ജയസൂര്യയുടെ ജോണ് ലൂഥർ എന്ന മൂവി പോസിറ്റിവ് റിവ്യുകളോടെ പ്രദർശനം തുടരുകയാണ്. വളരെ വ്യത്യസ്തമായൊരു അന്വേഷണകഥയാണ് ജോൺ ലൂഥർ. ലാലേട്ടൻ കുടുംബ സമ്മതമാണ് വീട്ടിലെ തിയേറ്ററിൽ ഇരുന്നു ചിത്രം കണ്ടത്. വളരെ നല്ല അഭിപ്രായമാണ് ലാലേട്ടനും കുടുംബത്തിനും ചിത്രത്തെ കുറിച്ച് പറയാനുള്ളത്. സുചിത്രയാണ് ജയസൂര്യയെ വിളിച്ചു അഭിനന്ദനം അറിയിച്ചത്. സിനിമയിൽ ഇത്രറൂം എക്സ്പീരിയൻസ് ഉള്ള ലാലേട്ടൻ തന്നെ വിളിച്ച് ഇത്തരം ഒരു അഭിപ്രായം പറഞ്ഞത് ഈ സിനിമയ്ക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ് ആയിട്ടാണ് കരുതുന്നതെന്ന് താരം പറയുന്നു. മനോരമ ഓണ്ലൈന് അനുവദിച്ച അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ

 

“ജോൺ ലൂഥർ കണ്ടിട്ട് ലാലേട്ടനും സുചിത്രച്ചേച്ചിയും ഒരുമിച്ചു വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു എന്നുള്ളത് ചിത്രത്തിന് കിട്ടിയ വലിയൊരു അംഗീകാരമാണ്. സുചിത്രച്ചേച്ചി എന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ട് എന്നത് എന്റെ സ്വകാര്യ സന്തോഷമാണ്. അവർക്ക് വീട്ടിൽ തിയറ്ററുണ്ട്. ലാലേട്ടനും മമ്മൂക്കയുമൊക്കെ വീട്ടിലെ തിയറ്ററിലാണ് ചിത്രം കാണുന്നത്. ഇന്നലെ ചേച്ചി വിളിച്ചിട്ട്, ‘‘പടം കണ്ടു, ഒരുപാടിഷ്ടമായി’’ എന്നു പറഞ്ഞു. ഞാൻ, ‘‘താങ്ക്യൂ ചേച്ചി’’ എന്നുപറഞ്ഞപ്പോൾ, ഒരു മിനിറ്റ്, ഏട്ടൻ ഇവിടെ ഉണ്ട്’’ എന്നു പറഞ്ഞു ലാലേട്ടന് ഫോൺ കൊടുത്തു. അദ്ദേഹം ഫോൺ വാങ്ങി ‘‘മോനെ, ജോൺ ലൂഥർ കണ്ടു നന്നായിരിക്കുന്നു, നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട്, നീ അസലായിരിക്കുന്നു ഒരുപാടിഷ്ടമായി’” ലാലേട്ടന്റെയും സുചിത്രയുടെയും അഭിപ്രായത്തെ കുറിച്ച് ജയസൂര്യയുടെ വാക്കുകൾ

Leave a Reply
You May Also Like

അപവാദപ്രചരണം, ഭീഷണി, മഞ്ജുവാര്യരുടെ പരാതിയിന്മേൽ സനൽകുമാർ ശശിധരനെതിരെ കേസെടുത്തു

മഞ്ജു വാര്യയരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീക്ഷണിപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിന്മേൽ സംവിധായകൻ സനൽകുമാർ…

ജോഷി ടച്ചില്ലാത്ത ഒരു ജോഷി ചിത്രം ആയിരുന്നു ജനുവരി ഒരു ഓർമ

ബിനീഷ് കെ അച്യുതൻ ജോഷി – കലൂർ ഡെന്നീസ് – മോഹൻലാൽ കൂട്ടുകെട്ടിലെ ഏക ചിത്രമായ…

തന്റെ മുലയൂട്ടൽ ചിത്രങ്ങളെ വിമര്ശിക്കുന്നവരോട് നടൻ നകുലിന്റെ ഭാര്യയ്ക്കു പറയാനുള്ളത്

തമിഴ് സിനിമയിലെ ബഹുമുഖ പ്രതിഭയാണ് നകുൽ. സംവിധായകൻ ശങ്കറിന്റെ സംവിധാനത്തിൽ സിദ്ധാർത്ഥിനെ നായകനാക്കി ചെയ്ത ബോയ്‌സ്…

വീണ്ടും ഹോട്ടായി കങ്കണ, ഇങ്ങനെ കൊതിപ്പിക്കല്ലേ എന്ന് ആരാധകർ.

വസ്ത്രത്തിൽ ഫാഷൻ പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുന്ന സ്വഭാവമുള്ള ബോളിവുഡ് നടിയാണ് കങ്കണ. ഇപ്പോഴിതാ ഒട്ടിട്ടി ട റിയാലിറ്റി ഷോ ലോക്കപ്പിന് വേണ്ടി പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ് താരം.