Restraint (2008/Australia/English)
[Drama,Thriller]

Mohanalayam Mohanan

ആസ്ത്രേലിയയില്‍ നിന്നുമൊരു കിളി പറത്തുന്ന ചിത്രം,അതാണ് റെസ്ട്രൈന്റ് .കണ്ടിരിക്കാവുന്ന എഡ്ജ്റൈസിങ്ങായ ഒരു ചിത്രം.അവസാനനിമിഷം വരെയും ശ്വാസമടക്കിപ്പിടിച്ച് ഇരിക്കേണ്ട ചിത്രം. സൈക്കോപാത്തായ നായകന്‍ റോണ്‍ എന്നു വിളിക്കുന്ന റൊണാള്ഡും തന്റെ കാമുകി ഡേലും രണ്ട് കൊലപാതകങ്ങൾക്ക് ശേഷം രക്ഷപ്പെടാനുള്ള ഓട്ടത്തിലാണ്. സ്ട്രിപ്ടീസ് ഡാന്സറായ ഡേലിന്റെ ബോസ്സിനെയാണ് റോണ്‍ കൊല ചെയ്തതില്‍ ഒരാള്‍.ആ ബോഡിയുമായി യാത്ര ചെയ്യുന്നതിനിടയില്‍ ബോഡി കാണാനിടയായ പെട്രോള്‍ പമ്പ് ജീവനക്കാരനെയാണ് രണ്ടാമത് കൊല ചെയ്തത്.പോലീസില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ അവരൊരു ഒറ്റപ്പെട്ട വീട്ടില്‍ എത്തിച്ചേരുന്നു.ആ വീട്ടില്‍ അഗറോഫോബിക്കായ (പൊതുസ്ഥലങ്ങളെ അകാരണമായി ഭയക്കുന്ന മാനസീക രോഗം) ആന്ഡ്രു മാത്രമാണ് താമസം.ആന്ഡ്രുവിനെ ബന്ദിയാക്കി ആ സൈക്കോയും അത്രയും മൂക്കാത്ത ചെറു സൈക്കോയായ കാമുകിയും ആ വീട്ടില്‍ താമസമാക്കുന്നു.

 

ആന്ഡ്രൂവിനും ഇരുളടഞ്ഞ ഒരു ഭൂതകാലമാണുള്ളത്.അതുകൂടി അറിയുമ്പോള്‍ പിന്നെ സൈക്കോപാത്തായ റോണിന്റെ അഴിഞ്ഞാട്ടമാണ് പിന്നീടുള്ള ചിത്രം.അതു കണ്ടുതന്നെ അറിയേണ്ടതാണ്. ഒരു സൈക്കോപാത്തിന്റെ എല്ലാ ഭാവവാഹാദികളും കൂടി ട്രവിസ് ഫിമ്മല്‍ റോണിനെ അനശ്വരനാക്കി.കാമുകി ഡേലായി തെരേസ പാമറും ആന്ഡ്രുവായി സ്റ്റീഫന്‍ മോയറും വരുന്നു.ട്രവിസ് ഫിമ്മല്‍ കഴിഞ്ഞാല്‍ പിന്നെ മനസ്സില്‍ തറഞ്ഞു നില്ക്കുന്നത് സ്റ്റീഫന്‍ മോയറുടെ ആന്ഡ്രുവാണ്.ഡേവ് വാര്നെകര്‍ തിരക്കഥയെഴുതി ഡേവിഡ് ഡെന്നീന്‍ അതിഗംഭീരമായി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു.ചിത്രത്തില്‍ മുങ്ങിപ്പോയതിനാല്‍ സംഗീതം ഫോട്ടോഗ്രഫി ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.പിന്നെ അല്പ്പംസ്വല്പ്പം സീനുകളുള്ളതിനാല്‍ കുട്ടികളുമായി കാണരുത്.

You May Also Like

‘തുനിവ്’ സിനിമയുടെ വ്യത്യസ്തമായ പ്രൊമോഷൻ വീഡിയോ വൈറലാകുകയാണ്

തുനിവ് എന്ന സിനിമയിലൂടെ, സംവിധായകൻ എച്ച്.വിനോദും ബോണി കപൂറും അജിത്തിനൊപ്പം മൂന്നാം തവണയാണ് ഒന്നിച്ചത്. വിജയുടെ…

‘ഹൃദയ’ത്തിൽ നായകൻ നായികയെ എന്തിനു ബീഫ് തിന്നാൻ ക്ഷണിച്ചു ? ഉത്തരം ‘ജെല്ലിക്കെട്ടി’ൽ ഉണ്ട്

“ഹൃദയം ” സിനിമയിൽ നായകൻ നായികയെ ബീഫും പൊറോട്ടയും കഴിക്കാൻ എന്തിന്ക്ഷണിച്ചു എന്നൊരു പരാതി ചില…

കണിക്കൊന്ന കൊണ്ട് നഗ്നത മറച്ചു വിവാദ നായികയായി സീതു ലക്ഷ്മി

മോഡലും നടിയുമായി സീതു ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വീണ്ടും ശ്രദ്ധ നേടുകയാണ്. കണിക്കൊന്ന പൂവുകൊണ്ടു നഗ്നത മറച്ചുകൊണ്ടാണ്…

വകതിരിവ് ബുദ്ധിജീവികൾക്കു ബാധകമാവുമ്പോൾ…

വകതിരിവ് ബുദ്ധിജീവികൾക്കു ബാധകമാവുമ്പോൾ… Vishnuv Nath ചുരുങ്ങിയ കാലയളവിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും,…