മോഹൻലാൽ ഇഷ്ടപ്പെടുന്ന സിനിമകളുടെ പട്ടികയിൽ ഇടംനേടിയ മമ്മൂട്ടി ചിത്രം ഏതാണ് ?

67

അനിൽ വർഗ്ഗീസ്

Ranjith (director) - Wikipediaസംവിധായകനായും എഴുത്തുകാരനായും നിർമ്മാതാവായും അഭിനേതാവായും മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് രഞ്ജിത്ത്. എഴുതാപ്പുറങ്ങൾ എന്ന 1987 ൽ പുറത്തിറങ്ങിയ സിനിമയിൽ അഭിനേതാവായാണ് രഞ്ജിത്ത് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. രാവണപ്രഭു ആയിരുന്നു രഞ്ജിത്തിന്റെ ആദ്യ സംവിധാന സംരംഭം.

രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പി, തിരക്കഥ എന്നീ ചിത്രങ്ങൾ ബെസ്റ്റ് ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കിയിരുന്നു . ഈ വർഷം പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് രഞ്ജിത്ത് കാഴ്ചവെച്ചത്. ആ സിനിമയിൽ വളരെ നല്ല വേഷം ചെയ്ത അനിൽ നെടുമങ്ങാട് എന്ന നടന്റെ വിയോഗത്തിൽ നമ്മളെല്ലാം ദുഖിച്ചുനിൽക്കുകയാണല്ലോ. രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട് . മമ്മൂട്ടിക്കൊപ്പമുള്ള തന്റെ സിനിമാനുഭവങ്ങളെക്കുറിച്ച് രഞ്ജിത്ത് ഒരു തുറന്നുപറയുന്നു.

പ്രാഞ്ചിയേട്ടന്‍, വല്ല്യേട്ടന്‍, പാലേരി മാണിക്യം, കയ്യൊപ്പ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നതാണ്. പാലേരിമാണിക്യത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ച് തനിക്ക് വിളിക്കേണ്ടി വന്നിട്ടില്ലെന്നും ഇങ്ങോട്ട് വിളിച്ച് ഡേറ്റ് തരുകയായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. തന്റെയും മമ്മൂട്ടിയുടെയും നിർമ്മാണക്കമ്പനികൾ ചേർന്ന് ഒരുക്കിയ ചിത്രമായ പ്രാഞ്ചിയേട്ടൻ ദി സെയിന്റ് അക്ഷരാർത്ഥത്തിൽ ഒരു ക്ലാസിക് സിനിമ തന്നെയായിരുന്നു. മോഹന്‍ലാല്‍ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ പ്രാഞ്ചിയേട്ടന്‍ ഉണ്ട് എന്നത് ഏറെ സന്തോഷം നൽകുന്നെന്നു രഞ്ജിത്ത് പറയുന്നു.