സോഷ്യൽ മീഡിയയിൽ നിന്നുള്ള മോദിയുടെ പിന്മാറ്റം, അത് ഫാസിസത്തിന്റെ ഒരു സമ്മർദ്ദ തന്ത്രമാകാം

0
225
Manoj Kumar Manu
ഗുജറാത്ത് ആയിരുന്നില്ല ദില്ലി… ആസൂത്രണങ്ങളെല്ലാം കൃത്യമായിരുന്നു.
വിലയ്ക്കെടുക്കപ്പെട്ട ദേശീയ മാധ്യമങ്ങൾ മുഴുവൻ ട്രംപിന്റെയും ഭാര്യയുടെയും ആടയാഭരണങ്ങളുടെ വർണ്ണനകളിൽ മുഴുകി കാലം കഴിച്ചു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പോലും തങ്ങളുടെ പ്രസിഡന്റ് നിൽക്കുന്ന സ്ഥലത്തിന് കിലോമീറ്റുകൾ മാത്രം അകലെ അരങ്ങേറുന്ന വംശീയ ഉന്മൂലനത്തിനു നേരെ അറിഞ്ഞിട്ടും കണ്ണടച്ചു. ആ സംസ്ഥാനത്ത് നടന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണങ്ങൾ പുറം ലോകമറിഞ്ഞത് സമൂഹ മാധ്യമങ്ങൾ വഴിയാണ്.
അന്തർദേശീയ മാധ്യമങ്ങൾ ആ വാർത്തകൾ ഏറ്റെടുത്ത് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടപ്പോഴാണ് ഇന്ത്യൻ മാധ്യമ ലോകം സടകുടഞ്ഞെഴുന്നേറ്റത്, സി എ എ പ്രക്ഷോഭവും തൊട്ടു പിന്നാലെ ജെ എൻ യുവിലും ജാമിഅയിലുമൊക്കെ നടന്ന പൊലീസ് നടപടികളും ഡൽഹി കലാപവുമെല്ലാം
കത്തിപ്പടർന്ന ഇടം സോഷ്യൽ മീഡിയയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ സോഷ്യൽ മീഡിയാ വിപണിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ അതിനെ നിയന്ത്രിക്കണം.അതിനുള്ള വിരട്ടലാണ് ഇത്…
ഭരിക്കുന്നവർക്കൊപ്പം നിൽക്കാൻ അവർക്ക് മേലുള്ള സമ്മർദ്ദം ഏറിവരികയാണ്.
സർക്കാറിന് ഇഷ്ടമുള്ളത് മാത്രമുള്ള സോഷ്യൽ മീഡിയാ എന്ന ആവശ്യം പക്ഷേ ഒരു കമ്പനിക്കും പൂർണ്ണമായി സ്വീകരിക്കാനാവില്ല.അവർ പൂർണ്ണമായി വഴങ്ങാത്ത സാഹചര്യത്തിൽ ഭീഷണിപ്പെടുത്താനുള്ള സമ്മർദ്ദതന്ത്രവുമാകാം ഇത്. പുതിയ ഐടി നിയമത്തിന്റെ ഭാഗമായി
ചൈനയെപ്പോലെ പാശ്ചാത്യ സോഷ്യൽ മീഡിയകളെ പുറത്താക്കി സ്വന്തമായി സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങണമെന്ന മുകേഷ് അംബാനിയുടെ ആവശ്യം സർക്കാരിനു മുന്നിലുണ്ട്.സ്വന്തം സോഷ്യൽ മീഡിയയും പുതിയ ഐ ടി നിയമവും വരുതിയിൽ നിൽക്കുന്ന ഭരണഘടനാ സംവിധാനങ്ങളുമൊക്കെയാണ് ഫാസിസത്തിന്റെ ലക്ഷ്യം.