പത്മഭൂഷൺ നിഷേധിക്കപ്പെട്ട മമ്മൂട്ടിക്കില്ലാത്ത എന്ത് യോഗ്യതയാണ് അത് ലഭിച്ച മോഹൻലാലിനുള്ളത് ?

607

സിനിമയിലും ജീവിതത്തിലും മോഹൻലാലിനേക്കാൾ സീനിയർ. 1982 മുതൽ നായകനായി നാനൂറോളം ചിത്രങ്ങൾ. അഞ്ച്‌ ചിത്രങ്ങളിലെ (ഒരു വടക്കൻ വീരഗാഥ, മതിലുകൾ, വിധേയൻ, പൊന്തൻമാട, ഡോ. ബാബാസാഹേബ്‌ അംബേദ്കർ) പ്രകടനങ്ങൾക്ക്‌ ദേശീയ അവാർഡുകൾ. ഒൻപത് ചിത്രങ്ങളിലെ അഭിനയത്തിന്‌ സംസ്ഥാന അവാർഡുകൾ (അടിയൊഴുക്കുകൾ, ഒരു വടക്കൻ വീരഗാഥ, മഹായാനം, മൃഗയ, വിധേയൻ, പൊന്തൻമാട, വാൽസല്ല്യം, കാഴ്ച്ച, പാലേരിമാണിക്കം). 1998ൽ തന്നെ പത്മശ്രീ ബഹുമതി. ഈ കണക്കുകളിലും കാലഘട്ടങ്ങളിലുമെല്ലാം പത്‌മഭൂഷൺ മോഹൻലാലിനേക്കാൾ മുൻപിലായ മമ്മൂട്ടിക്ക്‌, ഇപ്പോഴും ആ ബഹുമതി നിഷേധിക്കപ്പെടുന്നതിൻ്റെ സാംഗത്യമെന്താവും? നേരത്തെ ദേശീയ അവാര്‍ഡില്‍ നിന്നും മമ്മൂട്ടി ബോധപൂർവ്വമായ തഴയപ്പെട്ടു. ഇപ്പോള്‍ പത്മഭൂഷന്‍ പുരസ്‌കാരവും തുടർച്ചയായി നിഷേധിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റ്കാരനും മുസ്ലീമും ആയതിനാലാണ് മമ്മൂട്ടി ഇങ്ങനെ തഴയപ്പെടുന്നതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇതിനും മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. മമ്മൂട്ടി ഗുജറാത്ത് കലാപത്തിനെതിരെ സംസാരിച്ചതു ചിലരെ അക്കാലത്തു വല്ലാണ്ട് ചൊടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ പോസ്റ്ററുകളും ഫ്ളക്സുകളും കീറിയും മമ്മൂട്ടിയുടെ സിനിമ കളിക്കുന്ന തിയേറ്ററുകൾക്കു മുന്നിൽ പ്രതിഷേധം നടത്തിയുമാണ് അന്നവർ കലിപ്പ് തീർത്തത്. മോഹന്‍ലാലിന് പത്മഭൂഷനും അന്തരിച്ച ആര്‍.എസ്.എസ് താത്വികാചാര്യന്‍ പി.പരമേശ്വരന് പത്മവിഭൂഷനും കൊടുത്തവരാണ്, മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് പുരസ്‌കാരം നിഷേധിച്ചിരിക്കുന്നത്. മോഹൻലാൽ പണ്ടേ മോദിയുടെ ഒരു ആരാധകനാണ് എന്നതും ഈ അവസരത്തിൽ സ്മരിക്കണം. മാമ്മോടോടിക്കു ല്ലാത്ത എന്ത് കഴിവാണ് മോഹന്ലാലിനുള്ളത് എന്നതിനും മറുപടി ആവശ്യമാണ്.