The Words (2012/USA/ഇംഗ്ലിഷ്)
[Drama,Mystery,Romance]{7/10 of 79K}
Mohanalayam Mohanan
ഹൃദയം കൊണ്ട് കാണേണ്ട സിനിമ.അതാണ് ഒറ്റവാക്കില്‍ വേര്‍ഡ്സ് എന്ന സിനിമ. ഇതില്‍ പ്രണയമുണ്ട്, ചതിയുണ്ട്, കുറ്റബോധമുണ്ട്, പശ്ചാത്താപം ഉണ്ട്, സന്തോഷവും ഹൃദയം പൊടിയുന്ന ദുഖവുമുണ്ട്.നമ്മള്‍ തയ്യാറായി ഇരുന്നു കൊടുത്താല്‍ മാത്രം മതി,സിനിമ നമ്മളെ അങ്ങ് ഒഴുക്കിക്കൊണ്ടു പൊയ്ക്കോളും.അതാണീ സിനിമയുടെ കഴിവ്,ശക്തിയും.ദി വേര്‍ഡ്സ് എന്നത് ക്ലേട്ടണ്‍ ഹാമണ്ട് എന്ന സാഹിത്യകാരന്‍ എഴുതിയ പുതിയൊരു പുസ്തകത്തിന്റെ പേരാണ്. അദ്ദേഹം ആ പുസ്തകത്തെ ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ പരിചയപ്പെടുത്തുന്നു. നാടകീയമായ തുടക്കമാണ് ആ പുസ്തകത്തിനുള്ളത്.എന്നാലോ റോറി ജാന്‍സണ്‍ എന്ന മറ്റൊരു സാഹിത്യകാരനേക്കുറിച്ചാണ് വേര്‍ഡ്സ് പറയുന്നതു.അങ്ങനെ ആ റോറിയുടെ ജീവിതത്തിലേക്ക് സിനിമ കടക്കുന്നു.
ഇന്നയാള്‍ പ്രശസ്തനാണ്,ആദ്യ പുസ്തകത്തിന് തന്നെ അവാര്ഡ് നേടിയ സാഹിത്യകാരന്‍.അവിടുന്നു റോറിയുടെ ആദ്യകാല ജീവിതത്തിലേക്ക് സിനിമ പോകുന്നു.നിരവധി പുസ്തകങ്ങളെഴുതി ഒന്നും പ്രസിദ്ധീകരിക്കാതെ നിരാശയോടെ നടക്കുന്ന സാഹിത്യകാരന്‍.തന്റെ ഗേള്‍ഫ്രണ്ട് ഡോരയോടൊപ്പം ജീവിക്കുന്നു.ചിലവിനായി ഇപ്പോഴും അഛന്റെ മുന്നില്‍ കൈനീട്ടേണ്ടി വരുന്നു റോറിക്ക്.അവസാനം ഒരു പബ്ലിക്കേഷനില്‍ മെയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്ന റോറി ഒരു നോവല്‍ എഴുതുന്നു.”The Window Tears” എന്ന പേരില്‍.ആ നോവല്‍ റോറിക്ക് പണവും പ്രശസ്തിയും അവാര്‍ഡുകളും നേടിക്കൊടുക്കുന്നു.
എന്നാല്‍ ഭാര്യ ഡോര പോലുമറിയാത്ത ഒരു രഹസ്യം ആ നോവലിന് പിന്നില്‍ ഉണ്ടായിരുന്നു.ഒരു ദിവസം ആ രഹസ്യം ഉടലോടെ റോറിയുടെ മുന്നിലെത്തുന്നു.അതോടെ റോറി തകര്‍ന്നു പോകുന്നു.അത് റോറിയുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.ഹൃദയത്തില്‍ ഊറിക്കൂടുന്ന നൊംബരത്തോടെ നമ്മള്‍ ആ രഹസ്യത്തേയും റോറിയേയും കണ്ടു നില്ക്കും.ബ്രാഡ് ലി കൂപ്പര്‍ റോറിയായി അസാമാന്യ പ്രകടനം കാഴ്ച വയ്ക്കുന്നു. അയാളുടെ ഭാര്യ ഡോരയായി Zoe Saldana യും Jeremy Irons വൃദ്ധനായും Nora Arnezeder സീലിയയായും Olivia Wilde സീലിയയായും വരുന്നു.റോറിയുടെ ഭാര്യയായ ഡോരയേക്കാള്‍ മികച്ചു നിന്നത് സീലിയയല്ലേ എന്നു സംശയം.Brian Klugman, Lee Sternthal എന്നിവര്‍ സംയുക്തമായാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.രണ്ടും ഒന്നിനൊന്ന് മെച്ചമെന്നേ പറയേണ്ടൂ.