മോഹൻലാലും ബോഡി ഷെയ്മിങ്ങും

85

ഏഷ്യാനെറ്റിലെ ലാലോണം പരിപാടിയിലെ ‘ലങ്കാലക്ഷ്മി’ എന്ന നാടകത്തിന്റെ കോസ്റ്റ്യൂമിൽ ഉള്ള മോഹൻലാലിന്റെ ഫോട്ടോസ് വെച്ചാണ് ഇപ്പോൾ പല അപ്രമുഖരുടേയും സൈബർ ബുള്ളിയിങ്.പൊളിറ്റിക്കൽ കറക്റ്റ്‌നസ്സ്നെയും, ബോഡി ഷെയ്‌മിങ്ങിനെയും പറ്റി ഘോരഘോരം പ്രസംഗിക്കുന്നവർ തന്നെയാണ് ഈ ഹരാസ്സ്‌മെന്റിനു പുറകിൽ ഉള്ളത് എന്നത് മറ്റൊരു വിരോധാഭാസം.ബോഡി ഷെയിമിങിനോട് യോജിപ്പില്ല, എന്നാലും ഒരു കോസ്റ്റ്യൂം ഇടുമ്പോ,കുറച്ച് എങ്കിലും ഒറിജിനാലിറ്റിയും പെർഫെക്ഷനും വേണ്ടേ? ഇമ്മാതിരി കോസ്റ്റ്യൂമറിനെ ഇദ്ദേഹത്തിന് എവിടെ നിന്നാണ് കിട്ടുന്നത്. എന്നാൽ, മോഹൻലാൽ പുള്ളിയുടെ വീട്ടിൽ ഇരുന്ന് ആണ് ഇത് ചെയ്തതെങ്കിൽ ഒകെ ആണ്. ഒരു ടിവി പ്രോഗ്രാംന് വേണ്ടി ഇങ്ങനൊക്കെ ചെയ്യുമ്പോൾ അത് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലങ്കിൽ ബോഡി ഷെയ്മിങ് ഇല്ലാതെ വിമർശിക്കാൻ ഫാൻസിന്റെ അനുവാദം ഒന്നും വേണ്ട.

Marakkar Look Viral, Body Shaming Against Mohanlal - Malayalam ...എന്നാൽ, മോഹൽലാലിന്റെ മരയ്ക്കാർ വേഷത്തിനുശേഷം ഇന്ന് വിപണിയിലിറങ്ങിയ അദ്ദേഹത്തിന്റെ സന്യാസി വേഷവും പ്രേക്ഷകപൊട്ടിച്ചിരി ഏറ്റുവാങ്ങി ബോഡി ഷെയ്മിങ് അനുഭവിക്കുമ്പോൾ അത് മോഹൻലാൽ മാത്രമല്ല സിനിമയിലെ കറുത്ത നിറമുള്ള കഥാപാത്രങ്ങൾ , മുഖത്തിനോ ശരീരത്തിനോ അല്പം രൂപ ‘പരിമിതി’യുള്ള കഥാപാത്രങ്ങൾ എല്ലാം അനുഭവിക്കുന്നുണ്ട്. ബോഡി ഷെയിമിങ് ഒരു സ്വാഭാവികതയായി മാറി ഈ ലോകത്ത് . ഹരികൃഷ്ണൻസിൽ മോഹൻലാലും മമ്മൂട്ടിയും പരസ്പരം ചെയ്യുന്നതുപോലെ അറിഞ്ഞുകൊണ്ടുതന്നെ അത് ചെയ്യാത്തവർ ആയി ആരുമില്ല ഇവിടെ. ഒരു രൂപം കണ്ടു പുച്ഛം, പരിഹാസം എന്നിവയോടെ ചരിച്ചാൽ അത് ബോഡി ഷെയിമിങ് ആണ്, എന്നാൽ ഒരു രൂപം കണ്ടു നമ്മൾ അറിയാതെ ചിരിച്ചുപോയാൽ അത് ആ രൂപത്തിലെ ഹാസ്യമോ കോമാളിത്തരാമോ കൊണ്ടുതന്നെ ആണ്. ആ ചിരി തന്നെയാണ് സിനിമയിലെ ഹാസ്യമായി സിനിമാക്കാർ ഉപയോഗപ്പെടുത്തുന്നതും.

