ലിജോ ജോസ് പല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാർത്ത ചലച്ചിത്രപ്രേമികളെ കുറച്ചൊന്നുമല്ല ആവേശത്തിലാഴ്ത്തിയത്. മലൈക്കോട്ടെ വാലിബൻ എന്നായിരിക്കും ചിത്രത്തിൻറെ പേരെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഇതിനോടകം തന്നെ ചിത്രത്തിൻറെ ഏറെ ഫാൻ മേഡ് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു, മമ്മൂട്ടി അമൽ നീരദ് ചിത്രമായ ബിലാലിന് ആയിരുന്നു സമാനമായ രീതിയിലുള്ള ആഘോഷങ്ങളും ഹൈപ്പുകളും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്.ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹൻലാൽ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്. ചെമ്പോത്ത് സൈമൺ എന്നായിരിക്കും മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും ആ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ് സെഞ്ചുറി ഫിലിംസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിൻറെ ഷൂട്ടിങ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും.