എന്ത് കൊണ്ടാണ് ഈ ചിത്രത്തിന് വേണ്ടി ഇത്രയും കാത്തിരിക്കുന്നത് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
270 VIEWS

mohan bhargav

എന്ത് കൊണ്ടാണ് ഈ ചിത്രത്തിന് വേണ്ടി നീ ഇത്രയും കാത്തിരിക്കുന്നത്, വെറും രണ്ടു പൈങ്കിളി പടം ചെയ്ത ഇയാൾക്ക് ഒക്കെ ഇത്രയും വലിയ സ്കെയിലിൽ ഉള്ള സിനിമ ഒരുക്കാൻ പറ്റുമോ, ഇത് ഒക്കെ എപ്പോ പൊട്ടിയെന്നു ചോദിച്ചാൽ മതി, കുറെ വർഷം ആയല്ലോ ഇങ്ങനെ ഒരു പടം ഇനി ഇറങ്ങുമോ?
ബ്രഹ്മാസ്ത്രയുമായി ബന്ധപ്പെട്ട് ഞാൻ പങ്കു വയ്ക്കുന്ന പോസ്റ്റുകളിലും മറ്റും സ്ഥിരമായി, വർഷങ്ങളായി കണ്ടു വരുന്ന ചില വാദങ്ങൾ ആണ് ഇവ.

ഇവയെ പറ്റി വിചിന്തനം നടത്തുക എന്നതല്ല ഈ എഴുത്തിന്റെ ഉദ്ദേശം. നേരെമറിച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ ഒരുക്കിയ ഒരു സംവിധായകൻ അയാളുടെ ഇഷ്ടനടനുമൊത്ത് മുൻ ചിത്രങ്ങളുടെ മാതൃകയിൽ അല്ലാത്ത കുറെയേറെ പ്രയത്നവും, ക്രിയേറ്റിവിറ്റിയും വേണ്ടി വരുന്ന ബിഗ് സ്കെയിലിൽ ഉള്ള ചിത്രം ഒരുക്കുന്നു എന്ന വാർത്ത ഞാൻ അറിയുന്നത് എന്റെ എൻജിനീയറിങ് പഠന കാലത്തിന്റെ തുടക്കത്തിൽ ആണ്. അത് കൊണ്ട് തന്നെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് അന്ന് മുതൽ തുടങ്ങി. എന്നാൽ പല കാര്യങ്ങൾ കാരണം ചിത്രത്തിന്റെ തൽസ്ഥിതി എന്താണെന്ന് പോലും അറിയാതെ പോകുന്ന സാഹചര്യങ്ങൾ പിന്നീട് ഉണ്ടായി. അത് നീണ്ടു പോയി.

അങ്ങനെ കോവിഡും പ്രളയവുമെല്ലാം കഴിഞ്ഞു എങ്കിലും കാത്തിരിപ്പ് തുടരുക എന്നത് അല്ലാതെ മറ്റു മാർഗം ഉണ്ടഖയിരുന്നില്ല. അങ്ങനെ എൻജിനീയറിങ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചപ്പോഴേക്കും മറന്നു തുടങ്ങിയ ഓർമകൾക്ക് മൃതസഞ്ജീവനി എന്നോണം സിനിമയുടെ അന്നൗൻസ്മെന്റ് എത്തുന്നു. ഞൊടിയിടയിൽ ടീസറും മോഷൻ പോസ്റ്ററും ഒരു ഗാനശകലവും എന്തിന് ചിത്രത്തിന്റെ നായിക-നായകന്മാരുടെ വിവാഹം വരെ എത്തി കാര്യങ്ങൾ. ഇനി നാളെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്നു. തുടർന്ന് സെപ്തംബർ 9നു ബ്രഹ്മാസ്ത്രയും.

