പ്രശസ്ത തിരക്കഥാകൃത്തായ സുരേഷ് ബാബു വര്‍ഷങ്ങളായി മോഹന്‍ലാലിനുവേണ്ടി കാരിക്കേച്ചര്‍ ചിത്രങ്ങള്‍ വരച്ചു നല്‍കാറുള്ള കലാകാരനാണ് . പുതിയ കാരിക്കേച്ചറിനെ കുറിച്ച് സുരേഷ് തയ്യാറാക്കിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായി കഴിഞ്ഞു. മോഹൻലാൽ തന്റെ പേജിലൂടെ പുറത്തുവിട്ട ‘മോഹൻലാൽ ഒരു ആവാസ വ്യൂഹം’ എന്ന വിഡിയോ ജനശ്രദ്ധ ആകർഷിക്കുകയാണ് . ‘മോഹന്‍ലാല്‍ ഒരു ആവാസവ്യൂഹം’ എന്ന പേര് നല്കിയരിക്കുന്ന വീഡിയോ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. മോഹൻലാലും കുടുംബവും അവർക്കൊപ്പം പത്തോളം വളർത്തുമൃഗങ്ങളും ചേരുന്ന അത്യന്തം കൗതുകകരമായ ഒരു പെയിന്റിങ് ആണ് സുരേഷ് ബാബു വരച്ചത്.
അഭിനയ മികവിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന മോഹന്‍ലാല്‍ മികച്ച നടനിലുപരി നിരവധി മേഖലകളിലും സജീവമാണ് താരം. നടന്റെ സഹജീവികളോടുള്ള സ്നേഹത്തെക്കുറിച്ച് സംസ്കാരിക്കുകയാണിപ്പോള് ചിത്രകാരന് സുരേഷ് ബാബു.മോഹന്‍ലാലിനായി വരയ്ക്കുന്ന 101 -മത് ചിത്രത്തെക്കുറിച്ചാണ് വീഡിയോ. ആറ് മിനുറ്റും 32 സെക്കമന്റുമാണ് വീഡിയോയുടെ ദൈര്‍ഘ്യം. കുടുംബ ചിത്രം വരയ്ക്കാന്‍ മോഹന്‍ലാല്‍ തന്നെ അദ്ദേഹത്തിന്റെ പുതിയ ഫല്‍റ്റിലേക്ക് ക്ഷണിച്ചിരുന്നതായി സുരേഷ് ബാബു വീഡിയോയില്‍ പറയുന്നു. മോഹന്‍ലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലുമാണ് കാരികേ്ച്ചറിലുള്ളത്. നാല് പേരും ഒപ്പം വീട്ടിലെ വളര്‍ത്തു മൃഗങ്ങളും ചിത്രത്തിലുണ്ട്.