ഹോളീവുഡ്, ബോളീവുഡ് സിനിമകളിൽ ഒക്കെ നല്ല തടിച്ചു വയറൊക്കെ വച്ച ഒരു കഥാപാത്രം പട്ടാളക്കാരൻ ആയ നായകകഥാപാത്രം അഭിനയിച്ചാൽ അത് ഒരു ഹാസ്യ പട്ടാളക്കഥ തന്നെ ആയിരിക്കും. എന്നാൽ കേരളത്തിലോ തമിഴ്നാട്ടിലോ ആണെങ്കിൽ അത് വീര പട്ടാളക്കഥ തന്നെ ആയിരിക്കും. അതുപോലെ തന്നെയാണ് വർത്തമാനകാല-ചരിത്ര നായകന്മാരെ അവതരിപ്പിക്കുന്ന കാര്യങ്ങളിലും സംഭവിക്കുന്നത്. മറ്റുള്ളവർ സിനിമയെ യാഥാർഥ്യബോധത്തോടെയും ഉചിതമായ കഥാപാത്രഘടനയോടെയും അവതരിപ്പിക്കുമ്പോൾ നമ്മൾ ഇന്നും സീരിയസ് ആയി നടിച്ചു ഉള്ളിൽ ചിരിപ്പിക്കുന്ന ഹൈദ്രോസ് മാരെപോലെയുള്ള ചില വിഗ്രഹങ്ങൾക്ക് വേണ്ടി ത്യാഗം സഹിക്കുന്നു.

എന്നാൽ തങ്ങളുടെ താരം ബോഡി ഷെയ്മിങ് അനുഭവിക്കുന്നു എന്ന് വിലപിക്കുന്ന ഫാൻസുകാർ മറ്റൊരു നടനെയോ നടിയെയോ ബോഡി ഷെയ്മിങ് നടത്തി സായൂജ്യമടഞ്ഞവർ തന്നെയാണ്. ഇത്രയുംകാലം വെളുത്തുതുടുത്ത ചോക്ലേറ്റ് പ്രണയനായകന്മാർ പ്രണയിക്കുമ്പോൾ ഒരു കറുത്തനിറക്കാരനെ വച്ച് പ്രണയം ചെയ്തിട്ടില്ലാത്ത ഇൻഡസ്ട്രി ആണ് മലയാളം. സിനിമയിൽ ലാലിന്റെയും മമ്മൂട്ടിയുടേയും കുഞ്ചാക്കോ ബോബന്റെയും ജയറാമിന്റെയും ഫഹദിന്റെയും ദുല്ഖറിന്റെയു പ്രണയം പത്തരമാറ്റും അവരൊക്കെ ഉള്ള സിനിമയിൽ കലാഭവൻ മണിയോ ഇന്ദ്രൻസോ മറ്റോ പ്രണയിച്ചാൽ ഒരു കോമഡി പ്രണയവും ആണ്. ഇതാണ് സിനിമയിലെ പൊതുബോധം . അതെ ഇൻഡസ്ട്രിയിലെ കൊടികെട്ടിയ നായകന്മാർ ഇപ്പോൾ ബോഡി ഷെയ്മിങ് അനുഭവിക്കുന്നു എന്ന് പറഞ്ഞാൽ അത് കാലത്തിന്റെ തിരിച്ചടി എന്നുമാത്രമേ പറയാനാകൂ. അത് മലയാളിയുടെ വർണ്ണവർഗ്ഗ ബോധങ്ങളെ അല്ല ബാധിക്കുന്നതു എന്നൊരു വിഷമമേ ഉള്ളൂ. എന്നാൽ മലയാളിയുടെ സൗന്ദര്യമെന്നാൽ ഇതാണ് എന്ന പരമ്പരാഗത ബോധത്തെ ആണ് തകർക്കുന്നത്.

