തരത്തിൽ മാറ്റി ചിന്തിക്കുന്നുമില്ല. റോക്കി ഭായ് ആയ യാഷിനെ ഇനിയൊരു റൊമാൻ്റിക്ക് കഥാപാത്രമായി പ്രേക്ഷകന് സങ്കൽപ്പിക്കാനാകുമോ എന്നത് തന്നെ വലിയ സംശയം ഉയർത്തുന്ന ചോദ്യം തന്നെയാണ്. ഒന്നുകിൽ ഇതിലും മേലേക്ക് ഉള്ള കഥാപാത്രങ്ങളിൽ നിലനിന്നു പോവുക അല്ലെങ്കിൽ ഇത്തരം വലിയ ക്യാൻവാസിൽ കഥ പറയുക അപ്പോഴും ഇതേ ഭാവം എക്സ്പ്രഷൻസ് തുടരേണ്ടി വരും .

തൻ്റെ അറുപതാം വയസ്സിൽ സഞ്ചയ് ദത്ത് വില്ലനായ് വരുന്നത് തൻ്റെ ഇരുപതുകളിലും ,മുപ്പതുകളിലും ,നാല്പതുകളിലും എല്ലാം ഹൃദയസ്പർശികളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിയ ശേഷമാണ്. ആളും ആരവവും പണവും പ്രശസ്തിയും എല്ലാം വന്നു ചേർന്നാലും ഈ കഥാപാത്രങ്ങളെ ചൂണ്ടിക്കാണിച്ചെ ഇവർക്കു വേണ്ടി വീണ്ടും പല സിനിമകളും ചിന്തിക്കൂ.

എന്നാൽ ഇവരിലെ നടനെ സ്വയം തൃപ്തിപെടുത്തുക എന്നത് വളരെ പ്രഷർ ഉള്ള കാര്യമാണ്. ആരവമൊഴിഞ്ഞ് പ്രേക്ഷകൻ വീണ്ടും പുതിയ റോക്കീ ഭായ്ക്കും ,പുതിയ ബാഹുബലിക്കും ടിക്കറ്റെടുക്കും വീണ്ടും ആരവമുയർത്തും. അപ്പോഴും ഒറ്റ കഥാപാത്രങ്ങളുടെ പേരിൽ ഈ നടൻമ്മാരുടെ ഉള്ളിലെ നടൻ തളച്ചിടപ്പെടാതിരിക്കട്ടെ.

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