റംസാൻ കാലത്ത് സ്ത്രീകളെ തെറി വിളിക്കുന്നതാണോ ലീഗുകാരുടെ സംസ്കാരം ?

0
248

Mohammed Ameen

മറ്റൊരു രാഷ്ട്രീയ പാർട്ടിയുടേയും സൈബർ വെട്ടുകിളികളും , കെ എം സി സി യുടെ പ്രൊഫൈൽ ചിത്രമിട്ട് വന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞു പോകുന്നവരുടെ മുന്നിൽ ഒന്നുമല്ല! റംസാൻ കാലത്ത് നോമ്പ് നോറ്റ് സമൂഹമാധ്യമത്തിലെ കാണുന്ന സ്ത്രീകളെയെല്ലാം തെറി വിളിക്കുന്നതാണോ ലീഗുകാരുടെ സംസ്കാരം?അങ്ങനെയെങ്കിൽ സ്വന്തം വീട്ടിലെ സ്ത്രീകളെ അവഹേളിച്ച് ശീലിച്ചവർക്ക് അത് ഉണ്ടാകുന്നതിൽ അത്ഭുതമില്ല . പക്ഷെ അതൊന്നും ഏതെങ്കിലും മാധ്യമപ്രവർത്തകയോട് മാത്രമല്ല .

സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് ഈ ‘കൾച്ചറൽ’ അനുയായികൾ പച്ചത്തെറി വിളിച്ചിരിക്കുന്നത് കേരളത്തിൻ്റെ ഒരു വനിതാ മന്ത്രിയെ കൂടിയാണ് .ജെ മേഴ്സിക്കുട്ടിയമ്മയെപ്പോലെ ഒരു മുതിർന്ന സ്ത്രീയ്ക്കെതിരെ , വനിത മന്ത്രിക്കെതിരെ, ഈ വൃത്തികെട്ട വാക്കുകൾ പ്രയോഗിക്കാൻ മുൻ പന്തിയിൽ ലീഗ് പ്രവർത്തകരാണ് . ലീഗുകാർ നടത്തുന്ന ഈ സൈബർ തോന്നിവാസത്തിന് പാണക്കാട് നിന്ന് കൊടുത്തോ സമ്മതം ?മുസ്ലിം ലീഗ് നേതാക്കൾക്ക് ഉത്തരം പറയാനുണ്ടോ ? നാറുന്ന രാഷ്ട്രീയമാണ് .

കശുവണ്ടിത്തൊഴിലാളികൾ ഏറെയുള്ള കൊല്ലം ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയ സീറ്റ് പൂജ്യം ആയിരുന്നു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിൽ ഇതിഹാസോജ്ജ്വല സമരങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് മേഴ്സിക്കുട്ടിയമ്മ, പിന്നീട് കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടി അചഞ്ചലമായി നിലയുറപ്പിച്ച മുന്നണിപ്പോരാളിയാണ്.സഖാവ് മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരായി കോൺഗ്രസുകാർ നടത്തുന്ന അധിക്ഷേപം സ്ത്രീവിരുദ്ധതകൊണ്ട് മാത്രമല്ല, കടുത്ത തൊഴിലാളി വിരുദ്ധതയുടെ കൂടി പ്രകടനമാണ്. പിന്നെ നിങ്ങൾ പറഞ്ഞ അശ്ലീലവും അസഭ്യവും കേട്ട് അവർ മിണ്ടാതെ വായടക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. ഇതിലും വലിയ ആക്രമണം നേരിട്ട് തന്നെ ആണ്‌ അവർ ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഉറച്ച ശബ്ദത്തിൽ രാഷ്ട്രീയം സംസാരിക്കുന്നത്.