കേരളത്തിന്റെ ചരിത്രത്തിൽ തന്നെ വൻ വാർത്തയാക്കേണ്ട ഒരു വിഷയം മാധ്യമങ്ങൾ അറിഞ്ഞിട്ടേയില്ല കേട്ടിട്ടേയില്ല, കണ്ടിട്ടേയില്ല, അതാണ് യോഹന്നാന്റെ എല്ലിൻ കഷ്ണത്തിന്റെ രുചി അല്ലങ്കിൽ പവറ്

100

Mohanan Ep

KP യോഹന്നാനെ റെയിഡു ചെയ്തപ്പോൾ കിട്ടിയതിനേക്കാൾ വലിയ നിധിശേഖരവും മാഫിയാ സാമ്രാജ്യവുമായിരിക്കും ആലിംഗനമാതാവിനെ റെയിഡു ചെയ്താൽ കിട്ടാൻ പോകുന്നത്. അവിടെ ഇടത് – വലത് – സംഘി ബിനാമി നിക്ഷേപങ്ങൾ ഇഷ്ടം പോലെയുണ്ട്. പക്ഷെ നമ്മുടെ സ്വന്തം ദൈവത്തെ സംഘികൾ ഒഴിവാക്കി.”ഏഴ് സംസ്ഥാനങ്ങളിലായി അറുപത് കേന്ദ്രങ്ങളിൽ നാല് ദിവസമായി തുടർന്നുവന്ന കെ പി യോഹന്നാന്റെ സ്ഥാപനങ്ങളിലുള്ള ആദായ നികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചു.രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണക്കാരിൽ ഒരാളായിരുന്നു കെ പി യോഹന്നാൻ എന്നാണ് അന്വേക്ഷണ ഏജൻസികളെ ഉദ്ധരിച്ചുകൊണ്ട് പുറത്തുവരുന്ന വാർത്ത.പന്ത്രണ്ടോളം കടലാസ് ട്രസ്റ്റുകൾ രൂപീകരിച്ച് ഉൾക്കൊള്ളിച്ചിട്ടും പിന്നെയും അതിലൊന്നും കൊള്ളിക്കാൻ പറ്റാത്ത ആറായിരത്തോളം കോടി രൂപയുടെ രേഖകൾ കണ്ടെടുത്തു.ഭൂഗർഭ അറകളിൽ നിന്നും കുരിശിന്റെ പുറകിൽ നിന്നും ക്രൂശിത രൂപത്തിന്റെ പുറകിൽ നിന്നും അൽത്താരയുടെ ഉള്ളിൽ നിന്നും വണ്ടിയുടെ ഡിക്കിയിൽ നിന്നുമായി പതിനേഴര കൊടിയോളം രൂപ ക്യാഷ് ആയി കണ്ടെടുത്തു.

വലിയ മരകുരിശിൽ അറയുണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിലും പണം കണ്ടെടുത്തു എന്നാണ് വാർത്തകൾ പറയുന്നത്. നാലര കൊടിയോളം രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെടുത്തു. പതിനൊരായിരം എക്കർ ഭൂമി കേരളത്തിൽ മാത്രം വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ കണ്ടെടുത്തു. രണ്ടായിരം കൊടിയോളം രൂപ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ മുടക്കിയതിന്റെ രേഖകൾ.കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ആറായിരം കൊടിയോളം രൂപ വിദേശത്ത് നിന്ന് സ്വീകരിച്ചതിന്റെ രേഖകൾ. ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി ഇവിടെനിന്നും കടത്തിയതിന്റെ രേഖകൾ. ഹവാലാ പണമിടപാട് രേഖകൾ തുടങ്ങിയവയും പിടിച്ചെടുത്തവയിൽ പെടുന്നു.യോഹനാൻ ഒരു സ്രാവല്ല തിമിംഗലമായിരുന്നു. നോക്കൂ, കേരളത്തിന്റെ ചരിത്രത്തിൽ തന്നെ വൻ വാർത്തയാക്കേണ്ട ഒരു വിഷയം മാധ്യമങ്ങൾ അറിഞ്ഞിട്ടേയില്ല കേട്ടിട്ടേയില്ല, കണ്ടിട്ടേയില്ല.

ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ ഡയപ്പർ മാറ്റുന്ന രംഗം പോലും മുട്ടിലിഴഞ്ഞ് ഒപ്പിയെടുത്ത് നാട്ടുകാരെ കാണിച്ച മാധ്യമ സിംഹങ്ങളാണ് ഈ കേസിൽ കണ്ണടച്ച് ഉറങ്ങുന്നത് അന്തി ചർച്ചയുമില്ല സംവാദങ്ങളുമില്ല. അതാണ് യോഹന്നാന്റെ എല്ലിൻ കഷ്ണത്തിന്റെ രുചി അല്ലങ്കിൽ പവറ് . ഇനി രാഷ്ട്രീയക്കാരിലേക്ക് വന്നാൽ വായിൽ കോലിട്ട് കുത്തിയാലും ഒരക്ഷരം അവർ മിണ്ടില്ല.
മിണ്ടിയിട്ടുമില്ല എന്തുകൊണ്ട്.? ഈ റെയ്ഡിൽ പിടിച്ചെടുത്തത് കേരളത്തിലെ മിക്ക രാഷ്ട്രീയക്കാരുടെയും ബിനാമി പണമാണ്. അടിപറ്റി അണ്ണാക്കിൽ പിരി വെട്ടി മിണ്ടാതിരിക്കുകയാണ്. കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയക്കാരുടെയും കള്ളപ്പണ നിക്ഷേപം മതത്തിലാണ്.നമ്മുടെ ഇടതുപക്ഷവും വലതുപക്ഷവും യോഹന്നാന്റെ കൂട്ടു കൃഷിക്കാരായിരുന്നു എന്നതാണ് സത്യം.എന്തായാലും നമ്മൾ കേരളീയരെ സംബന്ധിച്ച് ഇതിൽ സന്തോഷിക്കാൻ ഒരു വാർത്തയുണ്ട്.യോഹന്നാന്റെ സ്വത്തുക്കൾ കണ്ടുകെട്ടും.ആസ്തികൾ മരവിപ്പിക്കും.അത് സ്വഭാവികമല്ലേ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്.അതെ..

എന്നാൽ ഇതിൽ മറ്റൊരു കാര്യം പുറത്ത് വന്നിട്ടുണ്ട്.വിമാനത്താവളത്തിനായി യോഹന്നാന്റെ കയ്യിൽ നിന്ന് സർക്കാർ വില കൊടുത്ത് വാങ്ങാൻ നിശ്ചയിച്ചിരുന്ന സർക്കാരിന്റെ തന്നെ രണ്ടായിരം ഏക്കർ ഭൂമി യോഹന്നാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമിയാണെന്ന് ഏജൻസി കണ്ടെത്തി.ആ ഭൂമി ഇനി കേന്ദ്രത്തിന്റെ കയ്യിലിരിക്കും തീരുമാനമാകുന്നത് വരെ.യോഹന്നാന്റെ കൈവശം ഇരിക്കുന്ന രണ്ടായിരം ഏക്കർ ഭൂമി സർക്കാരിന്റെ ഭൂമിയാണെന്ന് വിവിധ അന്വേക്ഷണ ഉദ്യോഗസ്ഥർ നൂറ് തവണ കേരള സർക്കാറിനോട് പറഞ്ഞിട്ടും അത് ഏറ്റെടുക്കാൻ തയ്യാറാകാതെ അത് യോഹന്നാന് വിറ്റ് കാശാക്കാൻ നോക്കിയ രാഷ്ട്രീയ കൊള്ളക്കാർ എന്തുകൊണ്ടാണ് ഇപ്പോൾ അണ്ണാക്കിൽ പിരിവെട്ടി മിണ്ടാതിരിക്കുന്നതെന്ന് മനസിലായില്ലേ…”