ഒരു റോഡ് പണിഞ്ഞ ആഘോഷങ്ങൾ നടക്കുകയാണ്, നീളംവെറും 6.8Km, പണിയാനെടുത്തത് 51 വർഷം, ഉളുപ്പുണ്ടോ ?

    210

    Mohan Das

    ഒരു റോഡ് പണിഞ്ഞതിന്റെ ആഘോഷങ്ങൾ നടക്കുകയാണ് കേരളത്തിൽ. റോഡീന്റെ നീളം 6.8 Km. ഏറ്റവും സൂക്ഷ്മമായ കുത്തുകൾ യോജിപ്പിച്ച് വരച്ച പ്രശസ്തമായ പെയിന്റിങ്ങ് മൊണോലിസ 4 വർഷം കൊണ്ട് ആണ് തീർത്തതെന്ന് കേട്ടിട്ടുണ്ട്. രണ്ടു ഭൂഖണ്ഡങ്ങളെ മുറീച്ച് കൊണ്ട് നിർമ്മിച്ച പനാമ കാനൽ 10 വർഷം എടുത്തു പണീ തീരാൻ. 300m ഉയരമുള്ള ഐഫൽ ടവർ വെറൂം 2 വർഷം കൊണ്ടാണു നിർമ്മിച്ചത്.. ഇത് 51 വർഷം ആയി 6 കിമി റോഡ് പണിയാൻ. അത് ഉദ്ഘാടിക്കാൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആ മന്ത്രി , ഈ മന്ത്രി ചാനലുകൾ, അതിലൂടെ ഉല്ലാസയാത്ര നടത്താൻ വേണ്ടി ലോകത്തില്ലാത്ത വിലയ്ക്ക് വാങ്ങിയ പെട്രോളും കത്തിച്ച് പോകുന്ന ജനങ്ങൾ. സത്യത്തിൽ ആ മലയാളികൾക്ക് ഭ്രാന്ത് വല്ലതും ഉണ്ടോ എന്ന് തോന്നിപ്പോകും.

    ഒന്നുമില്ലായ്മയിൽ നിന്നും പട്ടിണിയിൽ നിന്നും തുടങ്ങി ഇന്ന് ജീവിതനിലവാരത്തിൽ മുന്നിൽ എത്തിയ എത്രയോ രാജ്യങ്ങൾ ഈ ലോകത്ത് ഉണ്ട്, ജപ്പാൻ , സിംഗപ്പൂർ, സ്പെയിൻ , എന്തിനു ജനസംഖ്യയിൽ ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുന്ന ചൈന പോലും ഇൻഫ്രായുടെ കാര്യത്തിലും സാങ്കേതികവിദ്യയുടെ കാര്യത്തിലും R&Dയിലും ഇന്ന് ലോകത്തിലെ ഒന്നാമനാണു. മാനം മുട്ടുന്ന കെട്ടിടങ്ങൾ അല്ല വികസനത്തിന്റെ ബെഞ്ച്മാർക്ക്, ജീവിത നിലവാരം എവിടെ വരെ എത്തി കേരളത്തിൽ.ഈ പണിത റോഡ് പോലും ഒറ്റപ്പാതയാണു.രണ്ടു വാഹനങ്ങൾക്ക് കഷ്ടി പോകാം.രണ്ടു ദിശയിൽ നിന്നും വാഹങ്ങൾ ചീറിപ്പായുന്ന വഴി. ഒരു കടുകുമണിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ സ്റ്റീയറിങ്ങ് മാറിയാൽ തവിട് പൊടി.ഇതേ അവസ്ഥ തന്നെയാണൂ കേരളം മുഴുവൻ ഉള്ള റോഡിനും.

    രാത്രിയാത്ര ഒക്കെ ഒരു ഊഹം വച്ചിട്ടാണു. ഡ്രൈവിങ്ങ് പ്ലഷർ എന്നൊരു സാധനം രാജ്യം വിട്ട് പോയിട്ടില്ലാത്ത മലയാളി അനുഭവിച്ചിട്ടുണ്ടാകില്ല. ഓരോ രാജ്യങ്ങൾ ഒക്കെ 30-50 വർഷം മുന്നിൽ കണ്ട്, അന്ന് ഉണ്ടാകുന്ന ജനസംഖ്യയും വാഹനപ്പെരുപ്പവും കണക്കിൽ എടുത്തും മറ്റുമാണ് ഓരോ റോഡുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നത്. കൈക്കൂലി ഒക്കെ എല്ലാ രാജ്യത്തും ഒരു പരിധിയിൽ എല്ലാവരും മേടീക്കുന്നുമുണ്ട്. മലയാളി ആകട്ടെ കൈക്കൂലി കൊടുത്താലും ഇല്ലെങ്കിലും വിശ്വസിച്ച് റോഡിലൂടെ വാഹനം ഓടിക്കാൻ വയ്യ, ഒരു ഹോട്ടലിൽ കയറിയാൽ അവർ എന്നുണ്ടാക്കിയ ഭക്ഷണമാണു കഴിക്കാൻ തരുന്നതെന്ന് യാതൊരു ഉറപ്പും ഇല്ല, പോലീസ് സ്റ്റേഷനിൽ ഒരു പരാതിയും കൊണ്ട് ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ പറ്റിയ സാമൂഹിക സാഹചര്യങ്ങൾ ഇല്ല. 2021 ആയെന്നെ ഉള്ളൂ. കേരളം ഇന്നും ജീവിക്കുന്നത് 1970കളിൽ ആണ്..