മോഹൻലാൽ – ബ്ലെസ്സി സിനിമ വരുന്നു എന്ന വാർത്തകൾ വരുന്നതിനെ അദ്ദേഹത്തിന്റെ ആരാധകർ വലിയ രീതിയിൽ ആഘോഷിക്കുന്നതിനു പല കാരണങ്ങളുണ്ട്.
ഒന്ന്,വലിയ ബഡ്ജറ്റ് സിനിമകളും താരം എന്ന രീതിയിൽ ഉള്ള വളർച്ചയും ഒക്കെ celebrate ചെയ്യുമ്പോഴും ഉള്ളിന്റെ ഉള്ളിൽ ആ നടനെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നത് ഇനിയും പൂർണമായി explore ചെയ്യാത്ത അദ്ദേഹത്തിന്റെ അഭിനയ സാധ്യതകൾ കാണാനാണ്.ഒപ്പം ഇൻഡസ്ട്രി വളരാൻ ഉപകരിക്കുന്ന വലിയ സിനിമകളും സംഭവിക്കട്ടെ.
ലൂസിഫർ പ്രൊമോഷൻ സമയത്ത് പ്രിത്വിരാജ് ഒരു റേഡിയോ ഇന്റർവ്യൂ ൽ പറയുന്നത് കണ്ടു..
“ഞാനൊക്കെ ലാലേട്ടന്റെ genuine fans ആണ്.. അതായത് 2000 ന്റെ തുടക്കം മാത്രമല്ല, ലാലേട്ടൻ പദ്മരാജൻ സാറിന്റെ സിനിമകളിൽ ഡയലോഗ് പറയുന്നത് മുതൽക്കേ കേട്ട് വളർന്ന ഫാൻസ്”
എന്നാൽ ഇതിന് ഇന്നത്തെ ഫാൻസ് genuine അല്ല, എന്നർത്ഥമില്ല.
B. ഉണ്ണികൃഷ്ണൻ, മേജർ,പ്രിയൻ സിനിമകൾ ഒക്കെ അവർ പ്രൊമോട്ട് ചെയ്താലും നാളെയൊരു ശ്യാം പുഷ്ക്കരൻ സ്ക്രിപ്റ്റോ, അൽഫോൻസ് പുത്രൻ,ലിജോ ജോസ്, ദിലീഷ് പോത്തൻ.. പടമോ ഒക്കെ announce ചെയ്താൽ അതാവും മറ്റെന്തിനേക്കാളും അവർ ആഘോഷിക്കുക, ഇപ്പോഴത്തെ അവസ്ഥയിൽ.
ഒരുപക്ഷെ മമ്മൂട്ടി ഇതുപോലെ ബ്ലെസ്സിയെ പോലെയുള്ള directors ന്റെ സിനിമ announce ചെയ്താൽ അതിത്ര ആഘോഷിക്കപ്പെടില്ല,.. കാരണം അദ്ദേഹം കൃത്യമായ ഇടവേളകളിൽ പ്രാധാന്യമുള്ള charcters/ scripts എടുത്ത് ഇത് consistent ആയി ചെയ്തു കൊണ്ടിരിക്കുന്നത് കൊണ്ടുതന്നെ .. അതൊരു പുതുമയല്ല.എത്രയും പെട്ടെന്ന് തന്നെ Mohanlal – Blessy സിനിമ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.