fbpx
Connect with us

Entertainment

അത് നടക്കാതെപോയത് മമ്മൂട്ടിയുടേതിനേക്കാൾ, മോഹൻലാലിൻറെ വൻ നിർഭാഗ്യങ്ങളിൽ ഒന്നായിരുന്നു

Published

on

മമ്മൂട്ടിയുടെ കരിയറിൽ ആദ്യകാലത്ത് ബ്രേക്കുകളായത് കെ. ജി. ജോർജ്ജിന്റെ സിനിമകളായിരുന്നല്ലോ. മമ്മൂട്ടിയുമായുള്ള അടുപ്പം എങ്ങനെ?
മമ്മൂട്ടി ഡെഡിക്കേറ്റഡ് ആണ്. ഹാർഡ് വർക്ക് ചെയ്യും. ജീവിതം മുഴുവൻ സിനിമയാണ്. ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ആക്ടറില്ല. ഇപ്പോൾ കാണണമെന്ന് തോന്നാറുള്ള ഒരാളാണ്.
***
മമ്മൂട്ടിയുടെ തുടക്കകാലത്ത് പ്രധാന സിനിമകൾ പലതും ചെയ്തു. എന്നാൽ, മോഹൻലാലിനെ വെച്ച് സിനിമയൊന്നും ചെയ്തില്ല?
ഇല്ല. അത് വലിയ നഷ്ടമായിപ്പോയി. മോഹൻലാൽ ഒറിജിനൽ ആക്ടറാണ്. ഒരു സിനിമ പ്ലാൻ ചെയ്തതാണ്. നടന്നില്ല. നഷ്ടമായിപ്പോയി.
***
ഗോപി, തിലകൻ, മമ്മൂട്ടി – മലയാളത്തിലെ എക്കാലത്തെയും വലിയ അഭിനേതാക്കളുടെ കൂട്ടത്തിലുള്ള ഈ മൂന്നു പേരുടെയും വളർച്ചയിൽ നിർണായകമായത് കെ. ജി. ജോർജിന്റെ സിനിമകളായിരുന്നല്ലോ?
അവർ ഗ്രേറ്റ് ആർട്ടിസ്റ്റുകളാണ്. അവരുടെ കൂടെ എനിക്ക് വർക്ക് ചെയ്യാൻ പറ്റി. അത് എന്റെ സിനിമയ്ക്കും എനിക്കും അവർക്കും നല്ലതായി. ഗോപി ഈസ് റിയലി ഗ്രേറ്റ്. ഗോപിയുടെയും തിലകന്റെയും ഒന്നും ടാലന്റ് ശരിക്കും ഉപയോഗിക്കാൻ മലയാളസിനിമയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് തോന്നാറുണ്ട്. മമ്മൂട്ടിക്കാണ് കഴിവിനൊത്ത നല്ല കഥാപാത്രങ്ങളെ കിട്ടിയത്. മമ്മൂട്ടി സ്വയം അധ്വാനിച്ച് പഠിച്ച് വളർന്ന് ആ ഗ്രേറ്റ്നെസിലേക്ക് എത്തിച്ചേർന്ന ആക്ടറാണ്.
***
ജോർജ് ഇനിയൊരു സിനിമകൂടി എടുത്തോളൂ എന്ന് ദൈവം അനുഗ്രഹിച്ചാൽ എന്തുസിനിമയായിരിക്കും എടുക്കുക?
പണ്ടും ഞാൻ അങ്ങനെ വലിയ ദൈവവിശ്വാസിയൊന്നുമായിരുന്നില്ല. ഒരു തമാശപ്പടം എടുക്കാം. ശുദ്ധഹാസ്യമായ ഒരു സിനിമ.

2020 ൽ ബിജു സി. പി. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി കെ. ജി. ജോർജുമായി നടത്തിയ അഭിമുഖത്തിൽ നിന്നുള്ളതാണ് മുകളിൽ ഉദ്ധരിച്ചത്. ശരിക്കും കെജി ജോർജ് മോഹൻലാലിനെ വച്ച് ചെയ്യാനിരുന്ന സിനിമ ഏതാണ് എന്ന് അറിയാൻ ആകാംഷയുണ്ടാകാം. സംഭവം ഇതാണ്.

