നോട്ടുമാറാൻ ജനങ്ങളെ ക്യൂ നിർത്തിയവരെ അനുകൂലിച്ച ലാലിനെ ജനങ്ങളിന്നു ക്യൂവിൽ നിർത്തി

1967


നടനെന്ന നിലയിൽ ഉയരങ്ങൾ താണ്ടിയപ്പോഴും ഒരു വ്യക്തിയെന്ന നിലയിൽ പരാജയമാണ് മലയാളത്തിന്റെ അഭിമാന താരമായ മോഹൻലാൽ. നോട്ടുനിരോധനം പോലുള്ള വിഷയങ്ങളിൽ അപക്വമായ അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് ജനങ്ങളെ അസ്വസ്ഥമാക്കിയും ടാക്സ് വെട്ടിപ്പ് , ആനക്കൊമ്പ് , മദ്യപരസ്യം,ലാലിസം… പോലുള്ള തെറ്റായ സന്ദേശങ്ങൾ സമൂഹത്തിനു നൽകിയും അദ്ദേഹം എന്നും നിരുത്തരവാദപരമായ സമീപനം ആണ് കൈകൊണ്ടിട്ടുള്ളത്. ‘മദ്യം വാങ്ങാൻ ക്യു നിൽക്കുന്ന മലയാളിക്ക് രാജ്യത്തിനുവേണ്ടി ക്യൂ നില്ക്കാൻ മടി’യെന്നുള്ള അദ്ദേഹത്തിന്റെ അഭിപ്രായം വളരെ അപക്വമായതായിരുന്നു. രാഷ്ട്രം നൽകിയ അനവധി ബഹുമതികൾ കൈനീട്ടി വാങ്ങിയിട്ടും അറുപതു വയസു കഴിഞ്ഞപ്പോൾ ആണ് അദ്ദേഹത്തിന് ആദ്യമായി വോട്ട് ചെയ്യാൻ തോന്നിയത്. സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഇത്തരക്കാരിൽ ഹീറോ പരിവേഷം കാണുന്നവർക്കു നൽകുന്ന തെറ്റായ സന്ദേശങ്ങൾ തന്നെയാണ് ഇവയെല്ലാം. തന്റെ ഉത്തരവാദിത്തം വെള്ളിത്തിരയിൽ ഉജ്ജ്വല അഭിനയമുഹൂർത്തങ്ങൾ കാഴ്ചവയ്ക്കുക മാത്രമല്ല. സമൂഹത്തിനു ശരിയായ സന്ദേശം നൽകിയും ആകണം. അപ്പപ്പോൾ ബ്ലോഗെഴുതി പൗരധർമ്മം പഠിപ്പിച്ചിട്ടു താൻ അങ്ങനെയൊന്നും അല്ലെങ്കിൽ ആ അക്ഷരങ്ങൾക്കെന്തു വില.  ഇന്നത്തെ സംഭവത്തെ രസകരമായി അവതരിപ്പിച്ചുകൊണ്ട് ഷബീർ അലി എഴുതിയ പോസ്റ്റ് വായിക്കുക 
ഷബീർ അലി(Shabeer Ali)യുടെ രസകരമായ പോസ്റ്റ് 

പോലീസ് സഹായത്തോടെ നേരെ ബൂത്തിൽ കയറി വോട്ട് ചെയ്യാൻ ശ്രമിച്ച ലാലേട്ടനെ നാട്ടുകാർ ഒന്നര മണിക്കൂർ ക്യൂവിൽ നിർത്തിച്ച് വോട്ട് ചെയ്യിപ്പിച്ച് വിട്ടു.

Shabeer Ali

നോട്ട്‌ നിരോധിച്ച്‌ ജനം ക്യൂവിൽ നിന്ന് മരിച്ചപ്പോൾ ബ്ലോഗിൽ കേശവൻ മാമൻ സ്റ്റയിലിൽ ഒരു ചുക്കും അറിയാതെ സപ്പോർട്ട്‌ ബ്ലോഗ്‌ എഴുതിയ മോഹൻലാലിനെ ഒന്നര മണിക്കൂർ ക്യൂവിൽ നിർത്തിയ ആ നാട്ടുകാർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ!!

