ഒരു പക്ഷേ, പോസ്റ്റ് ഒടിയൻ പിരീഡിൽ മോഹൻലാൽ തന്റെ പെർഫോമൻസ് കൊണ്ടും സ്ക്രീൻ പ്രെസൻസ് കൊണ്ടും എക്ട്രാ ഓർഡിനറി ആക്കിയ ഒരു വേഷമാണ് കായംകുളം കൊച്ചുണ്ണി യിലെ “ഇത്തിക്കര പക്കി “!!! എക്ട്രാ ഓർഡിനറിഎന്ന വാക്ക് ഉപയോഗിക്കാൻ കാരണം, വെറും 20 മിനിറ്റ് മാത്രം ദൈർഘ്യമുള്ള അതിഥി വേഷം കൊണ്ട് ആ സിനിമയ്ക്ക് അദ്ദേഹം നൽകിയ മൈലേജ് അപാരമായിരുന്നു. കൊച്ചുണ്ണിയുടെ മാത്രമല്ല പടത്തിന്റെ കൂടി സ്റ്റാമിന കൂട്ടാനാവുന്നു മോഹൻലാലിൻറെ ആ കഥാപാത്രത്തിന് സാധിച്ചിരുന്നു . ഇത്തിക്കര പക്കി എന്ന അതിഥി വേഷത്തെ അവതരിപ്പിക്കാൻ സാക്ഷാൽ മോഹൻലാലിനെ തന്നെ തിരഞ്ഞെടുത്തതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. യഥാർത്ഥ ജീവിതത്തിലും പക്കി ആളത്ര നിസ്സാരക്കാരനായിരുന്നില്ല.

മോഹൻലാലിന്റെ ടോട്ടൽ കരിയർ എടുത്താൽ തന്നെ, കഥാപാത്രങ്ങൾക്ക് വേണ്ടി അധികം മേക് ഓവറുകൾ നടത്തിയുള്ള ഒരു നടനല്ല അദ്ദേഹം എന്ന് കാണാനാവും. ഇത്തിക്കര പക്കിയുടെ ബോഡി ഫിറ്റ്നസ് , കോസ്റ്യൂം , മേക്കപ്പ് ഇതു മൂന്നും കയ്യടി അർഹിക്കുന്നതാണ്. മോഹൻലാലിനോപ്പം തന്നെ അതിനു വേണ്ടി പണി എടുത്ത ടെക്‌നീഷ്യൻസും അഭിനന്ദനം അർഹിക്കുന്നു. ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി എത്തിയ മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത് മുതല്‍ സിനിമാ പ്രേമികളും ആരാധകരും റോഷന്‍ ആന്‍ഡ്രൂസിനോട് ചോദിക്കുന്ന ചോദ്യം ആണ് ഇത്തിക്കര പക്കി എന്ന കഥാപാത്രം നായകനായി ഒരു മോഹന്‍ലാല്‍ ചിത്രം ഉണ്ടാകുമോ എന്നത്.

സാധ്യത ഉണ്ടെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുക കൂടി ചെയ്തതോടെ ആരാധകര്‍ ഇരട്ടി ആവേശത്തിലായി. എന്നാൽ വിഷയത്തില്‍ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിരുന്നു ചിത്രത്തിന്റെ രചയിതാക്കളില്‍ ഒരാളായ സഞ്ജയ്. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇപ്പോള്‍ തങ്ങള്‍ ഒരു ചിത്രം ആലോചിക്കുന്നില്ല എന്നും, ഇനി തങ്ങള്‍ ഒരു പീരീഡ് ചിത്രം ചെയ്യുന്നത് വലിയ ഇടവേളക്കു ശേഷം ആയിരിക്കുമെന്നും സഞ്ജയ് പറയുന്നു.കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കി വന്നത് തങ്ങളുടെ ഒരു ഭാവനാ സൃഷ്ടി ആണെന്നും അതിനു മോഹന്‍ലാല്‍ എന്ന നടന്‍ നല്‍കിയ ഒരു മാനം ആ കഥാപാത്രത്തെ എവര്‍ഗ്രീന്‍ ആക്കി അതുകൊണ്ട് തന്നെ അതിനെ കൂടുതല്‍ വലിച്ചു നീട്ടി ഒരു സിനിമയാക്കി ചെയ്യാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നുമാണ് സഞ്ജയ് പറയുന്നത്. ഈ തീരുമാനം ആരാധകർക്ക് നിരാശയാണ് നൽകിയത്.

