മോഹൻലാലും മധുവും സിനിമയിലെന്നപോലെ ജീവിതത്തിലും ചങ്ങാതിമാരാണ്. തങ്ങളുടെ ബന്ധത്തിന്റെ ഇഴയടുപ്പത്തെ കുറിച്ച് അവർ പല അവസരങ്ങളിലും പറഞ്ഞിട്ടുമുണ്ട്. പിതൃദിനത്തിൽ മധുവിനെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലാണ് മോഹൽലാൽ. അദ്ദേഹത്തിന്റെ വാക്കുകൾ
“സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സർ…ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തിൽ ഗുരുതുല്യനും. ഇന്ന് ഈ പിതൃ ദിനത്തിൽ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാർത്ഥകമായി.”