കമിങ് ഓഫ് ഏജ് ജൊനറിൽ ഒരു മൈൽസ്റ്റോണ് എന്നൊക്കെ പറയാൻ പറ്റുന്ന വേക് അപ്പ് സിഡ്‌, സൗഹൃദവും യാത്രയും എല്ലാം കൂട്ടിച്ചേർത്ത കളർഫുൾ എന്റർട്ടയ്‌നർ യേഹ് ജവാണി ഹേ ദീവാണി എന്നീ ചിത്രങ്ങൾക്ക് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രം ആണ് അസ്ത്ര വേഴ്സിന്റെ ആദ്യചുവട് എന്നു വിശേഷിപ്പിക്കാവുന്ന ബ്രഹ്മാസ്ത്ര. ചിത്രത്തെ പറ്റി അയനോട് തന്നെ ചോദിച്ചപ്പോൾ ഇന്ത്യൻ മിത്തോളജിയിലൂന്നി കഥ പറയുന്ന ഫാന്റസി ജോനറിൽ ഉൾപെടുത്താവുന്ന സിനിമ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ശിവ എന്ന ഡിജെയുടെ വർത്തമാനകാലവും ഭൂതകാലത്തിൽ അദ്ദേഹത്തിന് അഗ്നിയുമായി ഉണ്ടായിരുന്ന ബന്ധവും, അഗ്നി എന്ന അസ്ത്രത്തിന്റെ ഉത്ഭവും, മുനീചരന്മാർ തപം ചെയ്ത് വേർതിരിച്ച പ്രപഞ്ച ശക്തികളും, എല്ലാത്തിന്റെയും സർവാധികരിയായ ബ്രഹ്മാസ്ത്രവും, അതിന് വേണ്ടിയുള്ള നന്മ-തിന്മകളുടെ യുദ്ധവും, ശിവയുടെ ജീവിതയാത്രയിൽ അവനു തുണയാകുന്ന ഇഷയും അങ്ങനെ കൗതുകത്തിൽ ചാലിച്ച അയന്റെ ഭ്രാന്തൻ ആശയങ്ങൾ കേൾക്കാൻ നല്ല ഇമ്പമുള്ളവ ആണെങ്കിലും അവ പ്രേക്ഷകറിലേക്ക് എത്തിക്കാൻ അയന് കഴിയുമോ എന്ന ചോദ്യത്തിന്റെ ഉത്തരം ട്രെയിലർ നൽകും.

ഈ ആശയം മനസിൽ പത്തു വർഷം മുൻപേ മുളയിട്ടത് ആണെങ്കിലും തനിക്കു അത് ഒരു സിനിമയാക്കി മാറ്റാൻ ഉള്ള ധൈര്യം അയന് ഉണ്ടായിരുന്നില്ല പിന്നീട് സ്ക്രീനിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു, കാഴ്ചക്കാരെ തന്റെ കഥയുടെ മായികലോകത്തേക്ക്‌ എത്തിച്ച രാജമൗലിയുടെ സിനിമകൾ തിയേറ്ററുകളിൽ ജനങ്ങൾക്ക് കാഴ്ചാനുഭവം സമ്മാനിക്കുന്നത് കണ്ട അവൻ ധൈര്യപൂർവ്വം ചിത്രം തയാറാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. അതിന് അദ്ദേഹത്തിന്റെ സുഹൃത്തുകൾ ആയ രൻബിർ-ആലിയ, നിര്മാതാവ് കരൺ ജോഹർ എന്നിവർ അവന്റെയൊപ്പം നിന്നു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ഒടുക്കം അയൻ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി. അവനു സഹായ ഹസ്തം നീട്ടിയ, രാജമൗലിയുടെ വാക്കുകൾ കോറിയിട്ട് കൊണ്ടു നിർത്തുന്നു.

“ഈ കഥ കേട്ട പത്തു പതിനഞ്ചു മിനിറ്റുള്ളിൽ തന്നെ എന്റെ മനസിൽ തോന്നിയത് ഇങ്ങനെയാണ്. ഇയാൾ എന്നെക്കാൾ ഭ്രാന്തമായ ആശയങ്ങൾ കൈവശം ഉള്ളവനാണ്”.

ബ്രഹ്മാസ്ത്ര നാളെ മുതൽ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.