മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ് ഇന്നത്തെ പ്രധാന ചർച്ചാവിഷയം. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാൽ കൈവശം വച്ചതെന്നും അദ്ദേഹം നിയമലംഘനം നടത്തിയില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ഒരു സാധാരണക്കാരൻ ആയിരുന്നെകിൽ ഈ ഇളവ് സർക്കാർ നൽകുമോ എന്ന് കോടതി ചോദിച്ചു. കേസിൽ പ്രതിയായശേഷമാണ് മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയതെന്നും നിയമം ഏവർക്കും ബാധകമെന്നും സാധാരണക്കാരന് ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ എന്നും പറഞ്ഞു. 2012 ൽ ആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹൻലാലും കോടതിയില്‍ വാദിച്ചു. ഇത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം.ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ ഹർജി തള്ളിയത് ചോദ്യം ചെയ്താണ് മോഹൻലാൽ കോടതിയെ സമീപിച്ചത്.

മാളികപ്പുറം 100 കോടി ക്ലബ്ബിൽ കയറിയതിനൊപ്പം ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ടു
ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ 100 കോടി ക്ലബിൽ കടന്നിരിക്കുകയാണ്. ആഗോളതലത്തിൽ 100