ഇന്ത്യൻ രാഷ്ട്രീയം അപകടത്തിൽ

905

ഇന്ത്യൻ രാഷ്ട്രീയം അപകടത്തിൽ

രണ്ടായിരത്തി പത്തൊൻപത് മാർച്ചോടുകൂടി തിരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് യുദ്ധ സമാനമായ ഒരു സാഹചര്യം രൂപപ്പെടുമെന്നും അതിലൂടെ ബി ജെ പി തീവ്ര ദേശീയത ആളിക്കത്തിക്കുമെന്നും രണ്ടായിരത്തി പതിനെട്ട് ജൂണിൽ തന്നെ ഡോ ശൂരാനാട് രാജശേഖരൻ തന്റെ ഇന്ത്യൻ രാഷ്ട്രീയം 2019 എന്ന പുസ്തകത്തിൽ പറഞ്ഞു വെച്ചിട്ടുണ്ട്…

മതവും ജാതിയും അമ്പലങ്ങളും എന്ന അധികാര സ്ഥാനത്തേക്കുള്ള ആയുധങ്ങൾക്ക് മൂർച്ച പോരെന്ന് തോന്നിയതിൽ നിന്നാണ് തീവ്ര ദേശീയതയുടെ ഉത്ഭവം…

നരേന്ദ്ര മോദി എന്ന മനുഷ്യൻ രാജ്യമാകുകയും ബി ജെ പി ക്കാരല്ലാത്തവർ രാജ്യദ്രോഹികളാകുകയും ചെയുന്ന ഭയാനകത..

അധികാര സ്ഥാനത്തിരിക്കുന്നവർ ജനങ്ങളിൽ ഒരു വിഭാഗത്തിനെ നോക്കി രാജ്യദ്രോഹികൾ എന്ന് ആക്രോശിക്കുമ്പോൾ നിങ്ങൾ ആരാണ് അങ്ങനെ വിളിക്കാൻ എന്ന് അതിലും ഉച്ചത്തിൽ തിരിച്ച് ചോദിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട്…

രാജ്യത്ത് നിലവിലുള്ള നാൽപ്പത്തി എട്ടോളം ഔദ്യോഗിക പാർട്ടികളിൽ ആരും തന്നെ ജാജ്യത്തെ ജനങ്ങളെ രാജ്യ ദ്രോഹികൾ എന്നും രാജ്യ സ്നേഹികൾ എന്നും ഇന്നേവരെ തരം തിരിച്ചിട്ടില്ല…

ആരാണ് നരേന്ദ്ര മോദിക്കും ബി ജെ പി ക്കും ഇന്ത്യയിലെ ജനങ്ങളുടെ ദേശസ്നേഹമളക്കാൻ അധികാരം തന്നത്…

നിങ്ങൾക്ക് മുന്നേ ഈ രാജ്യവും ജനങ്ങളും സർക്കാരും പട്ടാളവും ഇവിടെ ഉണ്ടായിരുന്നില്ലേ..

പട്ടാളസ്നേഹമില്ലാത്തവർ രാജ്യദ്രോഹി…

മോദിയെ ചോദ്യം ചെയ്യുന്നവർ രാജ്യദ്രോഹി…

മന്ത്രിമാരെ വിമർശിക്കുന്നവർ പാക്കിസ്ഥാൻ അനുകൂലി..

നിങ്ങളാരാണ് ഹേ രാജ്യത്തെ ജനങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കാൻ…

ഈ ആധുനിക ഇന്ത്യയിൽ എന്താണ് നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും പങ്ക്..