കുറേപ്പേർ ഈ ലാലേട്ടൻ്റെ ഈ ലുക്കിനെ കളിയാക്കുന്നു , ബോഡി ഷെയിമിംഗ് നടത്തുന്നു . പൊളിറ്റിക്കൽ കറക്റ്റനസ്സ് പറഞ്ഞു നടക്കുന്ന ചിലർ ഇരട്ടത്താപ്പ് കാണിക്കുന്നു എന്നൊക്കെ ചിലരുടെ പോസ്റ്റും , കമൻ്റും കണ്ടത് കൊണ്ട് സംശയം തീർക്കാൻ ഇടുന്ന പോസ്റ്റ്.എന്താണ് ബോഡി ഷെയിമിംഗ്..?ഒരാളുടെ ശരീര ആകൃതിയെക്കുറിച്ചോ വലുപ്പത്തെക്കുറിച്ചോ , നിറത്തെക്കുറിച്ചോ പരിഹാസ്യമായോ വിമർശനാത്മകമായ അഭിപ്രായങ്ങളിലൂടെയോ അപമാനിക്കുന്ന പ്രവൃത്തി അല്ലെങ്കിൽ പരിശീലനം. എൻ്റെ അറിവിൽ ഒരാളുടെ യഥാർത്ഥ ശരീരത്തെപ്പറ്റിയുള്ള കാര്യത്തെപ്പറ്റിയാണ് മുകളിൽ പറഞ്ഞിട്ടുള്ളത്.

അല്ലാതെ ഒരു ചാനൽ പരിപാടിയ്ക്ക് , ഒരു കഥാപാത്രത്തിന് വേണ്ടിയുള്ള പ്രച്ഛന്ന വേഷം പോലെ ഒരു വേഷം കെട്ടി ആ വേഷം ചിലർക്ക് കാഴ്ചയിൽ വളരെ അരോചകമായി തോന്നി , ആ വേഷത്തെ വിമർശിക്കുന്നതും ബോഡി ഷെയിമിംഗ് ആയിട്ട് വലിയ ബന്ധം ഉണ്ടെന്ന് തോന്നുന്നില്ല.പിന്നെ ഒരു നടൻ്റെ ശരീരപ്രകൃതി വെച്ച് ചേരുന്ന ചില കഥാപാത്രങ്ങളുമുണ്ട്.ഇപ്പോൾ പഴശ്ശിരാജ പോലെയുള്ള വേഷങ്ങൾ എൻ്റെ ഇപ്പോഴത്തെ ശരീരപ്രകൃതിയ്ക്ക് ചേരുന്നതല്ലെന്ന് ലാലേട്ടൻ തന്നെ പറഞ്ഞ കാര്യമാണ്.

അങ്ങനെയിരിക്കെ 1971 beyond border ഫിലിമിലെ ശരീരപ്രകൃതിയുമായി ലാലേട്ടൻ പഴശ്ശിരാജ ചെയ്താൽ , അതിലെ ആ വേഷം ചിലർക്ക് ഇഷ്ടപ്പെടാതെ വന്നാൽ , അതിനെ വിമർശിച്ചാൽ അതും നിങ്ങൾ പറയുന്ന ബോഡി ഷെയിമിംഗിൽ പെടുത്തുമോ ? ഒരു നടനോടുളള ആരാധന കൊണ്ട് മാത്രം , വസ്തുതകൾ മറച്ച് വച്ച് , ഇരട്ടത്താപ്പ് എന്നൊക്കെ പറയുന്നവരോട് കൂടുതൽ ഒന്നും പറയാനില്ല.ഇത് പോലെ വിമർശനങ്ങൾക്ക് അതീതമായി ആ വേഷത്തിൻ്റെ പേരിൽ , Abusing , Cyber bullying നടത്തുന്ന ആൾക്കാരോടും തീരെ യോജിപ്പില്ല.

