ശ്രീ ജസ്ല മാടശ്ശേരിയെ വേശ്യയെന്നൊക്കെ വിളിച്ചു ആക്രോശിച്ചിച്ച ഫിറോസിന് ഇതെന്തുപറ്റി ?

101

ഫിറോസിന്റെ വിഷയം സ്വകാര്യത ആയിരിക്കാം. എന്നാൽ ജസ്ലയെ വേശ്യഎന്ന് അധിക്ഷേപിച്ച ഫിറോസിനെതിരെ ആരോപണം വരുമ്പോഴും മറ്റുള്ളവർ ആഘോഷിക്കും. ഇവിടെ പരാതികൊടുക്കാൻ ഫിറോസിനോ കൂട്ടാളികൾക്കോ അർഹതയില്ല. ഒരു സ്ത്രീയെ വേശ്യയെന്ന് വിളിക്കുന്ന പുരുഷൻ അതേ തെറ്റുചെയ്താൽ എന്ത് വിശേഷണം ആണ് വേണ്ടത് ? എന്നാൽ പ്രസ്തുത വ്യക്തി തെറ്റ് ചെയ്തില്ലെങ്കിൽ ശബ്ദരേഖ തന്റേതല്ലെന്നു പറയുകയും തെളിയിക്കുകയും അങ്ങനെ സമൂഹത്തിനു മുന്നിൽ സ്വീകാര്യത നേടുകയും വേണം.

Mohammeduvais Kondotty

ശ്രീ ഫിറോസ് കുന്നംപറമ്പിലിന്റെ ശബ്ദരേഖ ആഘോഷിക്കേണ്ടതുണ്ടോ?

പ്രസ്തുത ശബ്ദരേഖ രണ്ടു പേരുടെ സ്വകാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും പെട്ടതാണ്, അന്യർക്ക് അതിൽ താൽപ്പര്യം ഉണ്ടാവേണ്ട യാതൊരു കാര്യവുമില്ല എന്ന വാദം ശരിയാണ്. ഈ സംഭവത്തെക്കുറിച്ചുള്ള എൻ്റെ വ്യക്തിപരമായ കാഴ്ചപ്പാട് പറയാം.

ആരുമായെല്ലാം എപ്പോഴെല്ലാം ലൈംഗീകത ആവാം എന്നത് അതിൽ പങ്കാളികൾ ആവുന്ന എത്ര പേരുണ്ടോ, അവരുടെ വ്യക്തിപരമായ വിഷയമാണ്. അതിൽ പങ്കില്ലാത്ത ആളുകൾക്ക് അതിൽ യാതൊരു കാര്യവും ഇല്ല. പക്ഷെ ഫിറോസ് ഇവിടെ ചെയ്യുന്നത് വ്യക്തമായ ഒരു breach of trust ആണ്. വിവാഹം എന്നത് ഒരു സോഷ്യൽ കോൺട്രാക്ട് കൂടെ ആണ്. പരസ്പരം വിശ്വസ്തത പുലർത്തി ഒന്നിച്ചു ജീവിക്കാം എന്നുള്ള ഉടമ്പടി. അതിൻ്റെ ലംഘനവും വിശ്വാസ വഞ്ചനയും ആണ് വിവാഹ ബന്ധത്തിൽ ഇരുന്നു കൊണ്ട് പങ്കാളി അറിയാതെ ഉണ്ടാവുന്ന ഇതര ലൈംകീക ബന്ധങ്ങൾ. സ്വന്തം ഭാര്യയോട് പോലും വിശ്വസ്തത പുലർത്താൻ പറ്റാത്ത ആൾ ഈ സമൂഹത്തോട് എങ്ങനെ വിശ്വസ്തത പുലർത്തും?

വഞ്ചനാ സ്വഭാവം ഉള്ള ഒരാൾ ജനവിധി തേടുമ്പോൾ അയാളുടെ സ്വഭാവ ഗുണങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നു കാണിക്കേണ്ടത് ഒരു സാമൂഹ്യ ബാധ്യതയാണ്. ശബ്ദരേഖയിൽ അപ്പുറത്തുള്ള സ്ത്രീ ഇയാളുടെ ചാരിറ്റി കച്ചവടവുമായി ബന്ധപ്പെട്ടു ഉണ്ടായ ബന്ധം ആണോ അറിയില്ല. ഇനി അഥവാ അങ്ങനെ ആണെങ്കിൽ, ഫിറോസ് ഇവിടെ ചെയ്യുന്നത് misuse of fiduciary relationship ആണ്. ജനങ്ങളെ പ്രധിനിധീകരിക്കാനുള്ള വിധി തേടുന്ന ആൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതും തുറന്നു കാണിക്കപ്പെടേണ്ടത് തന്നെ. ആ നിലക്ക് അത് പ്രചരിപ്പിക്കുന്നത് നല്ല കാര്യം തന്നെ. അതെ സമയം അയാളുടെ വീഴ്ച/ദുർഗ്ഗുണം ആഘോഷിക്കുക എന്ന ഉദ്ദേശ്യത്തിൽ ആണെങ്കിൽ അതിൽ ശരികേടുണ്ട്.

ശ്രീ ജസ്ല മാടശ്ശേരിയെക്കുറിച്ചു ഇതേ സാധനം കുറച്ച് മുമ്പ് വേശ്യ എന്നൊക്കെ വിളിച്ചു ആക്രോശിച്ചിരുന്നു. സംസാരത്തിൽ ഇടയ്ക്കിടെ മത ചിഹ്നങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടു വലിയ ഭക്തൻ ചമയുകയും ചെയ്യാറുണ്ട്. മറ്റുള്ളവരെക്കുറിച്ചു ഇങ്ങനെ പറഞ്ഞു നടക്കുന്ന ആളെക്കുറിച്ചു തിരിച്ചു പറയാനുള്ള അവസരം കിട്ടുമ്പോൾ അത് മുതലാക്കുന്നത് സ്വാഭാവിക മനുഷ്യ വികാരമാണ്. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നല്ലേ.