തന്നെ മോഹൻലാലുമായി ബന്ധപ്പെടുത്തി ഗോസിപ്പ്, സത്യം നയൻ‌താര തന്നെ തുറന്നുപറയുന്നു

121

ശാലീന സുന്ദരിയായി വന്നു മലയാളികളുടെ മനംകവർന്ന നയൻ താര ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയി മാറിക്കഴിഞ്ഞു. മലയാളത്തിലെ മറ്റൊരു നടിക്കും ലഭിക്കാത്ത സ്വീകാര്യതയാണ് നയൻസിന് കേരളത്തിന് പുറത്തു ലഭിച്ചത്. മേക്കോവർ കൊണ്ട് അടിമുറിയ മാറിയ താരം സമീപനങ്ങൾ കൊണ്ടും മാറിയപ്പോൾ ഗ്ലാമർ ലോകം കൂടി നയൻസിന് മുന്നിൽ കീഴടങ്ങി. എന്നാൽ മോഹൻലാലിനൊപ്പം സിനിമകൾ അഭിനയിച്ച തന്റെ തുടക്ക കാലം മുതൽ ആനടനുമായി ചേർത്ത് ഗോസിപ്പികൾ പ്രചരിച്ചിരുന്നു. അത് മലയാളികൾ അടക്കം പറയുകയും ചെയ്തുപോന്നു. എന്നാൽ സത്യാവസ്ഥ നയൻസ് തന്നെ പറയുന്നു

നയൻസിന്റെ വാക്കുകൾ ഇങ്ങനെ…

“തുടക്കകാലത്ത് തന്നെ മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. വളരെ പെട്ടെന്ന് തന്നെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചതിൽ ചില നടിമാർക്ക് തന്നോട് അസൂയ തോന്നിയിരുന്നു.തന്നെയും അദ്ദേഹത്തെയും ചേർത്ത് ഗോസിപ്പുകൾ വരെ പുറത്തു വന്നിരുന്നു. മലയാളത്തിലും തമിഴിലും അഭിനയിക്കുന്ന സമയത്ത് എന്നോട് ഒരു പ്രശസ്ത കോറിയോഗ്രാഫർ ഒരു ചോദ്യം ചോദിച്ചു അത്‌ എന്നെ അത്ഭുതപ്പെടുത്തി.“മോഹൻലാൽ സാറിന് സുഖമല്ലേ എന്ന ചോദ്യമാണ് ചോദിച്ചത്. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ഏറെ ബഹുമാനത്തോടെയാണ് ലാൽസാറിനെ നോക്കിക്കാണുന്നത്.”