പ്രശസ്ത അഭിനേതാവും സംവിധായകനും ആയ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത നിര്യാണം ചലച്ചിത്രമേഖലയെ സങ്കടത്തിലാഴ്ത്തി. തിരക്കഥാകൃത്തും നിർമ്മാതാവും എന്ന നിലയിലും അദ്ദേഹം സിനിമാമേഖലയിൽ സജീവമായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം പങ്കിടുന്നത് മോഹൻലാൽ ആണ്. ഒരുപാട് വർഷത്തെ ആത്മബന്ധം അദ്ദേഹത്തോട് ഉണ്ടായിരുന്നെന്നും അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളിലും പ്രതിഭ തെളിയിച്ച പ്രതിഭയാണ് അദ്ദേഹമെന്നും മോഹന്ലാല് പറഞ്ഞു. മോഹൻലാലിൻറെ വാക്കുകളിലൂടെ .

‘അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തന്‍ നമ്മെ വിട്ടുപിരിഞ്ഞു. വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികള്‍’, മോഹന്‍ലാല്‍ കുറിച്ചു.

Leave a Reply
You May Also Like

പ്രശസ്ത മലയാള സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു

പ്രശസ്ത മലയാള സംവിധായകന്‍ കെ. ജി ജോര്‍ജ് (78) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.…

ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ ചിത്രം ‘ചെല്ലോ ഷോ’ യിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു

ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ ചിത്രം ‘ചെല്ലോ ഷോ’ യിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു. ഇന്നലെ…

റിബൽ സ്റ്റാർ കൃഷ്ണം രാജുവിന് വിട

റിബൽ സ്റ്റാർ കൃഷ്ണം രാജുവിന് വിട ഒരു കാലത്തെ തെലുങ്ക് സൂപ്പർ താരവും ബാഹുബലി ഫെയിം…

‘കണ്ണൂർ സ്ക്വാഡ്’ സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ അന്തരിച്ചു

മലയാള സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചു…