പിണറായി വിജയനോടുള്ള ഇഷ്ടത്തിന്റെ കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

0
90

മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഇഷ്ടത്തിന്റെ കാരണം വ്യക്തമാക്കി നടന്‍ മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ വാക്കുകള്‍:

‘എനിക്ക് അത്ഭുതം തോന്നിയിട്ടുള്ളത് പിണറായി സഖാവിന്റെ സുഹൃത്ബന്ധങ്ങളെ കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്ന് നാല് പൊതു സുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെ കൊണ്ട് ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യര്‍. പിണറായിക്കും അവരെകൊണ്ട് ഒന്നും സാധിക്കാനില്ല. കാണുമ്പോള്‍ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചുവെന്ന് പറയും.എങ്ങിനെയാണ് അവര് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല.

അവര്‍ക്ക് ഒരു രാഷ്ട്രീയമോ, സ്വാധീനങ്ങളോ ഇല്ല. അവര്‍ ഇടപെടുന്ന മേഖലയുമായി പിണറായിക്ക് ബന്ധവുമില്ല.കേരളത്തിനകത്തും, പുറത്തും, ഇന്ത്യക്ക് പുറത്തും ഇത്തരം സൗഹൃദങ്ങള്‍ അദ്ദേഹത്തിന് ഉണ്ട്. അവരില്‍ ചിലരെ കുറിച്ച് എനിക്ക് അറിയാം. ആ നല്ല ഹൃദയങ്ങളെ കൂടെ നിര്‍ത്തുന്നതിന്റെ പോസ്റ്റീഫ് ഫീല്‍ അദ്ദേഹത്തിന് കിട്ടുന്നുണ്ടാകണം.സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. എവിടെ വെച്ചാണ് അവരെ കണ്ട് മുട്ടിയതെന്നും എങ്ങിനെയാണ് കൊഴിഞ്ഞ് പോകാതെ അവരെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്നുണ്ട്.

അവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നത് പോലും എങ്ങിനെയെന്ന് എനിക്ക് അദ്ഭുതമാണ്. ‘വിജയനാ, എന്തൊക്കെയുണ്ടെടോ’ എന്ന് പിണറായി വിജയന്‍ വിളിച്ച് ചോദിക്കുന്ന ഒരാളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം.’