Mohammad Nizar

പാക്കിസ്ഥാനുമായി യുദ്ധത്തിലായിരുന്ന ഇന്ത്യയുടെ പ്രതിരോധ നിധിയിലേക്ക് 5000 kg സ്വർണം നൽകിയ ഒരാൾ ഇന്ത്യയിലുണ്ടായിരുന്നു. . ഇന്ന് വരെ മറ്റൊരിന്ത്യൻ പൗരനും മാതൃ രാജ്യത്തെ സർക്കാരിന് നൽകാൻ പറ്റാത്തത്ര തുക നൽകിയതാരാണെന്നറിയാമോ?

Image result for YOGI ADITHYANADH BOUT USMAN ALI KHAN ASAF DA"ഉസ്മാൻ അലി ഖാൻ അസഫ് ഝാ എന്ന് കേട്ടിട്ടുണ്ടോ?
ഉസ്മാനിയ സർവ്വകലാശാലയുടെ സ്ഥാപകനായ ഹൈദരബാദിലെ അവസാന രാജഭരണാധികാരി എന്ന് പറഞ്ഞാലായിരിക്കും ഇന്നത്തെ തലമുറക്ക് എളുപ്പത്തിൽ മനസ്സിലാവുക . 50 മില്യൺ ഡോളർ വിലമതിക്കുന്ന ജേക്കബ് ഡയമണ്ട് പേപ്പർ വെയിറ്റായി ഉപയോഗിച്ചിരുന്ന ,തന്റെ ജീവിതകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന് രേഖപ്പെടുത്തി 1937ൽ ടൈം മാസികയുടെ കവറിൽ ഫോട്ടോ വന്നിരുന്ന നിസാം .

Image result for YOGI ADITHYANADH BOUT USMAN ALI KHAN ASAF DA"1948 ൽ ഹൈദരാബാദ് ഇന്ത്യയിൽ ലയിപ്പിക്കപ്പെട്ട ശേഷം അദ്ദേഹം മറ്റെങ്ങും പോയില്ല. മാത്രമല്ല അന്ന് മുതൽ 1956 ൽ ഭാഷാടിസ്ഥാനത്തിൽ ആന്ധ്രപ്രദേശ് സംസ്ഥാനം രൂപികൃതമായി ഹൈദരാബാദ് അതിന്റെ ഭാഗമാകുന്നത് വരെ ഹൈദരാബാദിന്റെ ഗവർണർ (രാജ് പ്രമുഖ്) ആയി ഇന്ത്യാ ഗവണ്മെന്റ് ചുമതലപ്പെടുത്തിയ നിസാം, 1965 ൽ ഇന്ത്യാ പാകിസ്ഥാൻ യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ഇന്ത്യാ പ്രതിരോധ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടപ്പോൾ നൽകിയത് 5000 കിലോ സ്വർണ്ണമായിരുന്നു .

ഇന്ന് വരെ ഒരു ഇന്ത്യൻ പൗരനും മാതൃ രാജ്യത്തെ സർക്കാരിന് നൽകാൻ പറ്റാത്തത്ര. മരണം വരെ ഹൈദരാബാദിൽ തന്നെ താമസിച്ച ഇദ്ദേഹത്തെക്കുറിച്ചാണ് യോഗി ഇന്ത്യ വിട്ടോടി എന്ന് പറഞ്ഞത് . അല്ലെങ്കിലും സായിപ്പിന്റെ ചെരിപ്പു നക്കികളുടെ പിൻതലമുറക്കാർക്ക് എന്ത് ചരിത്രം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.