മോഹൻലാലിനെ വച്ച് സി വി ബാലകൃഷ്ണൻ്റെ കാമ മോഹിതം എന്ന കൃതി കെജി ജോർജ് പ്ലാൻ ചെയ്തിരുന്നു.
ആദ്യം മമ്മൂട്ടിയെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും മമ്മൂട്ടിയാണ് ലാലിൻ്റെ പേര് നിർദ്ദേശിച്ചത് . ഉടലോടെ സ്വർഗത്തിൽ പോകാനാഗ്രഹിച്ച മഹർഷിയ്ക്ക് ദാമ്പത്യ ജീവിതം അനുഭവിച്ചിട്ടില്ല എന്ന പേരിൽ ലക്ഷ്യം നടക്കാതെ വരികയും സ്വന്തം ശരീരം ഒരു ഗുഹയിൽ ഉപേക്ഷിച്ച് ശിഷ്യനെ കാവൽ നിർത്തി കൂട് വിട്ട് കൂട് മാറി ആത്മാവിനെ രാജാവിൻ്റെ ശരീരത്തിലേക്ക് മാറ്റുന്നതും ജീവിത സുഖങ്ങൾ അറിഞ്ഞപ്പോൾ തിരികെ വരാൻ മടിക്കുന്നതുമൊക്കെയാണ് കഥ ( ഓർമ തെറ്റാകാം – വർഷങ്ങൾക്ക് മുമ്പാണ് വായിച്ചത്) മഹർഷിയായി മമ്മൂട്ടിയും രാജാവായി മോഹൻലാലും വരുന്നു എന്നും കേട്ടിരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ്‌ സംഭവം നടക്കുന്നത്. “യവനിക” എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് ഹെൻട്രിയ്ക്ക് ഒരു സിനിമ നിർമ്മിക്കാൻ മോഹം. കെ.ജി.ജോർജ്ജ് തന്നെ സംവിധാനം ചെയ്യണം എന്നും വാശി. അതേത്തുടർന്ന്, കെ.ജി.ജോർജ്ജും, സി.വി.ബാലകൃഷ്ണനും ചേർന്ന് ഒരുപാട് കഥകൾ തിരഞ്ഞ്, ഒടുവിൽ “കാമമോഹിതം” എന്ന സി.വി.ബാലകൃഷ്ണന്‍റെ നോവൽ തന്നെ തിരഞ്ഞെടുത്തു. ഭരതന്‍റെ സംവിധാനത്തിൽ “അഗ്നിപ്രവേശം” എന്നൊരു തമിഴ് സിനിമ നിർമ്മിക്കാനായി നേരത്തെ കരാറായതിനാൽ, അത് കഴിഞ്ഞു “കാമമോഹിതം” ചെയ്യാം എന്ന് ഹെൻട്രി ഇരുവർക്കും വാക്കു കൊടുത്തു. എന്നാൽ , ഭരതനുമായുണ്ടായ ചില്ലറ വാക്കു തർക്കങ്ങളെത്തുടർന്ന് ആ സിനിമ നിർത്തി വയ്ക്കുകയുണ്ടായി. ശേഷം, ഭരതന്‍റെ കയ്യിൽ നിന്നും കാശ് തിരികെ വാങ്ങി, ഐ.വി.ശശിയെ ഏൽപ്പിച്ച് “കോലങ്ങൾ” എന്നൊരു തമിഴ് സിനിമയുമായി ഹെൻട്രി മുന്നോട്ടു പോവുകയും ചെയ്തു.

ഇതിനിടയിലും, കെ.ജി.ജോർജ്ജും, സി.വി.ബാലകൃഷന്നും “കാമമോഹിതം” സിനിമയാക്കുന്ന പദ്ധതിയുമായി ധൈര്യത്തോടെ മുന്നോട്ടു പോയി. നോവലിലെ സാഗരദത്തനെന്ന കഥാപാത്രമാണ് നായകൻ. ആ റോളിൽ മമ്മൂട്ടിയെ തീരുമാനിച്ചു. നോവൽ വായിച്ചിട്ടുള്ള മമ്മൂട്ടി, തന്‍റെ ഗുരുസ്ഥാനീയനായ കെ.ജി.ജോർജ്ജിനോട്‌, ആ കഥാപാത്രം ഏറ്റവും നന്നായി ചേരുന്നത് മോഹൻലാലിനാണ്, ലാലിനെ ക്കൊണ്ട് തന്നെ അത് ചെയ്യിക്കണം എന്ന് അപേക്ഷിച്ചു. മമ്മൂട്ടി തന്നെ മോഹൻലാലിനോട് ഇക്കാര്യം പറയുകയും ചെയ്തു. കെ.ജി.ജോർജ്ജിന്‍റെ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിന്‍റെ ത്രില്ലിലായിരുന്നു മോഹൻലാൽ. അടുത്ത ദിവസം തന്നെ, ആ നോവലിലെ വേറൊരു കഥാപാത്രമായ ജാജലി മഹർഷിയെ താൻ അവതരിപ്പിക്കാമെന്ന് മമ്മൂട്ടി കെ.ജി.ജോർജ്ജിനെ അറിയിക്കുകയും ചെയ്തു. എല്ലാവരും തികഞ്ഞ സന്തോഷത്തിലായി. ഏറെ നാളുകൾക്കു ശേഷം, മമ്മൂട്ടിയും, മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന പേരിൽ “കാമമോഹിതം” സിനിമാ വാരികകളിലൊക്കെ നിറഞ്ഞു നിന്നു.