എന്നാൽ ,തന്റെ മാഗ്നം ഓപസ് എന്ന് വിശേഷിപ്പിച്ച “മരക്കാർ “ൽ മോഹൻലാലിനു വളരെ ബോറായ ഒരു ഗെറ്റപ്പ് നൽകിയ പ്രിയദർശനെ തട്ടിച്ചു നോക്കുമ്പോൾ റോഷൻ ആൻഡ്റൂസ് ഏറെ കയ്യടി അർഹിക്കുന്നു!! ആ കഥാപാത്രത്തിനോടും മോഹൻലാൽ എന്ന നടനോടും കാണിച്ച റെസ്‌പെക്ട് ഇത്തിക്കര പക്കിയിൽ കാണാമായിരുന്നു! ഇത്തിക്കര പക്കിയ്ക്ക് വേണ്ടി മോഹൻലാൽ കൊടുത്ത ഡയലോഗ് റെന്ഡറിങ്ങും ആറ്റിട്യൂടും വല്ലാത്തൊരു ഗ്രേസ് ആയിരുന്നു കണ്ടിരിക്കാൻ തന്നെ. ഇത്തിക്കര പക്കിയായി ഒരു ഫുൾ ലെങ്ത് റോളിൽ ഒരു സിനിമ തന്നെ വേണമെന്ന് തോന്നിച്ച പെർഫോമൻസ്. മുഖം പോയി, ഭാവം വരില്ല എന്നൊക്കെ യുള്ള കപട വിലാപങ്ങൾ ഉയരുന്ന സമയത്താണ് ഇങ്ങനെയൊരു പകരം വെക്കാനില്ലാത്ത പ്രകടനം അദ്ദേഹം നടത്തിയത് എന്നത് ഓർക്കണം. മോഹൻലാൽ എങ്ങനെ, ഏത് രൂപത്തിലാണ് എന്നതിൽ അല്ല, അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. അത് തിരിച്ചറിഞ്ഞിട്ടുള്ളവർ സ്റ്റീഫൻ നെടുമ്പള്ളിയും ജോർജ് കുട്ടിയും ഇത്തിക്കര പക്കിയും എല്ലാം അദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളായി തന്നെ അടയാളപെടുത്തും!!

Leave a Reply
You May Also Like

ഫാമിലിയായി എന്റർടൈൻ ചെയ്യാൻ പറ്റിയ സയൻസ് ഫിക്ഷൻ ആണ് കുടുക്ക് 2025

കുടുക്ക് 2025 Manu Raj ട്രെയിലര്‍ നല്‍കിയ പ്രതീക്ഷ ഫുള്‍ ആയി വേസ്റ്റ് ആവില്ല എന്നൊരു…

ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ട്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് സംഘം, കുട്ടപ്പായിയും സംഘവും എത്തിയിട്ട് 35 വർഷം പിന്നിടുന്നു

Bineesh K Achuthan കുട്ടപ്പായിയും സംഘവും എത്തിയിട്ട് നാളെ (മെയ് 18) 35 വർഷം പിന്നിടുന്നു.…

നിഗൂഢമായ ഒരു ടാറ്റൂ ആണ് താരം

നിഗൂഢമായ ഒരു ടാറ്റൂ ആണ് താരം ഇപ്പോൾ പൊതുവെ ടാറ്റൂവിനു നല്ല ഡിമാൻഡ് ആണല്ലോ .…

ഓസ്‌ലര്‍ എന്ന സിനിമ മലയാളികളോടു ചെയ്യുന്ന ക്രൈം , സിനിമക്കെതിരെ എന്തുകൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിക്കുന്നില്ല, കുറിപ്പ്

ഓസ്‌ലര്‍ സിനിമക്കെതിരെ എന്തുകൊണ്ട് ഐ എം എ പ്രതിഷേധിക്കുന്നില്ല എ.കെ.അബ്ദുല്‍ ഹക്കീം ഫേസ്ബുക്കില്‍ കുറിച്ചത് ബോക്‌സോഫീസില്‍…