നിവർന്നു നിൽക്കുന്ന ഇന്നത്തെ ഇന്ത്യയിൽ മിസ്റ്റർ മോദിക്കോ അദ്ദേഹത്തിന്റെ കൂട്ടാളികൾക്കോ യാതൊരു പങ്കുമില്ല…

ബുദ്ധിമാന്മാരും കഠിനാദ്ധ്വാനികളും രാജ്യസ്നേഹികളും സർവോപരി മനുഷ്യ സ്നേഹികളുമായ ഒരുപിടി പ്രധാനമന്ത്രിമാർ ഇരുന്ന കസേരയിലാണ് വിടുവായനും വിവരദോഷിയുമായ മോഡി ഇരിക്കുന്നത്…

ഇന്ത്യാ മഹാരാജ്യം കണ്ട ഏറ്റവും കഴിവ് കെട്ട പ്രധാനമന്ത്രി…

കുതന്ത്രങ്ങളും വിടുവായത്തവും വർഗീയതയും കള്ളത്തരങ്ങളുമല്ലാതെ എന്താണ് മിസ്റ്റർ മോഡി താങ്കളുടെ യോഗ്യത…

പാനിപ്പട്ട് യുദ്ധത്തിനും കലിങ്ക യുദ്ധത്തിലും വരെ നെഹ്രുവിനും മുൻ പ്രധാനമന്ത്രിമാർക്കും പിടിപ്പ് കേട് പറ്റിയിട്ടുണ്ടെന്ന് വിലപിക്കുന്ന മോഡി ഒന്ന് മനസിലാക്കണം…

താങ്കളോട് രാജ്യത്തെ ജനങ്ങൾക്ക് പുച്ഛമാണ് തോന്നുന്നത്…

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ…

32,87,263 ചതുരശ്ര കിലോമീറ്ററാണ്‌ ഇന്ത്യയുടെ വിസ്തൃതി….
വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3,214 കിലോമീറ്ററും കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 2,933 കിലോമീറ്ററുമാണ്‌ ഇന്ത്യയുടെ ദൈർഘ്യം…

ഇരുപത്തൊൻപത് സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരേപോലെ നിലകൊള്ളുന്ന മഹാരാജ്യം…

പത്തൊൻപത് ഔദ്യോഗിക ഭാക്ഷകളും എൺപത്തി ഒൻപത് അനൗദ്യോഗിക ഭാക്ഷകളും ഇരുപത്തി മൂന്ന് ലിപിയില്ലാത്ത ഭാക്ഷകളും എണ്ണിയാലൊടുങ്ങാത്ത സംസ്കാരങ്ങളും വേഷ വിധാനങ്ങളും ആചാരങ്ങളും അനുഷ്ട്ടാനങ്ങളും മതങ്ങളും കാലാവസ്ഥകളും ജീവിത രീതികളുമുള്ള ഇന്ത്യ എന്ന മഹാ രാജ്യം ലോകത്തിലെ വിവരിക്കാനാവാത്ത അത്ഭുതമാണ്… !

അത് മനസ്സിലാകണമെങ്കിൽ ഇന്ത്യയെ അറിയുക തന്നെ വേണം..
പഠിക്കണം..
കപട രാജ്യസ്നേഹം മതിയാകില്ല…

സ്വാതന്ദ്ര്യലബ്ധിക്ക് ശേഷം രാജ്യത്തെ ജനങ്ങളുടെ വിശപ്പകറ്റാൻ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ലോക രാജ്യങ്ങളുടെ മുന്നിൽ കൈനീട്ടിയ പ്രധാനമന്ത്രിമാരുണ്ടായിരുന്നു ഇന്ത്യക്ക്..

ഇന്ന് ആഹാരം കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ…

ആ നേട്ടത്തിൽ മോദിക്കോ മോദിയുടെ പാർട്ടിക്കോ യാതൊരു പങ്കുമില്ല…

ഇന്ത്യയിലെ ജനങ്ങളും കഴിഞ്ഞ സർക്കാരുകളുമാണ് ഈ നേട്ടം കൈവരിച്ചത്…

അതുകൊണ്ട് ഞങ്ങളെ രാജ്യ സ്നേഹം പഠിപ്പിക്കാൻ ആരും വരണ്ടാ…

ഇന്ത്യ ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരും മാന്യന്മാരായിരുന്നു..

മോദിയെ പോലെ കള്ളനും വിടുവായൻമാരുമായിരുന്നില്ല..

അതുകൊണ്ടുതന്നെയാണ് മോദിയോട് രാജ്യം ചോദിക്കുന്നത്…

എവിടെ നിങ്ങൾ വധിച്ച മൂന്നൂറ് തീവ്രവാദികൾ എന്ന്…

എവിടെ നിങ്ങൾ പറഞ്ഞ അച്ഛേ ദിൻ എന്ന്…
എവിടെ നിങ്ങൾ പറഞ്ഞ പത്തുകോടി തൊഴിൽ എന്ന്..

എവിടെ നിങ്ങൾ പറഞ്ഞ പതിനഞ്ചു ലക്ഷം എന്ന്…

എവിടെ നിങ്ങൾ പറഞ്ഞ കർഷക രക്ഷ എന്ന്…

അംബാനിയെ ചൂണ്ടിക്കാട്ടി തന്റെ ഭരണനേട്ടം എന്ന് പറയാം എന്നല്ലാതെ മറ്റൊന്നും താങ്കളുടെ അകൗണ്ടിൽ ഇല്ല..

മിസ്റ്റർ മോഡി താങ്കളൊന്നും ഏഴ് ജന്മ്മം ജനിച്ചാലും ഒരു രാജ്യ സ്നേഹിയാകില്ല…

കാരണം രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും അഭിവൃദ്ധിയിലേക്ക് നയിച്ചുകൊണ്ടാണ് ഒരു ഭരണാധികാരി തന്റെ രാജ്യ സ്നേഹം വെളിവാക്കേണ്ടത്…

അഴിമതിയുടെ രാജാക്കന്മാർ

‘പ്രധാനമന്ത്രിക്കു നാണമില്ലേ….?
മോദി 30,000 കോടി മോഷ്ടിച്ച് അനിൽ അംബാനിക്ക് നൽകി.
റഫാൽ വൈകാൻ കാരണക്കാരൻ മോദി മാത്രമാണ്.
അഭിനന്ദനെ പോലുള്ളവര്‍ എന്തിന് ജീവൻ പണയം വെച്ച് കാലഹരണപ്പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിക്കണം…
രാഹുൽ ​ഗാന്ധി..

മോദി കള്ളനും രാജ്യദ്രോഹിയുമാണ്…
മഹത്തായ പാരമ്പര്യമുള്ള ഭാരതത്തെ മോദിയുടെ പേരിനോട് ചേർത്ത് പറയുന്നതുപോലും ഇന്ത്യക്ക് അപമാനമാണ്…
മമത ബാനർജി..

മോദിയെപോലെ മനുഷ്യ രക്തം ഇത്രയേറെ കൈകളിൽ പുരണ്ടിട്ടുള്ള മറ്റൊരു ഇന്ത്യക്കാരൻ ഭാരത ചിത്രത്തിലില്ല…
ഓ വൈ സി…

കഴിഞ്ഞ ഏതാനും മാസങ്ങളായി മോദിക്ക് നേരെ ഇത്തരം ആരോപണങ്ങൾ ഇടതടവില്ലാതെ രാജ്യത്തെ പ്രധാനഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്..

മോദി കള്ളനാണ് എന്ന് രാഹുൽ ഗാന്ധി ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും പറയാതെ കടന്നുപോയ ദിവസങ്ങളില്ല…

ഞാൻ ആലോചിക്കുന്നത് മോദി എന്തുകൊണ്ട് ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ല എന്നതാണ്..?

നാല്പത്തഞ്ചു വർഷക്കാലം കോൺഗ്രസിന്റെ കൈപ്പിടിയിലായിരുന്നു ഭാരതം…

ഭാരതത്തിന്റെ എല്ലാ ഭരണ സവിധാനങ്ങളിലും ഇന്നും കോൺഗ്രസിന് ശക്തമായ പിടിപാടുണ്ട്…
അവരുടെ ആളുകളുണ്ട്…

മോദി റാഫേൽ ഇടപാട് എത്ര കണ്ട് മൂടിവെച്ചാലും തീവെട്ടി കൊള്ളയുടെ ചുരുൾ അടപ്പുതുറന്ന് അത് കോൺഗ്രസിന്റെ കൈകളിൽ എത്തും…
എത്തി…

മോദിയുടെ മൗനം അതിന്റെ സൂചനയാണ്…

സുപ്രിം കോടതി റാഫേൽ ഇടപാട് വീണ്ടും പരിഗണിക്കുന്നതും ഇനിയും മോദിക്ക് അനുകൂലമായി നിൽക്കുന്നത് പന്തിയല്ല എന്ന തിരിച്ചറിവിൽനിന്നാണ്…

ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ വിരോധി എന്ന എന്ന സ്ഥാനമാണ് മോദിക്ക് ചേരുന്നത്…

നൂറ്റി മുപ്പത് കോടി ജനങ്ങളെ കാണാൻ കണ്ണില്ലാതെ പോയ ക്രൂരത…

ജനങ്ങളുടെ ചോദ്യങ്ങളെ ഒരിക്കൽ പോലും നേരിടാൻ തയ്യാറാകാത്ത ആദ്യത്തെ പ്രധാനമന്ത്രി എന്ന ബഹുമതിയോടും കൂടിയാണ് മോദി തന്റെ കാലാവധി പൂർത്തിയാക്കുന്നത്…

ദുരൂഹത നിറഞ്ഞ മനുഷ്യൻ…

മോദി നടത്തിയ ഏറ്റവും വലിയ കൊള്ള ഇന്ധനത്തിലൂടെയാണെന്നാണ് ഞാൻ ഇന്നും ഉറച്ചു വിശ്വസിക്കുന്നത്…

പക്ഷെ അതിന്റെ ഗുണഭോക്താക്കൾ എല്ലാ രാഷ്ട്രീയപാർട്ടികളുമായിരുന്നു എന്നതിനാൽ ഇന്ധന കൊള്ള ഒരു വിഷയമാകില്ല…

നവംബർ ഇരുപതാം തിയതി അരുൺ ജെയ്റ്റ്‌ലി ലോക്സഭയിൽ അവതരിപ്പിച്ച കണക്ക് പ്രകാരം 2016 മുതൽ 2018 ഒക്റ്റോബർ വരെ പതിനെട്ട് ലക്ഷം കോടി രൂപയാണ് ഇന്ത്യാ ഗവർമെന്റിലേക്ക് ഇന്ധന നികുതിയിനത്തിൽ അധിക വരുമാനമായി എത്തിയത്…

ലോകരാജ്യങ്ങളുടെ ചരിത്രത്തിൽ തന്നെ ഇത് അത്ഭുതപ്പെടുത്തുന്ന അധിക വരുമാനമാണ്…

ഈ പണം മോദി സർക്കാർ എന്തു ചെയ്തു എന്ന് ഇതുവരെ ഒരു കോണിൽനിന്നും ചോദ്യമുയർന്നിട്ടില്ല…

അൻപതിനായിരം രൂപയിൽ താഴെ കടമുള്ളതുപോലും അടക്കാൻ കഴിയാതെ മൂവായിരത്തി എണ്ണൂറ്റി നാൽപ്പത്തി ഏഴ് കർഷകർ ആത്മഹത്യ ചെയ്തു എന്ന് ദേശീയ ഫാർമേഴ്‌സ് ഫോറത്തിന്റെ കണക്കുകൾ പറയുന്നു…

പതിനേഴായിരത്തി മുന്നൂറ്റി നാല്പത് കോടി രൂപ പ്രധാനമന്ത്രി എന്ന നിലയിൽ ഈ അഞ്ചു വര്ഷം കൊണ്ട് മോദിക്ക് വേണ്ടി രാജ്യം ചിലവിട്ടു…

രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരിൽ ഏറ്റവും ഉയർന്ന നിരക്ക്..

ശമ്പളയിനത്തിൽ ഒരു രൂപപോലും അദ്ദേഹം കൈപ്പറ്റിയിട്ടില്ലന്നും കണക്കുകൾ പറയുന്നു…

അത്രയും ആശ്വാസം..

Advertisements
Previous articleപപ്പേട്ടന്റെ മകന് സ്നേഹപൂർവ്വം
Next articleചൂടുകുരു വരുത്തിയ വിന
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.