ചിത്രത്തിൽ വമ്പൻ സാങ്കേതിക പ്രവർത്തകരെ അണിനിരത്താനുള്ള ആവേശത്തിലായിരുന്നു കെ.ജി.ജോർജ്ജും കൂട്ടരും. ഛായാഗ്രഹണം സന്തോഷ്‌ ശിവൻ, സംഗീതം ഇളയരാജ തുടങ്ങിയവരുടെ പേരുകൾ ഉറപ്പിച്ചു. ചിത്രത്തിനു അനുയോജ്യമായ പാട്ടുകൾ ചെയ്യാനായി, ഇളയരാജ തയ്യാറെടുപ്പുകൾ പോലും തുടങ്ങി. ആന്ധ്രാ പ്രദേശിലെ രാജമുന്ദ്രി എന്ന സ്ഥലം പ്രധാന ലോക്കേഷനായും തീരുമാനിച്ചു. പെട്ടെന്നാണ്, ഐ.വി.ശശിയുടെ “കോലങ്ങൾ” പരാജയമാവുകയും, അതിലൂടെ ഹെൻട്രിയ്ക്ക് വൻ സാമ്പത്തികനഷ്ടം സംഭവിച്ചു എന്ന വാർത്ത പരന്നത്. അത് എല്ലാവർക്കും ഷോക്കായി. ആ സമയത്ത് 2 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന ഒരു ചിത്രം ചെയ്യാൻ വേറെ ആളെക്കിട്ടാതായി. അങ്ങനെ “കാമമോഹിതം” വെറും ഓർമ്മകളായി മാറി. കുറെ നാളുകൾ അതിനെക്കുറിച്ച് ആരും ചർച്ച ചെയ്തില്ലെങ്കിലും, ഒടുവിൽ മോഹൻലാൽ അതിന്‍റെ നിർമ്മാണച്ചുമതല ഏറ്റെടുക്കാൻ തീരുമാനിക്കുകയും, എല്ലാവരും വീണ്ടും രംഗത്തെത്തുകയും ചെയ്തു. എന്നാൽ , അതിനിടെ “കാലാപാനി” എന്ന സിനിമ നിർമ്മിച്ചതിലൂടെ സാമ്പത്തികമായി അൽപ്പം കുഴപ്പത്തിലായ മോഹൻലാലിന് ഈ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ആ സമയത്ത് അങ്ങനെയൊരു പ്രോജക്റ്റ് നടക്കാതെ പോയതിൽ, ഇന്നും മോഹൻലാലിന് ഏറെ വിഷമം ഉണ്ടത്രെ. കാലം മാറിയപ്പോൾ അതിന്‍റെ പ്രാധാന്യം പോയെങ്കിലും, ഇപ്പോഴും അത് നടക്കുമോ എന്ന് ബന്ധപ്പെട്ടവർ ആശിക്കുകയാണ്.’

വിധിവൈഭവത്തിന്റെ വൈചിത്ര്യം വിളിച്ചോതിക്കൊണ്ട് മോഹതമസ്സിലാണ്ട ജാജലി എന്ന ഗുരുവിന്റെ അത്യാശ്ചര്യകരമായ കഥയാണ് കാമമോഹിതം. പ്രമേയപരമായ തീക്ഷ്ണതയ്‌ക്കൊപ്പം രചനാശൈലിയുടെ സുഭഗതകൊണ്ടും ആസ്വാദ്യമധുരമായ കൃതി. പുരാണകഥാസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് അന്തര്‍ഭാവങ്ങളുടെ സംഘര്‍ഷങ്ങള്‍ക്ക് നൂതന വ്യാഖ്യാനം നല്കുന്ന ആവിഷ്‌കാര വൈഭവം.

