മോഹൻലാലും ബോഡി ലാംഗ്വേജും പദ്മരാജനും

അപ്പുക്കുട്ടൻ

ഒരാളുടെ ആന്തരീക ഭാവങ്ങൾ അയാളുടെ ചലനങ്ങളിൽ സ്പഷ്ടമാണെന്ന് ബോഡി ലാംഗ്വേജ് സ്റ്റഡി ചെയ്യുന്നവർക്ക് അറിയാം. ഇല്ലെങ്കിലും ഒരാൾ സ്വന്തം watch നോക്കിയാൽ അയാൾക്ക് പോകാൻ തിരക്കുണ്ട് എന്നറിയാത്തവർ ഇന്ന് ചുരുക്കമാണല്ലോ.ഇന്ന് കരിയിലക്കാറ്റുപോലെ വീണ്ടും കണ്ടു.മോഹൻലാലിൻറെ നടന വിസ്മയം കുറച്ചു നിമിഷങ്ങൾ കൊണ്ടു അനാവൃതമാകുന്നത് നോക്കിക്കാണുന്നത് തന്നെ എന്ത് മനോഹരമാണ്. ഇതിൽ മോഹൻലാലിൻറെ പോലീസ് ഓഫീസർ കഥാപാത്രം ഉണ്ണിമേരി അവതരിപ്പിച്ച ഭഗിനി ദേവി എന്ന സന്യാസിനിയെ ചോദ്യം ചെയ്യുന്ന ഒരു ഭാഗം ഉണ്ട്.

53.37 സമയത്ത് മോഹൻലാൽ കാലിന്മേൽ കാല് കേറ്റിവെച്ചു ഭഗിനി എന്ന ഉണ്ണിമേരിയോട് ചോദ്യം ചോദിക്കാൻ തുടങ്ങുന്നു. എന്നെ പാർവതി എന്ന പഴയ പേരിൽ അല്ല, ഭാഗിനി എന്നോ സിസ്റ്റർ എന്നോ വിളിച്ചോളൂ എന്ന് പറയുന്നിടത്ത് ക്യാമറ കസേരയുടെ പിന്നിലൂടെ വന്ന് മോഹൻലാലിനെ കാണിക്കുമ്പോൾ പുള്ളി കാൽ ഒരു പരുങ്ങലോടെ താഴെ വെക്കുന്നു പിന്നീട് മോഹൻലാൽ സ്വന്തം പേഴ്സണാലിറ്റി ഇച്ചിരെ ഇകഴ്ത്തിയാണ് ഇരിക്കുന്നത് എന്നും കാണാം . ശരിക്കും ഒരു ഒടിഞ്ഞു കുത്തി ഇരിപ്പ്. ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത ആ ഇരിപ്പിൽ ആണ് പിന്നീട് പുള്ളി ചോദ്യങ്ങൾ തുടങ്ങുന്നത്.

സ്വന്തം കയ്യിൽ തടവി, സ്വയം ആശ്വാസം വരുത്തി, ഉണ്ണിമേരി എന്ന ശക്തമായ കഥാപാത്രത്തിനു മുന്നിൽ ഒന്ന് ചൂളി ഉള്ള ആ ഇരിപ്പ് മോഹൻലാൽ എന്ന നടനവിസ്മയത്തിന് മാത്രം സാധിക്കുന്ന ഒന്നാണ്. പിന്നീട് ഒരു കാല് മറ്റേ കാലിന്റെ പിന്നിൽ വെച്ച് ഇരിക്കുമ്പോഴും തോൽവി തന്നെയാണ് മുന്നിൽ. നമ്മൾ പ്രേക്ഷകരെ അവിടെ തോൽപ്പിച്ചു കളയുകയാണ് അദ്ദേഹം അടുത്ത നിമിഷത്തിൽ. അവിടെ വെച്ച് വീണ്ടും ഒരു കാൽ മറ്റേ കാലിനു മുകളിൽ എത്തുന്നു. ഒരു കാലിന്റെ മുൻഭാഗം മുകളിലേക്കുയർന്നു തന്റെ അധീശത്വം പ്രതി എന്ന് സംശയിക്കപ്പെടുന്ന ആളിലേക്ക് പകരുന്നു. ഉണ്ണിമേരിയുടെ കഥാപാത്രം ഞൊടിയിടയിൽ ഭയപ്പാടിന്റെ , അധികാരത്തിനോടുള്ള ഭയത്തിന്റെ ആധിയിൽ മനോബലം നഷ്ടപ്പെട്ടതായി കാണപ്പെടുന്നു.

ഇതെല്ലാം പദ്മരാജൻ എന്ന ജീനിയസ്, മോഹൻലാൽ എന്ന മഹാനടൻ, ഉണ്ണിമേരി എന്ന കോപ്പി ബുക്ക്‌ മഹാനടി എന്നിവരുടെ അത്യുജ്ജല പ്രകടനം ആണെന്ന് നിസ്സംശയം പറയാം. പിന്നീടങ്ങോട്ട് ക്ലോസപ്പ് ഷോട്ടുകൾ കൊണ്ട് അമ്മാനമാടുകയാണ് സംവിധായകൻ.

Leave a Reply
You May Also Like

കൃതി സനോണിന്റെ ഗ്ലാമർ പ്രദർശനവും സ്റ്റൈലിഷ് നൃത്തവുമായി ഭേഡിയയിലെ ഗാനം വൈറലാകുന്നു

കൃതി സനോണിന്റെ ഗ്ലാമർ പ്രദർശനവും സ്റ്റൈലിഷ് നൃത്തവുമായി ബോളിവുഡ് ചിത്രം ഭേഡിയയിലെ ഗാനം വൈറലാകുന്നു. യുവതാരം…

ചുവന്ന മുടിയുള്ള സ്ത്രീകൾ സൂക്ഷിക്കുക

Movie : the night evelyn came out of the grave 1971 Unni…

പ്രണയത്തിന്റെയും നഷ്ടത്തിന്റെയും വീണ്ടും കണ്ടെത്തിയ കുടുംബ രഹസ്യങ്ങളുടെയും ഒരു യാത്ര: പൂക്കാലം മെയ് 19 മുതൽ Disney+ Hotstar-ൽ

പ്രണയത്തിന്റെയും നഷ്ടത്തിന്റെയും വീണ്ടും കണ്ടെത്തിയ കുടുംബ രഹസ്യങ്ങളുടെയും ഒരു യാത്ര: പൂക്കാലം മെയ് 19 മുതൽ…

മൂന്ന് വിവാഹം, എണ്ണിയാൽ ഒടുങ്ങാത്ത പ്രണയങ്ങൾ, ദുരൂഹ മരണവും, മെർലിൻ മൺട്രോയുടെ ഓർമ്മ ദിനം

വശ്യമായ ശരീരം കൊണ്ട് ഹോളിവുഡിനപ്പുറം, ലോകത്തെ തന്നെ ലഹരി പിടിപ്പിച്ച വിശ്വ സുന്ദരി. അമ്പതുകളിൽ നടി…