“വളരെയധികം വ്യത്യസ്തത നിറഞ്ഞ സിനിമയാണ് എലോൺ, കമൽഹാസൻ ഒക്കെ ഒറ്റയ്ക്ക് ചെയ്തിട്ടുണ്ട്”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
230 VIEWS

ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഷാജികൈലാസ് സംവിധാനം ചെയുന്ന മോഹൻലാൽ ചിത്രമായ ‘എലോണി’നെ നോക്കി കാണുന്നത്. റെഡ് ചില്ലീസിന് ശേഷം നീണ്ട 15 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസ് മോഹൻലാലിനെ വച്ച് സിനിമ ചെയുന്നത്. ‘എലോൺ’ സിനിമയെ കുറിച്ച് മോഹൻലാലിൻറെ വാക്കുകൾ

”വളരെയധികം വ്യത്യസ്തത നിറഞ്ഞ സിനിമയാണ് എലോൺ. കമൽഹാസൻ ഒക്കെ ഒറ്റയ്ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ അതിലെല്ലാം വേറെ ആളുകൾ ഉണ്ടായിരുന്നു ശബ്ദങ്ങളായിട്ട്. ഈ ചിത്രത്തിൽ ഞാൻ ഒറ്റക്കാണ്. അതു കൊണ്ടാണ് എലോൺ എന്ന് പേരിട്ടിരിക്കുന്നത്. എല്ലാവരും കാണേണ്ട സിനിമ തന്നെയാണ് ഇത്. വളരെയധികം വ്യത്യസ്തത കൊണ്ടാണ് ഷാജി കൈലാസ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഈ സിനിമയുടെ കഥ പശ്ചാത്തലം എന്നു പറയുന്നത് കോവിഡിൽ സംഭവിക്കുന്ന കാര്യമാണ്.”- മോഹൻലാൽ പറഞ്ഞു.

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും എലോണിനുണ്ട്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. ചിത്രം അതിന്റെ ഫൈനല്‍ സ്റ്റേജിൽ ആണെന്നാണ് എഡിറ്റിം​ഗ് ഫോട്ടോയ്ക്ക് ഒപ്പം ഷാജി കൈലാസ് കുറിക്കുന്നത്. എല്ലാവരുടെയും അനു​ഗ്രഹം കൂടെ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അതേസമയം, ചിത്രം തിയറ്ററിൽ എത്തിക്കാൻ പറ്റില്ലെന്നും വന്നാൽ ​ലാ​ഗ് ആണെന്ന് ജനങ്ങൾ പറയുമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. രണ്ട് തിയറ്ററിലെങ്കിലും ഇറക്കി നോക്കാമെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