Moidu Pilakkandy

നമ്മുടെ മുൻ പ്രതിരോധമന്ത്രിയും മുൻ മുഖ്യമന്ത്രിയും ഒക്കെ ആയി ഏറ്റവും നല്ല പദവിയിൽ അലങ്കരിക്കാൻ ഭാഗ്യം സിദ്ധിച്ച രാഷ്ട്രീയ നേതാവായിരുന്ന നമ്മുടെ അന്തോണിച്ചൻ നല്ലൊരു സിനിമാപ്രേമിയും കൂടിയായിരുന്നു. ചെറുപ്പകാലത്ത് അന്തോണിച്ചനും സുഹൃത്തായ ഡൊമിനിക് പ്രസൻ്റേഷനും സ്ഥിരമായി എറണാങ്കുളത്തെ ഒരു തീയേറ്ററിൽ സിനിമകൾ കാണാൻ വരേറുണ്ടായിരുന്നു എന്ന് മലയാളസിനിമയുടെ പ്രിയ സ്ക്രിപ്റ്റ് റൈറ്റർ ശ്രീ.ഡെന്നിസ് ജോസഫ് സാർ പറഞ്ഞത് ഒരു മുൻപോസ്റ്റിൽ പരാമർശിച്ചിരുന്നു.
2001 ൽ യു.ഡി.എഫ് അധികാരത്തിൽ വന്ന ശേഷം അന്തോണിച്ചൻ മുഖ്യമന്ത്രി ആയശേഷം തലങ്ങും വിലങ്ങും അദ്ദേഹത്തെ പ്രതിപക്ഷവും അതിലേറെ കൂടെ ഉള്ള ഘടകകക്ഷികളും ആക്രമിച്ച് ശ്വാസം മുട്ടിപ്പിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. പലവിധ പ്രതിസന്ധികളിലും മന്ത്രിസഭ പെട്ട് നേതൃമാറ്റം അനിവാര്യമാണെന്ന് ബഹുഭൂരിപക്ഷം യുഡിഎഫ് നേതാക്കളും അണികളും തന്നെ പുള്ളിക്കെതിരെ തിരിഞ്ഞപ്പോൾ നേതൃത്വപാടവത്തിൽ മാദ്ധ്യമങ്ങൾക്കും ജനങ്ങൾക്കിടയിലും പ്രതിച്ഛായ മങ്ങിയപ്പോൾ നിൽക്കകള്ളിയില്ലാതെ മൂന്ന് വർഷത്തിന് ശേഷം 2004 ൽ അന്തോണിച്ചന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു.

എന്നാൽ അന്തോണിച്ചൻ ആരാ മോൻ? വീണത് വിദ്യയാക്കുന്ന ഒരു അസാമാന്യ വൈഭവം പുള്ളിക്കുണ്ടായിരുന്നു. വീണാലും പുള്ളി നാല് കാലിൽ സെയ്ഫ് ആയി ലാൻഡ് ചെയ്യും. മുഖ്യമന്ത്രി സ്ഥാനം പോയപ്പോൾ ഡൽഹിയിലേക്ക് പോയ പുള്ളി അൽപ കാലത്തിനുള്ളിൽ 2006 ൽ പിന്നീട് പുള്ളി കയറി ഇരുന്നത് ഇന്ത്യാമഹാരാജ്യത്തിൻ്റെ പ്രതിരോധ മന്ത്രികസേരയിലാണ്. അതും പാർലമെന്റ് ഇലക്ഷനിൽ ഒന്നും ജയിക്കാതെ രാജ്യസഭയിലൂടെ. ജനം ഇത് കണ്ട് ഞെട്ടി മൂക്കത്ത് വിരൽ വച്ചു. അതാണ് അന്തോണിച്ചൻ എം.എൽ.എ സ്ഥാനം പോയാൽ എം.പി ആവും. മുഖ്യമന്ത്രിസ്ഥാനം പോയാൽ കേന്ദ്രമന്ത്രിയും പ്രതിരോധ മന്ത്രിയുമൊക്കെ ആയി ഞെട്ടിക്കും അന്തോണിച്ചൻ. അങ്ങനോരു സവിശേഷ ലക്കും വൈഭവവും അന്തോണിച്ചന് ഉണ്ടായിരുന്നു.മിമിക്രിക്കാർക്കാർക്കിടയിലും വൻഹിറ്റായിരുന്നു അന്തോണിച്ചനെ അനുകരിക്കുന്നത്. “ഖജനാവിൽ പത്ത് പൈസയില്ല”, “മുണ്ട് മുറുക്കി ഉടുക്കണം”, “വളരെ മൃഗീയവും പൈശാചികവുമായി പോയി” തുടങ്ങിയ അദ്ദേഹത്തിന്റെ ട്രേഡ് മാർക്ക് ഡയലോഗുകൾ ആയി മിമിക്രിക്കാർ ഏറ്റെടുത്ത് ജനങ്ങളെ പൊട്ടിചിരിപ്പിച്ചു. സിനിമകളിലും മുഖ്യമന്ത്രി ആയി അന്തോണിച്ചൻ്റെ കഥാപാത്രത്തെ വിവിധ മിമിക്രി താരങ്ങളെ വച്ച് കാസ്റ്റ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ഷാജി കൈലാസ് സംവിധാനം ചെയ്ത് ബിജുമേനോൻ നായകനായി 2002 ൽ വന്ന “ശിവം” എന്ന സിനിമയിൽ മുഖ്രമന്ത്രി ആയി അന്തോണിച്ചൻ്റെ കഥാപാത്രത്തെ കാണാം.

