കെജ്‌രിവാൾ യഥാർത്ഥ ജനാധിപത്യം ഇന്ത്യയിൽ പുനഃസ്ഥാപിക്കുകയാണ്, തന്നെ ചോദ്യംചെയ്യാൻ ജനസഭകൾ സ്ഥാപിച്ചു ജന വിചാരണയ്ക്കായി നിന്നുകൊടുക്കുകയാണ്

2737
Mohandas Edavanakad Vypin

ഇലക്ഷന് മുൻപ് രാഷ്ട്രീയപാർട്ടികൾ ഒരു നീണ്ട ലിസ്റ്റ് നമ്മുടെയൊക്കെ വീടുകളിൽ കൊണ്ടുവന്നു തരാറുണ്ട്, ഞങ്ങൾ അധികാരത്തിൽ കയറിയാൽ ഇതൊക്കെ ചെയ്യും എന്നെഴുതിയ എമണ്ടൻ ലിസ്റ്റ്.. എന്നാൽ ഭരണം കിട്ടി 5 വർഷം കഴിഞ്ഞാലോ? പഴയ ലിസ്റ്റിൽ മാറ്റങ്ങൾ വരുത്തി അവർ വീണ്ടും എത്തുന്നു, ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ സർക്കാരും പാർട്ടികളും.

എന്നാൽ ആം ആദ്മി പാർട്ടി അതെല്ലാം തിരുത്തിക്കുറിക്കുകയാണ് , 5 വർഷം ഭരണം കഴിഞ്ഞു അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി അവർ നാടിന്റെ മൂക്കിനും മുലയ്ക്കും ജനസഭകൾ കൂട്ടി “ജനകീയ വിചാരണ നേരിടുകയാണ്” അവിടെ 5 വർഷത്തെ ഭരണം അവതരിപ്പിക്കുന്നു, ജനങ്ങൾ അതിനു മറുപടി പറയുന്നു, ജനങ്ങൾ അതിനെ വിലയിരുത്തുന്നു, ഭരണം നല്ലതായിരുന്നോ മോശമായിരുന്നോ എന്നെല്ലാം , അഥവാ മോശമായിരുന്നു എങ്കിൽ എന്താണ് മോശമായത് എന്നും അടുത്ത പ്രാവിശ്യം അതിനെ എങ്ങനെ നന്നാക്കാം എന്നും എല്ലാം ജനങ്ങൾ തീരുമാനിയ്ക്കട്ടെ, അതിനെ നടപ്പിലാക്കേണ്ടത് മാത്രമാണ് സർക്കാരിന്റെ ജോലി, കെജ്‌രിവാൾ ചരിത്രം തിരുത്തുകയാണ്, യഥാർത്ഥ ജനാധിപത്യം ഇന്ത്യയിൽ പുനഃസ്ഥാപിക്കുകയാണ്. ഓരോ സ്ഥലത്തുമുള്ള ജനസഭ വീഡിയോകൾ കാണാം

**

**