ഇന്ന് വന്ന ഏഷ്യാനെറ്റ് പ്രോഗ്രാമിന്റെ സ്റ്റില്ലും ഒന്ന് രണ്ട് ദിവസം മുൻപ് വന്ന ഒരു ബ്രാൻഡിന്റെ പരസ്യത്തിലെ ഫോട്ടോയും ഗ്രൂപ്പിൽ തന്നെ പോസ്റ്റ് ചെയ്തപ്പോൾ ഒരുപാട് നെഗറ്റീവ് ഫീഡ്ബാക്കുകൾ കണ്ടിരുന്നു. ഒരു പക്ഷെ  അത് ബോഡി ഷെയമിങ് എന്നൊന്നും തോന്നിയില്ല.മോശം കമെന്റുകൾ ഉണ്ടായിരുന്നു.അത് ശെരിയാണ് എന്നല്ല പക്ഷെ ഭൂരിഭാഗവും ആ മേക്കപ്പുംഒടിയന് വേണ്ടി ചെയ്ത മേക്ക് ഓവറിനെയും കുറിച്ചുള്ളതായിരുന്നു എന്നാണ് തോന്നിയത്.മോഹൻലാലിനെ അയാളുടെ രൂപത്തിന്റെ പേരിലൊക്കെ സാധാരണ ആളുകൾ കളിയാക്കുന്നത് വളരെ കുറവയെ കണ്ടിട്ടുള്ളു.അയാളുടെ തടിയും രൂപവുമൊക്കെ ആർക്കും വിഷയമേ അല്ലാത്ത സംഭവങ്ങളാണ്.പക്ഷെ ഒടിയന് ശേഷം പുള്ളിയുടെ ഫേസ് പഴയ രീതിക്ക് അത്ര അങ്ങട് എക്‌സ്പ്രസ്സീവ് അല്ലാത്ത പോലെ പേഴ്സണലി എനിക്കും തോന്നിയിട്ടുണ്ട്.

താടിയുള്ളപ്പോൾ അത് അത്രക്ക് പ്രകടമല്ലെങ്കിലും. ആ ഒരു വിഷമം ഒരുവിധം എല്ലാവർക്കും ഉള്ളതായി തോന്നുന്നു.ട്രോൾ ഗ്രൂപ്പുകളിലും ഫാൻ ഫൈറ്റും വരുന്നത് മറ്റൊരു കാര്യമാണ്.അത് എപ്പോഴും ഉണ്ട്.അതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യവും ഇല്ല.ഈ മേക്കപ്പ് ഓവറാകുന്നതിനെയൊക്കെ ആളുകൾ വിമർശിക്കുന്നത് ആദ്യമായിട്ട് ഒന്നും അല്ലാലോ.പ്രിത്വിയുടെ വിഗ്ഗിനെ ചൊല്ലിയൊക്കെ മിനിമം ഒരു പത്ത് പോസ്റ്റ് ഇവിടെ തന്നെ കാണുമായിരിക്കും.ഇക്കയുടെ ബൽറാം vs താരദാസ് ലുക്ക്, വിജയ്‌യുടെ വിഗ്ഗ്‌ .അങ്ങനെ ഒരുപാട് ഉണ്ട്. ഇതൊക്കെ സ്വാഭാവികമായും വരുന്ന വിമർശനങ്ങളായാണ് തോന്നിയത്.വലിയ പ്രശ്നമായൊന്നും തോന്നീല.!

Previous articleഞാനിതാ വീണ്ടും വന്നേ
Next articleശരീരം എന്ന ആർട്ട് ഗ്യാലറി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.