മിഷൻ വിജയിച്ചിരുന്നെങ്കിൽ മോദിയുടെ കഴിവ്, പരാജയപ്പെട്ടതുകൊണ്ട് തന്ത്രപൂർവം ചെയർമാന്റെ തലയിൽ

3163

Geordie George

മിഷൻ വിജയിച്ചെങ്കിൽ 56 ഇഞ്ചെന്നും പറഞ്ഞു ക്യാമറക്ക് മുന്നിൽ കയറിനിന്ന് രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറായി ഇരുന്നതായിരുന്നു മോദി. മിഷൻ പരാജയപ്പെട്ടപ്പോൾ ISRO ചെയർമാനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുക വഴി ഭക്തരുടെ മുന്നിൽ ഹീറോ ആകുന്നു.

പക്ഷെ സൂത്രശാലിയായ ഒരു കുറുക്കന്റെ കൗശലത്തോടെ (കുറുക്കൻമാരേ മാപ്പ്), പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ISRO ചെയർമാന്റെ തലയിൽ കെട്ടിവയ്ക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് ഈ ആലിംഗനം വഴി അയാൾ രാജ്യത്തിന് കൊടുത്തത്.

വിക്ഷേപണത്തിന് മുൻപ് പൂജാരിയുടെ മുന്നിൽ തൊഴുതു നിന്ന ISRO ചെയർമാൻ പ്രധാനമന്ത്രിക്ക് മുന്നിൽ ഭയന്നു വിറച്ചു പൊട്ടിക്കരയുന്നു. അതു വഴി ആ പദവിയിൽ ഇരിക്കാനുള്ള പക്വതയോ ശാസ്ത്രീയ മനോവൃത്തിയോ തനിക്കില്ല എന്നയാൾ വീണ്ടും തെളിയിച്ചു.

നാടകമേയുലകം!