ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു നഷ്ടപെട്ട ഗൂഡവിൽ ജോഷി ഡെന്നിസ് ജോസഫ് ഉൾപ്പടെ ഉള്ള ഒരുപിടി കഴിവുറ്റ എഴുത്തുകാരും സംവിധായകരും തിരിച്ചുകൊണ്ടുവന്ന ഒരു ചരിത്രം ഉണ്ട് മലയാള സിനിമയ്ക്ക് അതിനെപ്പറ്റി അക്കാലത്തെയും എക്കാലത്തെയും മലയാള സിനിമയുടെ അഭിമാനം ആയ ഉർവശിയും മേനകയും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
○ ഉർവശി – ” മലയാളം എന്നാൽ സെക്സ് ബേസ്‌ഡ് ആയിട്ടു സിനിമകൾ വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു , മലയാള സിനിമകൾ എന്നാൽ തമിഴ്‌നാട്ടിലും മറ്റ് നാടുകളിലും വൃത്തികെട്ട പടങ്ങൾ എന്നായിരുന്നു അർത്ഥം അതിന് മാറ്റം വരുത്തിയത് മമ്മൂക്കയുടെയും ലാലേട്ടന്റെയും എന്ററിക്ക് ശേഷം ആണ് , പ്രത്യകിച്ചും മമ്മൂക്കയുടെ നല്ല സിനിമകൾ അവിടെ ഓടാൻ തുടങ്ങിയപ്പോൾ ആണ്”.
○ മേനക – ” തമിഴ്‌നാട്ടിൽ മലയാള പടങ്ങളുടെ ഷൂട്ടിംഗ് ആണെങ്കിൽ നമ്മോളോട് പറയും ‘ മലയാളം പടമാ അന്ത മൂലയിൽ പോയി മേക്കപ്പ് പൊട്ടുഗോ , തെലുഗ് ആണെങ്കിൽ അവർക്ക് റൂം ഉണ്ട് Ac ഉണ്ട് ഹീറോയ്ക്ക് ഒരു റൂം ഹീറോയിന് ഒരു റൂം മലയാളികളെ പക്ഷെ അവർ ഒരു മരത്തിന്റെ ചുവട്ടിൽ ആക്കി കളയും പോരാത്തതിന് മലയാളത്തിലെ പടങ്ങളേ ഒക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആണ് റീലീസ് ചെയ്‌തത് പിന്നെ മമ്മൂക്ക ആണ് ഇതിന് മാറ്റം വരുത്തിയത് മലയാളികൾക്കും റൂം വേണം എന്ന് ആവശ്യപ്പെട്ടു, കാരണം അവർ ഒക്കെ തിരിഞ്ഞു നോക്കത്തക്ക വിധം മമ്മൂക്കയുടെ ന്യൂ ഡൽഹി നിറക്കൂട്ടു ഒക്കെ ഇറങ്ങിയപ്പോൾ അവർ മലയാള സിനിമയെ നല്ല രീതിയിൽ നോക്കി കാണാൻ തുടങ്ങി “.
ഒരു ഇൻഡസ്ട്രിയുടെ വളർച്ചയ്ക്കും പേരിനും നല്ല സിനിമകളോടൊപ്പം ജനപ്രീതി ആകർഷിക്കാൻ പറ്റിയ താരങ്ങളും അഭിവാജ്യ ഘടകം ആണ് എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണിത്. പതിറ്റാണ്ടുകൾക്ക് ശേഷം ഫഹദും നിവിനും ദുൽഖറും പൃഥ്വിയും പാർവതിയും ഈ ബാറ്റണുമായി പിന്തുടരേണ്ടത് മലയാള സിനിമ വ്യവ്യസയത്തിന് അത്യധികം ആവശ്യമാണ്. നമ്മുടെ സുവർണ കാലഘട്ടം ആയ 80കൾ പോലെ മലയാള സിനിമ ഇനിയും കുതിച്ചുയരേണ്ടതുണ്ട്.