എംടി വാസുദേവൻ രചിച്ച ക്‌ളാസിക്കൽ നോവലാണ് രണ്ടാമൂഴം. മഹാഭാരതം എന്ന മഹത്തായ കൃതിയിൽ നിന്നെടുത്ത ഒരേട് ആണ് രണ്ടാമൂഴം. എന്നാൽ ഒരു മാറ്റിയെഴുത്തുകൂടിയാണ് അത്. എന്തെന്നാൽ ഭീമന്റെ കാഴ്ചപ്പാടിലൂടെയാണ് ഇവിടെ കഥപറയുന്നത്. ഒരുപാട് അടരുകൾ ഉള്ള ഒരു കഥാപാത്രമാണ് മഹാഭാരതത്തിലെ ഭീമൻ. ഭീമന്റെ ആത്മസംഘര്ഷങ്ങളും ആത്മനൊമ്പരങ്ങളും വളരെ സങ്കീർണ്ണവും വൈകാരികവുമായ അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. സ്വാഭാവികമായും ആ കൃതി മോഹൻലാലിനെ നായകനാക്കി സിനിമയാകും എന്നറിഞ്ഞപ്പോൾ പലർക്കും വളരെ സന്തോഷമാണ് തോന്നിയത്. ഭീമന്റെ വികാരവിചാരങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ മോഹന്ലാലിനോളം പോന്നൊരു നടൻ ഇല്ല. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ ആ പ്രോജക്റ്റ് ഇനി നടക്കുമെന്ന് ഉറപ്പില്ല എന്നാണു മോഹൻലാൽ തന്നെ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

“രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ല. ഒരു ഘട്ടത്തിൽ അതു മാറിപ്പോയി. അതു സംഭവിച്ച പോലെയായിരുന്നു അന്ന്. എല്ലാവരും അതു കൊട്ടിഘോഷിച്ചു നടന്നു. അന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. പിന്നെ എല്ലാം തകിടം മറിഞ്ഞു പോയില്ലേ… കോവിഡ് വന്നു… കാര്യങ്ങൾ മാറി. ഇപ്പോൾ ഞാൻ എംടി സാറിന്റെ ഓളവും തീരവും ചെയ്തു. അതു വളരെ സന്തോഷം തരുന്നൊരു കാര്യമാണ്.”

Leave a Reply
You May Also Like

എന്റെ നിറം കാരണമാകാം അത്തരം വേഷങ്ങൾ തേടിവരുന്നത്

ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിലെ ഓൾഡ് ഏജ് ഹോം എന്ന കഥയിലെ പ്രധാനകഥാപാത്രമായ ധനുവിനെ അവതരിപ്പിച്ചു…

“ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണ്ടേ സുഹൃത്തേ”, ജാക്ക് ആൻഡ് ജിൽ വിമർശനങ്ങളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത്

മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞിരുന്നു. തുടക്കം…

മലയാളികൾക്കായൊരു വെബ് സീരീസ്, കേരള ക്രൈം ഫയൽസ് ട്രെയ്‌ലർ

അന്യഭാഷകളിൽ ത്രില്ല് അടിപ്പിക്കുന്ന ധാരാളം വെബ് സീരിസുകൾ വരുന്നുണ്ടങ്കിലും നമ്മുടെ മലയാളത്തിൽ ഇതുവരെ ഒരു കുറ്റാന്വേഷണ…

ഇതൊരു ബ്രഹ്മാണ്ട സിനിമയല്ല, സാധാരണ കണ്ടു തഴമ്പിച്ച ചുറ്റുവട്ടങ്ങളും ആളുകളും ഉള്ള ഒരിടത്ത് സിനിമ വളരുന്ന മനോഹരമായ കാഴ്ച്ച

Fyzie Rahim ഒരോർമ്മകളിൽ പോലും തന്റെ ഇണയായി കാണാത്ത ഒരാളെ, ചുറ്റുമുള്ള ലോകം മുഴുവൻ നല്ല…