നാട്ടുകാർ ലൂസിഫർ ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു 😎തെണ്ടികൾ😁

അറുപതാമത്തെ വയസ്സിൽ കന്നി വോട്ട് ചെയ്ത മോഹൻലാലിനു അഭിനന്ദനം!!
രാജ്യസ്നെഹത്തെ കുറിച്ച്‌ ഡസൻ കണക്കിനു ബ്ലോഗ്‌ എഴുതി നമ്മെ രാജ്യ സ്നേഹിയാക്കാൻ അഹോരാത്രം പാട്പെട്ട മോഹൻ ലാലാണെന്നും കൂടി ഓർക്കുക😁

Mohanlal ഏട്ടാ ങളെ പേജിലെ എന്റെ ബ്ലോക്ക്‌ മാറ്റിയാൽ പോസ്റ്റ്‌ ഡിലീറ്റാം 😁

പ്രതീക്ഷിച്ചത്‌:

സീൻ:1
വിദേശ നിർമ്മിത കാറിന്റെ ചീറിപ്പായുന്ന ടയർ (സ്ലൊ മോഷനിൽ)

സീൻ രണ്ട്‌: കയ്യിലെ ഫോൺ ചെവിയിലെക്ക്‌ അടുപ്പിക്കുന്നു.
വണ്ടിയിൽ എസി ഓണായിട്ടും ചെവിക്കുറ്റിയിൽ നിന്ന് വിയർപ്പ്‌ പൊടിയണം(ബി ജെ എം ഇന്തോ അറബ്‌ ജപ്പാൻ മിക്സ്‌- ആകെക്കൂടി “ബളഹം”ആവണം)
ചെവിക്കുറ്റി മാത്രം സൂം ചെയ്യണം(ആരെന്ന്‌ മനസ്സിലാവരുത്‌)

സീൻ 
ഫോൺ ചെവിയിൽ നിന്ന് എടുക്കുന്ന സമയം വണ്ടി സഡൻ ബ്രേക്കിട്ട്‌ നിർത്തണം.
ചെരുപ്പ്‌ മാത്രം സൂം ചെയ്യണം…
ഭൂമിയിൽ കാലു കുത്തുന്ന അതെ സമയം ഇടിയും മഴയും പേമാരിയും പൊലെയുള്ള ബി ജി എം!!

സീൻ:4
ഒരു സ്കൂൾ പശ്ചാതലത്തിൽ കാണിക്കണം.
പിന്നെ കുറേ നാട്ടുകാരായ അലവലാതികൾ ക്യൂ നിൽക്കുന്നതും.

സീൻ :5
അലവലഅതികൾ കാറിൽ നിന്ന് വരുന്ന ആളെ നോക്കി ഞെട്ടിയത്‌ പോലെ അഭിനയം മുഖത്ത്‌ അങ്ങിങ്ങായി വാരി വിതറം!!

സീൻ:6
അലവലഅതികൾ കൂപ്പ്‌ കൈയ്യോടെ കാറിൽ നിന്ന് ഇറങ്ങി വരുന്ന ആളെ ഭയ ഭക്തിയൊടെ കൂപ്പ്‌ കൈയോട്‌ സ്വീകരിക്കണം(വേണമെങ്കിൽ പ്രായം കൂടിയ ഒരു അലവലാതി ഏട്ടാ എന്ന് പറഞ്ഞ്‌ കാൽക്കൽ വീഴുന്ന ഒരു സീനും ചേർക്കാം)

സീൻ:6
ഒരു കയ്യിൽ മുണ്ടിന്റെ ഒരറ്റം പിടിച്ച്‌ കാറിൽനിന്ന് സ്ലൊ മോഷനിൽ നടന്ന് വരണം.. ഇലകളൊക്കെ ഓരൊ അടി നടത്തത്തിലും കലപില കലപില പോലെ പാറിപ്പറക്കണം-ഇന്തൊ അറബ്‌ ആഫ്രിക്കൻ മിക്സ്‌ ബി ജി എം(രോമം എണീക്കണം)

സീൻ:7
സ്കൂൾ പശ്ചാതലം വീണ്ടും ,അലവലാതി നാട്ടുകാർ കൂപ്പ്‌ കൈയ്യോടെ നിൽക്കണം.

സീൻ-8:ചെരിഞ്ഞൊന്ന് നടന്ന് ഗൗരവവും,ഓഞ്ഞ മുഖഭാവത്തോടും കൂടി അലവലാതികൾക്ക്‌ ഇടത്‌ കൈകൊണ്ട്‌ ഒരു ഹായ്‌ വിടുന്ന പോലെ കാണിക്കണം

സീൻ :9:
9:60 ആ മത്തെ വയസ്സിൽ കന്നി വോട്ട്‌ ചെയ്ത്‌ വന്ന് കാലങ്ങളായി വോട്ട്‌ ചെയ്യുന്ന അലവലാതികളായ നാട്ടുകാരെ ബോധവാന്മാരാക്കണം?
ശുഭം!!

നടന്നത്‌:

സീൻ 1 : ക്യൂ തെറ്റിക്കുന്നു
സീൻ:2: ഹലോ ലാലേട്ടാ ക്യൂ വിൽ നിന്ന് വോട്ട്‌ ചെയ്താൽ മതി
സീൻ:3 പ്ലിംഗ്‌
ശുഭം!!

Advertisements