ഇനി തകരാനൊന്നും ഇല്ല, കൊറോണ വരുന്നതിന് മുമ്പ് തന്നെ മോദി ഇന്ത്യൻ സാമ്പത്തികരംഗത്തെ തകർത്തു

0
298

Muhammed Nihal

‘ കൊറോണ വന്നു. ലോകം മുഴുവൻ നിശ്ചലമായി. എല്ലാ രാജ്യത്തും സാമ്പത്തിക മേഖലയിൽ ഇടിവ് നേരിട്ടു. അപ്പോൾ ഇന്ത്യയിലും പ്രതിസന്ധി വന്നു. ഇൗ വിഷയത്തിൽ മോദിജിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ‘

ഭാവിയിൽ ബിജെപി അനുഭാവികൾ പറഞ്ഞു പരത്താൻ പോവുന്ന ഒരു പ്രധാനപ്പെട്ട വിഷയമാണ് മുകളിൽ കൊടുത്തത്. സാമ്പത്തിക മേഖലയിൽ വമ്പൻ മുന്നേറ്റമായിരുന്നു എന്നും കൊറോണ കാരണം കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും മുടങ്ങി എന്നുമൊക്കെ അവർ വ്യാപക പ്രചരണം അഴിച്ചു വിടും. കേൾക്കുമ്പോൾ ഏതൊരാളും വിശ്വസിച്ചു പോവും. കാരണം ഇൗ സമയത്ത് ലോകം നേരിടുന്ന പ്രതിസന്ധി ഏതൊരു സാധാരണക്കാരനും ബോധ്യമാണ്.

എന്താണ് സത്യാവസ്ഥ എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. കൊറോണ വരുന്നതിന് മുൻപ് 2020 ജനുവരിയിൽ തന്നെ, ഇന്ത്യൻ സാമ്പത്തിക മേഖല കഴിഞ്ഞ 42 വർഷത്തിലെ ഏറ്റവും കനത്ത തകർച്ചയാണ് നേരിടുന്നത് എന്ന് ‘ഫോർബ്സ്’ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘ഇതൊക്കെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്നുണ്ടോ?’ എന്ന ഏറ്റവും പ്രസക്തമായ ചോദ്യവും ‘ഫോർബ്സ്’ ചോദിച്ചിട്ടുണ്ട്.

അതുകൊണ്ട് ലോകത്ത് ഏതൊക്കെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൊറോണ കാരണം തകർന്നാലും, ഇന്ത്യയുടെ കാര്യത്തിൽ അങ്ങനെ പ്രത്യേകിച്ച് മാറ്റമൊന്നും വരാനില്ല. കാരണം കൊറോണ വരുന്നതിന് മുൻപ് തന്നെ അത് തകർന്നു തരിപ്പണമായി കിടക്കുകയായിരുന്നു. അതും കഴിഞ്ഞ 42 വർഷത്തെ ഏറ്റവും വലിയ തകർച്ച. ബിജെപിയുടെ ആറ് വർഷത്തെ ഭരണം ഇന്ത്യക്ക് നേടിത്തന്ന ‘നേട്ടം’. അതിനാൽ കൊറോണ വിഷയവും പറഞ്ഞ് തടിതപ്പാൻ ഒരു ബിജെപി അനുഭാവിയെയും ഭാവിയിൽ അനുവദിക്കരുത്. ഇൗ കാര്യം എല്ലാവരും ഓർത്തു വെക്കണം.