Mohammed Ajnas

തമിഴിലെ “പാസ ദുരന്തം” ജോണറിലേക്ക് പുതിയതായി ചേർക്കപ്പെടാവുന്ന സിനിമയാണ് കോബ്ര. 3 മണിക്കൂർ വലിച്ചു നീട്ടിയ ഒരു സീരിയൽ ത്രില്ലർ എന്ന് വേണമെങ്കിൽ പറയാം. കാരണം സീരിയൽ ലെവൽ ഇമോഷണൽ രംഗങ്ങൾ ആയിരുന്നു ചിത്രത്തിൽ പല സ്ഥലത്തും അനുഭവിക്കേണ്ടി വന്നത്.
ഗംഭീര തുടക്കം. പിന്നീട് വരുന്ന ക്രിഞ്ചിന്റെ അയ്യര് കളിയുള്ള സീനുകൾ. വീണ്ടും ത്രില്ലിംഗ് മോഡിലേക്ക് കൊണ്ട് പോവുന്ന സീനുകൾ .വീണ്ടും ഇമോഷണൽ സീനുകൾ കൊണ്ടുള്ള വധം.അവസാനം പ്രതീക്ഷിക്കാത്ത എന്നാൽ വിക്രം സിനിമകളിൽ പ്രതീക്ഷിക്കേണ്ട ട്വിസ്റ്റുമായി ഇന്റർവെൽ. പിന്നീട് രണ്ടാം പകുതി സാക്ഷ്യം വഹിച്ചത് പാസം കൊണ്ടുള്ള വധം ആയിരുന്നു. തിയേറ്ററിൽ നിന്ന് സഹികെട്ട് ഓരോരുത്തരായി കൂവാൻ മത്സരം ആയിരുന്നു. ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്ന അവസ്ഥയിൽ ആയിരുന്നു ഞാനടക്കമുള്ള പലരും.ഇത്ര നന്നായി അഭിനയിക്കാൻ അറിയാവുന്ന വിക്രമിന്റെ ഇമോഷണൽ രംഗങ്ങൾ എല്ലാം കോമഡി ആയിട്ടാണ് തോന്നിയത്.ഏതായാലും റോഷൻ മാത്യു ആദ്യം തൊട്ട് അവസാനം വരെ ടെറർ വില്ലനായി ഉണ്ടങ്കിലും വല്യ കാര്യമൊന്നും ഇല്ലായിരുന്നു. ഇർഫാൻ പത്താൻ കിട്ടിയ റോൾ നന്നായി അഭിനയിച്ചു.ചുരുക്കം പറഞ്ഞാൽ വിക്രമിന്റെ ഫാൻസി ഡ്രസ്സ്‌ ദുരന്തം. തിയേറ്റർ തിരിച്ചുവരവിന് വിക്രം ഇനിയും കാത്തിരിക്കണം.

Leave a Reply
You May Also Like

അദൃശ്യമായ ആൺവർഗ്ഗ പൊതുബോധമാണ് ജിംസി പറഞ്ഞ ആ ‘പ്രാന്ത്’

Niran S “ഈ ആണുങ്ങൾക്കൊക്കെ പ്രാന്താ ല്ലേ അമ്മച്ചീ..?” “പിന്നല്ലാണ്ട്….” രണ്ട് തലം ചിന്തകൾ കയ്യാളുന്ന,…

ഉദയനിധി സ്റ്റാലിൻ, നിധി അഗർവാൾ, കലൈയരസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘Kalaga Thalaivan’ ഒഫീഷ്യൽ ട്രെയിലർ

മഗിഴ് തിരുമേനി സംവിധാനം ചെയ്ത് ഉദയനിധി സ്റ്റാലിൻ, നിധി അഗർവാൾ, കലൈയരസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന…

റാഹേൽ മകൻ കോര ട്രെയിലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തു

റാഹേൽ മകൻ കോര ട്രെയിലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തു ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ…

ശ്രദ്ധ കപൂറിന്റെ ഫോട്ടോയ്ക്ക് ഹൃത്വിക് റോഷൻ ചെയ്ത കമന്റുകളിൽ നിന്നും ആരാധകർ ചിലതൊക്കെ ഊഹിക്കുന്നു

ബോളിവുഡ് അരങ്ങേറ്റം മുതൽ ബോളിവുഡ് നടി ശ്രദ്ധ കപൂർ തിരിഞ്ഞുനോക്കിയിട്ടില്ല കൂടാതെ നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.…