ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി മോഹൻലാൽ. ഇന്ന് രാവിലെയാണ് മോഹൻലാലിന്റെ സന്ദർശനം. ഗോവ രാജ്ഭവനിൽ എത്തിയാണ് ശ്രീധരൻ പിള്ളയെ മോഹൻലാൽ കണ്ടത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം ആണ് മോഹൻലാൽ ശ്രീധരൻ പിള്ളയെ സന്ദർശിച്ചത്.

“ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായി എത്തി. ചലച്ചിത്ര നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു”, എന്നാണ് മോഹൻലാലിനൊപ്പമുള്ള കൂടിക്കച്ചയുടെ ചിത്രങ്ങൾ പങ്കുവച്ചു ശ്രീധരന്‍പിള്ള കുറിച്ചത്. അദ്ദേഹം മോഹൻലാലിന് ഒരു പെയിന്റിങ്ങും സമ്മാനമായി നൽകി.

മോഹൻലാൽ സംവിധാനം ചെയുന്ന ആദ്യ ചിത്രം ബാറോസിന്റെ ചിത്രീകരണം ഗോവയിൽ പുരോഗമിക്കുകയാണ് . മോഹൻലാൽ ശ്രീധരൻപിള്ളയെ സന്ദർശിക്കുന്ന ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ് .

 

Leave a Reply
You May Also Like

ആരാണ് സെലിബ്രിറ്റി ഡ്രൈവർമാർ ?

ആരാണ് സെലിബ്രിറ്റി ഡ്രൈവർമാർ ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി(fb) ഓട്ടം കിട്ടുന്നതുകൊണ്ടു ജീവിതം…

ഒരു കിടിലൻ ത്രില്ലർ മണക്കുന്നുണ്ട് !

ഒരു സാക് ഹാരിസ്സ് സംഭവം! മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ മോഷൻ…

കമൽ മുതൽ അബ്ബാസ് വരെ… സിമ്രാനെ പ്രണയിച്ച നായകന്മാർ – നടിയുടെ വിവാദ പ്രണയങ്ങളെ കുറിച്ച് അറിയാമോ?

തമിഴ് സിനിമയിലെ മുൻനിര നടിയാണ് സിമ്രാൻ. ഇപ്പോൾ വിവാഹിതയും ഒരു കുട്ടിയുമുണ്ട്. സിനിമയിൽ രണ്ടാം ഇന്നിംഗ്‌സ്…

ഇന്ദുഗോപന്റെ പെണ്ണുങ്ങൾക്ക് സിനിമയിൽ എന്ത് സംഭവിക്കുന്നു ?

Sudheesh Poozhithara ജി ആർ ഇന്ദുഗോപന്റെ പെണ്ണുങ്ങൾക്ക് സിനിമയിൽ എന്ത് സംഭവിക്കുന്നു ??? ഡിറ്റക്ടീവ് പ്രഭാകരൻ…