Advertisement

ഈ വിഷയത്തെ കുറച്ചു കാമമോഹിതത്തിന്റെ കർത്താവ് സി.വി. ബാലകൃഷ്ണന്‍ പറഞ്ഞതിങ്ങനെ

“കാമമോഹിതം’ സിനിമയാക്കുകയെന്നത് കെ.ജി. ജോര്‍ജ്ജിന്‍റെ വലിയ ആഗ്രഹമായിരു ന്നു. പ്രസിദ്ധീകരിച്ചുവന്ന ഉടനെതന്നെ ഞങ്ങള്‍ അതിന്‍റെ തിരക്കഥയ്ക്കായി തിരുവനന്തപു രത്ത് ഒത്തുചേര്‍ന്നു. അവിടെനിന്നും സാങ്കേതികപ്രവര്‍ത്തകരെ ബന്ധപ്പെടുന്നതിനായി ചെന്നൈയിലേക്കു പോയി. ഛായാഗ്രാഹകനായ സന്തോഷ് ശിവനും കലാസംവിധായ കനായ സാബു സിറിളും സംഗീതസംവിധായന്‍ ഇളയരാജയും ചേര്‍ന്നപ്പോള്‍ ഒരു ടീമായി. ലൊക്കേഷന്‍ കാണാന്‍ ഹൈദരാബാദിലേക്കു പോകാന്‍ സിശ്ചയിച്ചു. തിരവനന്തപുരത്ത് അതിനോടകം എല്ലാ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലും ഏറെ പ്രാധാന്യത്തോടെ സിനിമ യുടെ വാര്‍ത്തകള്‍ വന്നിരുന്നു. ചിലത് ആര്‍ട്ടിസ്റ്റ് നമ്പൂതിരി നോവലിനായി വരച്ച രേഖാ ചിത്രങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചായിരുന്നു. എന്തായാലും സംഗതി കേമം. ചിത്രം തന്‍റെ `മാഗ്നം ഓപെസ്’ ആയിരിക്കുമെന്നും അതു കഴിഞ്ഞ് സിനിമ ചെയ്യാനായില്ലെങ്കിലും പ്രശ്നമില്ലെന്നും ജോര്‍ജ്ജ് ചേട്ടന്‍ ഒരഭിമുഖത്തില്‍ പറഞ്ഞത് ഞാന്‍ തൊട്ടടുത്ത് ഇരി യ്ക്കെയാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, അങ്ങനെയൊരു മാസ്റ്റര്‍പീസ് സംഭവിച്ചില്ല. അതൊരു നഷ്ടംതന്നെ. പിന്നീടെപ്പോഴോ ഭരതേട്ടന്‍ എന്നോടു ചോദിച്ചു, ജോര്‍ജ്ജിന് പറ്റുന്നില്ലെങ്കില്‍ താന്‍ ചെയ്യട്ടേന്ന്. പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നെങ്കിലും ഏതു വിധേനയും താനത് പൂര്‍ത്തീകരിക്കുമെന്നായിരുന്നു ജോര്‍ജ്ജ്ചേട്ടന്‍റെ നിലപാട്. രണ്ടുമൂന്നുതവണ സജീവ മായെന്നുവരികിലും വഞ്ചി തിരുനക്കരയില്‍നിന്നും നീങ്ങിയില്ല ഒട്ടും. അതങ്ങനെ തുടരു മ്പോള്‍ ഭരതേട്ടന്‍ ലോകം വെടിഞ്ഞു. എനിക്ക് ഗുരുതുല്യനായ കെ.ജി.ജോര്‍ജ്ജ് സിനിമ യുടെ ലോകത്തുനിന്ന്, ഒരു തിരിച്ചുവരവ് സാധ്യമാകാത്ത വിധത്തില്‍ അകലുകയും ചെ യ്തു. `കാമമോഹിതം’ പിന്നീടും പല സംവിധായകരെയും പ്രലോഭിപ്പിച്ചിട്ടുണ്ട്. അതിപ്പോ ഴും തുടരുന്നു. നോവലിനെ അവലംബമാക്കിയുള്ള സിനിമ അധികം വൈകാതെ സംഭവി ച്ചേക്കാം. ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഞാന്‍ പ്രതീക്ഷയിലാണ്.”

 596 total views,  4 views today

Continue Reading
Advertisement
Comments
Advertisement
knowledge3 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment3 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment4 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment5 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment5 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment5 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment6 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment6 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured6 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment6 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment7 hours ago

ഇപ്പോഴും ചിലയാളുകളോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് ആണ് നമിത പ്രമോദ്

Entertainment8 hours ago

ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ – പൊന്നിയിൻ സെൽവൻ ഫസ്റ്റ് റിപ്പോർട്ട്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment19 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment20 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »