ഗോധ്രയിൽ കർസേവകരുള്ള തീവണ്ടിക്കു ക്രൂരമായി തീവെച്ച് നേട്ടമുണ്ടാക്കിയതിന് പിന്നിൽ നരേന്ദ്ര മോഡിയെന്ന് വാജ്പേയിയുടെ മരുമകൾ

929

അടിസ്ഥാനപരമായി അക്രമാസക്തമായ ഹിന്ദുത്വദേശീയതയുടെ നടത്തിപ്പുകാർ ആണ് സംഘ്പവരങ്ങൾ എങ്കിലും അതിൽ ചില മിതവാദി മുഖങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൊരാളാണ് വാജ്‌പേയി. അത്തരക്കാരെ പ്രതിഷ്ഠിക്കുന്നതും സംഘപരിവാരത്തിന്റെ ഒരു തന്ത്രമാണ് എന്ന് പലരും എഴുതിയിട്ടുണ്ട്. ക്രമേണ ക്രമേണ അതിന്റെ ഫാസിസം മറനീക്കി പുറത്തുവരുന്നതാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഒറ്റയടിക്ക് ഫാസിസത്തെ സ്ഥാപിക്കാൻ ആകില്ലല്ലോ. സ്ലോ പോയിസൺ പോലെ അത് നാം പോലും അറിയാത്ത ശക്തി പ്രാപിച്ചുകൊണ്ടരുന്നു. വാജ്‌പേയി എന്ന സമാധാനമുഖത്തെ, കവിമുഖത്തെ നമ്മുടെ മുന്നിലേക്കിട്ടു തന്നിട്ട്, ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ എന്നപോലെ മറുമുഖത്തു അദ്വാനി എന്ന തീവ്രഹിന്ദുത്വത്തിന്റെ നടത്തിപ്പുകാരൻ അവയുടെ ഉള്ളിലിരുപ്പുകൾക്കു ശിലാസ്ഥാപനം നടത്തി. വാജ്‌പേയിയുടെ കാലശേഷം അദ്വാനി മിതവാദി മുഖവും മോദി തീവ്രവാദി മുഖവുമായി മാറി. നാളെ അമിത്ഷാ ഭരണം ഏറ്റെടുത്താൽ വന്നാൽ മോദി മിതവാദിയാകുന്ന കാഴ്ച നാം കാണേണ്ടി വരും. പിന്നെ യോഗി ആദിത്യനാഥ്‌ എന്ന സൈക്കോ ഹിന്ദുത്വ ഭരണാധികാരി ഇന്ത്യൻ ഭരണം കയ്യാളുന്ന കാലത്തു നമ്മുടെ കണ്ണിൽ അമിത് ഷാ മിതവാദിയായി മാറും. അങ്ങനെ ഒന്നുരണ്ടു ഭരണമാറ്റങ്ങൾ കൊണ്ട് രാജ്യം പൂർണ്ണമായി നാസി രാഷ്ട്രത്തെ അനുസ്മരിക്കുന്ന വിധമായി മാറും. അതിലേക്കു പോകുമ്പോൾ ശ്മാശാനത്തു ഭരണഘടനയും മതേതരത്വവും പട്ടടയിൽ എരിഞ്ഞു തീർന്നിട്ടുണ്ടാകും.

എങ്ങനെയാണ് ഫാസിസം പിടിമുറുക്കിയത് എന്ന് നാം കണ്ടല്ലോ. ജനത്തെ കലാപങ്ങളിലൂടെ മതപരമായി ധ്രുവീകരിച്ചു തങ്ങളുടെ വോട്ടു ബാങ്കുകളെ സൃഷ്ടിക്കുന്നു. അരുന്ധതീ റായി പറഞ്ഞപോലെ ജനാധിപത്യത്തിലൂടെ വോട്ടു ചെയ്തു നമ്മൾ ഏകാധിപത്യ സർക്കാരുകളെ തിരഞ്ഞെടുത്തുകൊണ്ടേയിരിക്കും. കലാപങ്ങൾ ആസൂത്രണം ചെയ്യുന്നതിന് മാസ്റ്റർ ബെയിനുകൾ സുലഭമാണ്. ഓരോ ദിവസവും ഓരോ കാര്യങ്ങൾ അറിഞ്ഞു നാം ഞെട്ടുകയാണ് . അതിലൊന്നാണ് ചുവടെ പറയുന്നത്

ഞെട്ടിക്കുന്ന മറ്റൊരു വിവരം പുറത്ത്. ഗോധ്രയിൽ സ്വന്തം അനുയായികളായ കർസേവകരുള്ള തീവണ്ടിക്കു ക്രൂരമായി തീവെച്ച് നേട്ടമുണ്ടാക്കിയതിന് പിന്നിൽ നരേന്ദ്ര മോഡി ആണ് എന്നും അതിന്റെ പേരിൽ വാജ്‌പേയിക്ക് മോദിയോട് കടുത്ത എതിർപ്പു ഉണ്ടായിരുന്നുവെന്നും വാജപേയിയുടെ മരുമകൾ തുറന്നു പറയുന്നു. BJP യെ RSS പാളയത്തിലേക്ക് മറ്റി അതിനെ നശിപ്പിച്ചു. കള്ളങ്ങൾ കുറേകാലം മറച്ചുവെക്കാൻ ആവില്ല അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും.

വീഡിയോ കാണാം