ബറോസ് മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ആയതുകൊണ്ടുതന്നെ തുടക്കം മുതൽ വളരെ ശ്രദ്ധ നേടിയ ചിത്രമാണ്. ഇതൊരു 3D ഫാന്റസി ചിത്രം ആയതുകൊണ്ടുതന്നെ ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണ് . ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വർക്കുകൾ പുരോഗമിക്കുകയാണ്.ആശിര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

“പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ പലതും വിദേശത്താണ് നടക്കുന്നത്. ഒരുപാട് വര്‍ക്ക് തായ്‍ലന്‍ഡില്‍ നടക്കുന്നുണ്ട്. ഇന്ത്യയിലും നടക്കുന്നുണ്ട്. മ്യൂസിക് മിക്സ് ചെയ്യേണ്ടത് ലോസ് ഏഞ്ചല്‍സിലാണ്. സം​ഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും”, മോഹന്‍ലാല്‍ പറയുന്നു.ഞാനും രാജീവും കൂടി ഒരു 3 ഡി ഷോ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു. അത് സിനിമയെക്കാളും വലിയ അധ്വാനം വേണ്ടിയിരുന്ന ഒന്നായിരുന്നു. 3 ഡി കണ്ണട വച്ച് ആസ്വദിക്കാവുന്ന നാടകം എന്നതായിരുന്നു ആശയം. അത് ചെയ്യാന്‍ പറ്റുന്ന കാര്യം ആയിരുന്നു. പക്ഷേ ചെലവ് വളരെയധികമായിരുന്നു. പിന്നെ നാടകം അവതരിപ്പിക്കുന്ന സ്ഥലത്തേക്കൊക്കെ ഒരുപാട് ഉപകരണങ്ങള്‍ കൊണ്ടുപോവേണ്ടിയിരുന്നു. ആ സമയത്താണ് ജിജോ ഇങ്ങനെയൊരു നോവലിനെക്കുറിച്ചും അതിന്‍റെ സിനിമാ സാധ്യതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ജിജോ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ അദ്ദേഹത്തിന് അത് താല്‍പര്യമില്ലായിരുന്നു. കഥയില്‍ എന്ത് മാറ്റവും വരുത്താനുള്ള സമ്മതം അദ്ദേഹം തന്നിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ ആയി രാജീവ് കുമാര്‍ എന്നെ സഹായിക്കാന്‍ വന്നു. ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടേ ഞാനിത് ഇറക്കൂ ” – മോഹൻലാൽ പറയുന്നു

Leave a Reply
You May Also Like

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ നായകനായ ‘വിക്രം’ ഒഫീഷ്യൽ ട്രെയിലർ. ജൂൺ 3…

താരങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നാൽ തമിഴർ അവരെ കണ്ണുമടച്ചുജയിപ്പിക്കുമെന്നൊരു ധാരണ മലയാളിക്കുണ്ട്. അത് ശരിയാണോ ?

Sunil Kumar താരങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നാൽ തമിഴർ അവരെ കണ്ണുമടച്ചു ജയിപ്പിക്കുമെന്നൊരു ധാരണ മലയാളിക്കുണ്ട്. അത്…

ചന്ദ്രലേഖയിൽ മോഹൻലാലിൻറെ സഹോദരി, തെലുങ്കിൽ ബി ഗ്രേഡ് നടി ജയവാഹിനി

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങൾ ഒന്നും അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. അത്തരത്തിൽ…

മരിച്ചുപോയെന്നു ഉറപ്പുള്ള ഒരാൾ തിരിച്ചു വന്നാലോ ? അവിടെ ചില ‘ചരിത്രം’ തിരയേണ്ടി വരുന്നു !

പഴയ സിനിമകൾ ചരിത്രം (1989) മമ്മൂട്ടി, റഹ്മാൻ, ശോഭന, ജനാർദ്ദനൻ Salman Fariz SN സ്വാമി…