നമ്മുടെ വനം വകുപ്പ് സത്യത്തിൽ പാക്കിസ്ഥാന്റെയാണോ ?

0
142

Mohan Das

നമ്മൾ ചിലപ്പോൾ തമാശയ്ക് പറയാറുണ്ട്, നമ്മുടെ വനം വകുപ്പ് സത്യത്തിൽ പാക്കിസ്ഥാന്റെ യാണെന്ന്. അതിനൊക്കെ ധാരാളം കാരണങ്ങൾ ഉണ്ട്. കൃഷിവകുപ്പ് മറ്റൊരു വെള്ളാനയാണ്. ലോകത്ത്‌ ഏറ്റവും മികച്ചരീതിയിൽ ചന്ദനമരം വളരുന്ന നാടാണ് കേരളം. എന്നിരുന്നാലും ഏറ്റവും കൂടുതൽ ചന്ദനമരം വളർത്തി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ന് ഓസ്‌ട്രേലിയയാണ്. എന്നാൽ അന്താരാഷ്‌ട്ര വിപണിയിൽ ഏറ്റവും വിലപിടിപ്പുള്ള, ഏകദേശം 20 വർഷം കൊണ്ട് നന്നായി കേരളത്തിൽ വളരുന്ന ചന്ദനമരങ്ങൾ ഇന്നാരും കേരളത്തിൽ കൃഷി ചെയ്യുന്നില്ല.

കാരണം ബ്രിട്ടീഷുകാരുടെ കാലത്തു ചന്ദനമര വിപണി നിയന്ത്രിക്കുന്നതിനായി, അവർ ഇൻഡ്യക്കാർക്കെതിരെ സൃഷ്ട്ടിച്ച നിയമങ്ങൾ ഇന്നും ഒരു മാറ്റവും വരുത്താതെ കേരളം പോലുള്ള സംസ്ഥാനങ്ങൾ തുടരുന്നതാണ് കാരണം. ഇന്ത്യ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ തടിയാണ്, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ തേക്കും ഈട്ടിയുമൊക്കെ നന്നായി വളരുന്ന കേരളത്തിലെ പല മലയോര ജില്ലകളിലും, ഈ മരങ്ങൾ വളർത്തുന്നതിനും വെട്ടിവിൽക്കുന്നതിനും സർക്കാരിന്റ്റെ നൂറായിരം നൂലാമാലകൾ നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ കർഷകർക്ക് ഇത്തരം മരങ്ങൾ, അവനവന്റ്റെ പറമ്പിൽ കൃഷിചെയ്‌ത്‌ വളർത്തുന്നതും വെട്ടിവിൽക്കുന്നതും ഭയത്തോടെയാണെന്നതാണ് വസ്‌തുത.

ബ്രിട്ടീഷുകാരുടെ കാലത്തു സൃഷ്ടിക്കപെട്ട പല കാർഷിക നിയമങ്ങളും, എങ്ങനെയാണ് കർഷകരെ ബാധിക്കുന്നതെന്ന ഉദാഹരണമാണ് മുകളിൽ സൂചിപ്പിച്ചത്.യൂണിയനുകളുടെ അനുമതിയില്ലാതെ, സ്വന്തമായി റബ്ബർ തടി വെട്ടിവിൽക്കാൻ പോലും സാധിക്കാത്ത കൃഷിക്കാരുള്ള നാടാണ് കേരളം.ലോകത്തിൻറ്റെ പലചരക്ക് വിപണിയാകാൻ പ്രാപ്‌തിയുള്ള ഇന്ത്യക്ക്, തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങളുടെ മാർക്കെറ്റ് ലോകവിപണിയുമായി ബന്ധപ്പെടുത്താൻ പ്രായോഗികമായ സമീപനങ്ങളിലൂടെ സാധിക്കൂ എന്ന തിരിച്ചറിവാണ് പുതിയ കാർഷിക നിയമത്തിലേക്ക് ഇന്ത്യയെ നയിച്ചത്.

ആട്ടുകാട്ടവും കടലക്കയും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത പ്രതിപക്ഷം, യാതൊരു യുക്തിയുമില്ലാതെ കർഷകരെന്നപേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് മാത്രം. ഇത് ആസ്ട്രേലിയയിലെ ഒരു ചന്ദന തോട്ടമാണ്. നമ്മുടെ മറയൂരിലെ ഉടായിപ്പ് കൃഷിയും ഇതും തമ്മിലൊന്ന് താരതമ്യം ചെയ്ത് നോക്കൂ.