അന്തോണിച്ചന് വലിയ ഇഷ്ടമുള്ള ഒരു നടൻ ആയിരുന്നു ശ്രീ. മോഹൻലാൽ. 2009 ൽ അദ്ദേഹം പ്രതിരോധമന്ത്രി ആയിരിക്കുന്ന സമയത്താണ് മേജർ രവിയുടെ കീർത്തിചക്ര , കുരുക്ഷേത്ര തുടങ്ങിയ പട്ടാള സിനിമകളിൽ മേജറായി അഭിനയിച്ചതിൻ്റെ മികവിൽ ലാലേട്ടന് ലഫ്റ്റനന്റ് കേണൽ പദവി കേന്ദ്രസർക്കാർ നൽകുന്നത്. അതേപറ്റി മിമിക്രിക്കാർ അന്തോണിച്ചനെ പറ്റി അവതരിപ്പിച്ച ഒരു സ്കിറ്റിൻ്റെ വെർഷൻ ഇങ്ങനെയാണ്.

” ഒരിക്കൽ മോഹൻലാൽ ഉള്ള ഒരു പൊതുവേദിയിൽ പ്രതിരോധ മന്ത്രിയായ ശേഷം അന്തോണിച്ചൻ കടന്നുവന്നു. അവിടെ അദ്ദേഹം കണ്ടത് കാലിൻമേൽ കാൽ കേറ്റി വച്ച് ഇരിക്കുന്ന മോഹൻലാലിനെയാണ്. താൻ കടന്നുവന്നിട്ടും ആ ഇരിപ്പ് തുടർന്നത് അന്തോണിച്ചന് അത്ര പിടിച്ചില്ല. ഇങ്ങേർക്കിട്ട് ഒരു പണി കൊടുക്കണം എന്ന് അന്തോണിച്ചൻ തീരുമാനിച്ചു. ഉടൻതന്നെ അടുത്ത ദിവസം ഡിഫൻസ് മിനിസ്ട്രിയിൽ പുള്ളി സ്വയം റെക്കമെൻ്റേഷൻ നൽകി മോഹൻലാലിന് ലഫ്റ്റനന്റ് കേണൽ പദവി സമ്മാനിച്ചു. ഇതിന് ശേഷം അന്തോണിച്ചനെ കണ്ടാൽ അപ്പൊതന്നെ എഴുന്നേറ്റ് നിന്ന് മോഹൻലാൽ സല്യൂടിക്കും. ഇന്ത്യൻ പ്രതിരോധ മന്ത്രിയെ കണ്ടാൽ ഏത് മേജറും ലഫ്റ്റനന്റും വരെ സല്യൂട്ട് അടികണമല്ലോ. അതാണ് അന്തോണിച്ചൻ. താൻ അങ്ങനെ വളരെ നൈസായി ആളുകൾക്ക് പണികൊടുക്കുന്ന ആളാണ്. ഇതിന് മുൻപ് താൻ രാഷ്ട്രീയത്തിൽ ചിലർക്ക് പണികൊടുത്തതും ഒരുക്കിയതും ഇതേ രീതിയിൽ നൈസായിട്ടാണ്. തന്നോട് കളിച്ചാൽ അങ്ങനെയിരിക്കും”

മിമിക്രിക്കാരുടെ വെർഷൻ ഇതാണെങ്കിലും നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു നിമഷവും നേട്ടവുമാണ് അന്തോണിച്ചനും ലാലേട്ടനും ചേർന്ന് കേരളജനതയ്ക്ക് സമ്മാനിച്ചത്.

You May Also Like

ഈ സംവിധായകരെ കണ്ടാൽ നിങ്ങള്ക്ക് അവരോടു ഈ ചോദ്യങ്ങൾ ചോദിയ്ക്കാൻ തോന്നാറില്ലേ ?

Kannan Poyyara ഈ സംവിധായകരെ കണ്ടാൽ നിങ്ങള്ക്ക് അവരോടു ഈ ചോദ്യങ്ങൾ ചോദിയ്ക്കാൻ തോന്നാറില്ലേ ?…

ശങ്കര്‍ രാമകൃഷ്ണന്‍ ‘പതിനെട്ടാം പടി’ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റാണി’യിലെ ‘വാഴേണം’ എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു

ശങ്കര്‍ രാമകൃഷ്ണന്‍ ‘പതിനെട്ടാം പടി’ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റാണിയിലെ ‘വാഴേണം’ എന്ന…

മനുഷ്യ ബന്ധങ്ങളുടെ കാതൽ

മനുഷ്യ ബന്ധങ്ങളുടെ കാതൽ Shamju Gp കണ്ണും കരളും മനസ്സും ഒന്നിച്ച് നിറഞ്ഞുകവിയുക എന്നൊരു അനുഭവം…

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

രജിത് ലീല രവീന്ദ്രൻ “പപ്പയുടെ ബയോഗ്രഫി എഴുതുക യാണെങ്കിൽ ഈ പുസ്തകത്തിലെ ‘അച്ചീവ്മെന്റ്’ പേജിന്റെ പകുതി…